Bank Holidays June 2022: ജൂലൈ മാസം ആരംഭിക്കാന്‍ വെറും 9 ദിവസങ്ങള്‍ ബാക്കി. ജൂലൈ മാസത്തില്‍ ബാങ്കുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രധാനപ്പെട്ട പണമിടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ജൂലൈ മാസത്തെ അവധി ദിനങ്ങളുടെ പട്ടിക പുറത്തിറക്കി. ഈ ലിസ്റ്റ് അനുസരിച്ച്, ജൂലൈയിൽ മൊത്തം 16 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
ദേശീയ അവധി ദിനങ്ങൾക്ക് പുറമേ, എല്ലാ ഞായറാഴ്ചകളും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ബാങ്കുകള്‍ക്ക് അവധിയാണ്. ചില സംസ്ഥാന അവധി ദിനങ്ങളുമുണ്ട്.
ജൂലൈ മാസത്തിൽ ഏതൊക്കെ ദിവസങ്ങളിലാണ് ബാങ്കുകൾക്ക് അവധി എന്നറിയാം
ജൂലൈ മാസത്തിലെ അവധിദിനങ്ങൾ ചുവടെ:-
ജൂലൈ 1: കാങ് (രഥജാത്ര)) ഭുവനേശ്വറിലും ഇംഫാലിലും രഥജാത്ര പ്രമാണിച്ച് ബാങ്കുകൾക്ക് അവധി
ജൂലൈ 3: ഞായറാഴ്ച (പ്രതിവാര അവധി)
ജൂലൈ 5: ഗുരു ഹർഗോബിന്ദ് സിംഗ് പ്രകാശ ദിനം - ജമ്മു കാശ്മീരില്‍ ബാങ്ക് അവധി
ജൂലൈ 6: MHIP ദിനം - മിസോറാം ബാങ്ക് അവധി
ജൂലൈ 7: ഖർച്ചി പൂജ - അഗർത്തലയിൽ ബാങ്ക് അവധി
ജൂലൈ 9: ശനി (മാസത്തിലെ രണ്ടാം ശനിയാഴ്ച), ഈദുൽ അദ്ഹ (ബക്രീദ്)
ജൂലൈ 10: ഞായർ (പ്രതിവാര അവധി)
ജൂലൈ 11: ഇസ്-ഉൽ-അസ - ജമ്മുവിലും ശ്രീനഗറിലും ബാങ്ക് അവധി
ജൂലൈ 13: ഭാനു ജയന്തി- ഗാങ്‌ടോക്കില്‍ ബാങ്ക് അവധി
ജൂലൈ 14 : ബെൻ ഡീൻഖ്‌ലാം- ഷില്ലോംഗില്‍ ബാങ്ക് അവധി
ജൂലൈ 16: ഹരേല- ഡെറാഡൂണില്‍ ബാങ്ക് അവധി
ജൂലൈ 17: ഞായർ (പ്രതിവാര അവധി)
ജൂലൈ 23: ശനി (മാസത്തിലെ നാലാമത്തെ ശനിയാഴ്ച)
ജൂലൈ 24: ഞായറാഴ്ച (പ്രതിവാര അവധി)
ജൂലൈ 26: കേർ പൂജ- അഗർത്തലയിൽ ബാങ്ക് അവധി
ജൂലൈ 31: ഞായർ (ആഴ്ചയിലെ അവധി)
എല്ലാ വർഷത്തിന്‍റെയും തുടക്കത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് (RBI) അവധി ദിവസങ്ങളുടെ പട്ടിക പുറത്തിറക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...