ബാങ്കിൽ ചെക്ക് പേയ്മെന്റ് നടത്തുന്നതിന് മുമ്പ് ഈ നിയമം അറിയുക, അബദ്ധം പറ്റരുത്

10 ലക്ഷം രൂപയോ അതിൽ കൂടുതലോ തുകയുടെ ചെക്കുകൾ നൽകിയാൽ ഇവക്ക് പോസിറ്റീവ് പേ സിസ്റ്റം സ്ഥിരീകരണം നിർബന്ധമാക്കും

Written by - Zee Malayalam News Desk | Last Updated : Apr 3, 2022, 02:01 PM IST
  • ഏപ്രിൽ 4 മുതൽ പഞ്ചാബ് നാഷണൽ ബാങ്ക് പുതിയ സംവിധാനം നടപ്പാക്കാൻ പോകുന്നതായാണ് റിപ്പോർട്ട്
  • 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകൾക്കാണ് ഇത്തരം സംവിധാനം ബാധകമാവുക
  • എസ്‌ബിഐയിൽ 2021 ജനുവരി 1 മുതലാണ് പോസിറ്റീവ് ചെക്ക് പേയ്‌മെൻറ് ആരംഭിച്ചത്
ബാങ്കിൽ ചെക്ക് പേയ്മെന്റ് നടത്തുന്നതിന് മുമ്പ് ഈ നിയമം അറിയുക, അബദ്ധം പറ്റരുത്

കഴിഞ്ഞ വർഷം ജനുവരി 1, 2021 മുതൽ റിസർവ് ബാങ്ക് ചെക്ക് വഴിയുള്ള പണമിടപാട് സംവിധാനങ്ങൾക്കായി പോസിറ്റീവ് പേ എന്ന സമ്പ്രദായം നടപ്പിലാക്കിയിരുന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെന്റുകൾക്കാണ് ഇത്തരം സംവിധാനം ബാധകമാവുക. ഏപ്രിൽ 4 മുതൽ പഞ്ചാബ് നാഷണൽ ബാങ്ക് പുതിയ സംവിധാനം നടപ്പാക്കാൻ പോകുന്നതായാണ് പുതിയ റിപ്പോർട്ടുകൾ.

ഉപഭോക്താക്കൾ ബാങ്ക് ബ്രാഞ്ച് വഴിയോ ഡിജിറ്റൽ ചാനൽ വഴിയോ 10 ലക്ഷം രൂപയോ അതിൽ കൂടുതലോ തുകയുടെ ചെക്കുകൾ നൽകിയാൽ ഇവക്ക് പോസിറ്റീവ് പേ സിസ്റ്റം സ്ഥിരീകരണം നിർബന്ധമാക്കും. ഇതിനായി ഉപഭോക്താക്കൾ അക്കൗണ്ട് നമ്പർ, ചെക്ക് നമ്പർ, ചെക്ക് ആൽഫ, ചെക്ക് തീയതി, ചെക്ക് തുക, ഗുണഭോക്താവിന്റെ പേര് എന്നിവ നൽകണം.

നേരത്തെ, എസ്ബിഐ, ബാങ്ക് ഒാഫ് ബറോഡ, ബാങ്ക് ഒാഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകളും ഈ സംവിധാനം നിർബന്ധമാക്കിയിരുന്നു. 

പോസിറ്റീവ് പേ സിസ്റ്റം പ്രവർത്തിക്കുന്നത്?

ചെക്ക് വഴി നടത്തുന്ന ഇടപാടിൽ നിശ്ചിത തുകക്ക് മുകളിൽ വന്നാൽ ഉപഭോക്താവിൻറെ  എസ്എംഎസ്, മൊബൈൽ ആപ്പ്, ഇന്റർനെറ്റ് ബാങ്കിങ്, എടിഎം എന്നിവ വഴി ചെക്ക് വിവരങ്ങൾ നൽകാനാകും. ചെക്ക് അടയ്‌ക്കുന്നതിന് മുമ്പ് ഈ വിശദാംശങ്ങൾ വീണ്ടും പരിശോധിക്കും. ഇതിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ, ബാങ്ക് ചെക്ക് നിരസിക്കും. 

പോസിറ്റീവ് പേ സിസ്റ്റം നടപ്പാക്കിയ ബാങ്കുകൾ

1. എസ്‌ബിഐയിൽ 2021 ജനുവരി 1 മുതലാണ് പോസിറ്റീവ് ചെക്ക് പേയ്‌മെൻറ് ആരംഭിച്ചത്. 50,000 രൂപയിൽ കൂടുതലുള്ള ചെക്ക് പേയ്‌മെൻറിനാണ് ഇത് ബാധകം 

2. ബാങ്ക് ഓഫ് ബറോഡയിൽ ഫെബ്രുവരി 1 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. 10 ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള ചെക്കുകൾക്ക് ബാധകമാണ്. 

3. ബാങ്ക് ഓഫ് ഇന്ത്യയുടെ ചെക്കുകളുമായി ബന്ധപ്പെട്ട ഈ നിയമങ്ങൾ 2021 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. 50,000/- രൂപയ്ക്കും അതിനുമുകളിലും ഉള്ള ചെക്ക് ക്ലിയറൻസിനായി BOI-യിൽ സ്ഥിരീകരണം നിർബന്ധമാണ്. ഡ്രോയേഴ്സ് അക്കൗണ്ട് നമ്പർ, ചെക്ക് നമ്പർ, ചെക്ക് തീയതി, തുക, പണം സ്വീകരിക്കുന്നയാളുടെ പേര് എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഉപഭോക്താവ് നൽകണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News