Axis Bank: വായ്പാ നിരക്ക് വര്‍ദ്ധിപ്പിച്ച് ആക്സിസ് ബാങ്ക്

വായ്പാ നിരക്ക് വര്‍ദ്ധിപ്പിച്ച് ആക്സിസ് ബാങ്ക്. ബുധനാഴ്ച പുറത്തു വിട്ട പ്രസ്താവനയിലാണ് ബാങ്ക് ഇക്കാര്യം അറിയിച്ചിരിയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 18, 2022, 05:11 PM IST
  • ആക്‌സിസ് ബാങ്ക് എം‌സി‌എൽ‌ആർ നിരക്കുകൾ വർദ്ധിപ്പിക്കുന്നതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് വര്‍ദ്ധിക്കും.
Axis Bank: വായ്പാ നിരക്ക് വര്‍ദ്ധിപ്പിച്ച് ആക്സിസ് ബാങ്ക്

Axis Bank MCLR Rate Latest Update: വായ്പാ നിരക്ക് വര്‍ദ്ധിപ്പിച്ച് ആക്സിസ് ബാങ്ക്. ബുധനാഴ്ച പുറത്തു വിട്ട പ്രസ്താവനയിലാണ് ബാങ്ക് ഇക്കാര്യം അറിയിച്ചിരിയ്ക്കുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച് ആക്‌സിസ് ബാങ്ക് എം‌സി‌എൽ‌ആർ നിരക്കുകൾ  (Marginal Cost of Lending Rate (MCLR) വർദ്ധിപ്പിക്കുന്നതോടെ  ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് വര്‍ദ്ധിക്കും. പുതിയ നിരക്കുകള്‍ മെയ്‌ 18, 2022 മുതല്‍ പ്രാബല്യത്തില്‍ വന്നതായി ബാങ്ക് പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. 

ഏറ്റവും പുതിയ എം‌സി‌എൽ‌ആർ  നിരക്ക് (MCLR) വർദ്ധനയോടെ, ആക്‌സിസ് ബാങ്കിന്‍റെ ഒരു മാസത്തെ എം‌സി‌എൽ‌ആർ നിരക്ക് ഇപ്പോൾ 7.55% ആണ്.  ഇതിന് മുമ്പ് എംസിഎൽആർ നിരക്ക് 7.20 ശതമാനമായിരുന്നു. മൂന്ന് മാസത്തേക്കുള്ള എംസിഎൽആർ നിരക്ക് 7.30 ശതമാനത്തിൽ നിന്ന് 7.65 ശതമാനമായും ആറ് മാസത്തേക്കുള്ള എംസിഎൽആർ നിരക്ക് 7.35 ശതമാനത്തിൽ നിന്ന് 7.70 ശതമാനമായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Also Read:  Shocking Bus Accident Video: നേര്‍ക്കുനേര്‍ എത്തി കൂട്ടിയിടിക്കുന്ന ബസുകള്‍...!! വീഡിയോ വൈറല്‍

അതേപോലെതന്നെ, ഒരു വർഷത്തെ എംസിഎൽആർ 7.40 ശതമാനത്തിൽ നിന്ന് 7.75 ശതമാനമായി ഉയർത്തി. രണ്ട് വർഷത്തെ എംസിഎൽആർ 7.50 ശതമാനത്തിൽ നിന്ന് 7.85 ശതമാനമായി ഉയർന്നു. മൂന്ന് വർഷത്തെ കാലാവധിക്കുള്ള വായ്പാ നിരക്കും  7.55 ശതമാനത്തിൽ നിന്ന് 7.90 ശതമാനമായി ഉയർന്നു.

മെയ് 4 ന് നടന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ  ഓഫ് സൈക്കിൾ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന്  (off-cycle monetary policy committee meeting) ശേഷം രാജ്യത്തെ ഒട്ടു മിക്ക ബാങ്കുകളും സാമ്പത്തിക ഇടപാടുകളില്‍  സാരമായ മാറ്റം വരുത്തിയിട്ടുണ്ട്. മെയ്‌ 4 ന്  RBI റിപ്പോ നിരക്ക് 40 ബേസിസ് പോയിന്‍റ്  അഥവാ 4.40 ശതമാനം വർധിപ്പിച്ചിരുന്നു.  റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ വര്‍ദ്ധിപ്പിച്ചതിന് ശേഷം, നിരവധി സ്വകാര്യ, പൊതുമേഖലാ ബാങ്കുകളും അവരുടെ എംസിഎൽആർ നിരക്ക് ഉയര്‍ത്തിയിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News