Bank of Baroda UPI ATM: ബാങ്ക് ഓഫ്‌ ബറോഡ എടിഎമ്മുകളിൽ ഇനി കാർഡ് വേണ്ട; യുപിഐ വഴി പണം പിൻവലിക്കാം

എടിഎമ്മിന്റെ ഡിസ്‌പ്ലേ സ്‌ക്രീനില്‍ തെളിഞ്ഞ് വരുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പിൻ നമ്പർ നൽകിയിൽ പണം പിൻവലിക്കാൻ സാധിക്കും

Written by - Zee Malayalam News Desk | Last Updated : Sep 12, 2023, 03:31 PM IST
  • ഇതിൽ പണം പിൻവലിക്കാനുള്ള ഘട്ടങ്ങൾ വളരെ ലളിതമാണെന്നതാണ് പ്രത്യേകത
  • നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് യുപിഐ എടിഎമ്മുകൾ ബാങ്ക് സ്ഥാപിക്കുന്നത്
  • ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്‌ലെസ് ക്യാഷ് പിന്‍വലിക്കല്‍ സാങ്കേതികവിദ്യയാണ് ഇത്തരത്തിൽ യുപിഐ എടിഎമ്മുകളിൽ
Bank of Baroda UPI ATM: ബാങ്ക് ഓഫ്‌ ബറോഡ എടിഎമ്മുകളിൽ ഇനി കാർഡ് വേണ്ട; യുപിഐ വഴി പണം പിൻവലിക്കാം

ന്യൂഡല്‍ഹി: ബാങ്ക് ഓഫ് ബറോഡയുടെ രാജ്യത്തെ 6000 എടിഎമ്മുകളില്‍ യുപിഐ സംവിധാനം ഉപയോഗിച്ച് ഇനി പണം പിൻവലിക്കുകയും ഇടപാട് നടത്താനും സാധിക്കും.എടിഎമ്മുകളില്‍ നിന്ന് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇല്ലാതെ തന്നെ പണം പിന്‍വലിക്കാൻ കഴിയും. രാജ്യത്തെ ആദ്യ യുപിഐ എടിഎം മുംബൈയിൽ ആരംഭിച്ചതിന് പിന്നാലെയാണ് ബാങ്ക് ഓഫ്‌ ബറോഡ യുപിഐ എടിഎമ്മുകൾ രാജ്യത്ത് സ്ഥാപിക്കുന്നത്.

ഇതിൽ പണം പിൻവലിക്കാനുള്ള ഘട്ടങ്ങൾ വളരെ ലളിതമാണെന്നതാണ് പ്രത്യേകത. എടിഎമ്മിന്റെ ഡിസ്‌പ്ലേ സ്‌ക്രീനില്‍ തെളിഞ്ഞ് വരുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പിൻ നമ്പർ നൽകിയിൽ പണം പിൻവലിക്കാൻ സാധിക്കും. ആദ്യമായാണ് ഒരു പൊതുമേഖല ബാങ്ക് ഈ സേവനം ആരംഭിക്കുന്നത്.

നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് യുപിഐ എടിഎമ്മുകൾ ബാങ്ക് സ്ഥാപിക്കുന്നത്.ഇന്റര്‍ഓപ്പറബിള്‍ കാര്‍ഡ്‌ലെസ് ക്യാഷ് പിന്‍വലിക്കല്‍ സാങ്കേതികവിദ്യയാണ് ഇത്തരത്തിൽ യുപിഐ എടിഎമ്മുകളിൽ ഉപയോഗിക്കുന്നത്.

ഇതിൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം ഏത് ബാങ്ക് അക്കൗണ്ട് ഉള്ളവർക്കും ഈ യുപിഐ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ബാങ്ക് ഓഫ് ബറോഡ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം എടിഎം സക്രീനിലെ യുപിഐ കാര്‍ഡ്‌ലെസ് ക്യാഷ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്ന തുക രേഖപ്പെടുത്തുക. സ്‌ക്രീനിലെ ക്യൂആര്‍ കോഡ് യുപിഐ ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് പണം പിന്‍വലിക്കാന്‍ കഴിയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News