വൻ തിരിച്ചുവരവിൽ എയർഇന്ത്യ: വിരമിച്ച പൈലറ്റുമാരെ പുനർ നിയമിക്കാനൊരുങ്ങുന്നു

പുനർ നിയമിക്കുന്ന പൈലറ്റുമാരെ കമാൻഡർമാരായാണ് നിയമിക്കുക. ഇതിനായി പൈലറ്റുമാരുടെ സമ്മതം തേടിയിരിക്കുകയാണ് എയർ ഇന്ത്യ. മൂന്ന് വർഷം മുമ്പ് വിരമിച്ച പൈലറ്റുമാരെയാകും ഇതിനായി തിരഞ്ഞെടുക്കുക. സര്‍വീസ് പൂർത്തിയാക്കി വിരമിച്ചവർക്കും വോളന്ററി റിട്ടയർമെന്റ് സ്കീമിൽ പുറത്തുപോയവർക്കും ഈ നിയമനത്തിലൂടെ തിരിച്ചെത്താം.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 24, 2022, 02:14 PM IST
  • ഒപ്പം പുതുതായി എയർ ഇന്ത്യ വാങ്ങുന്ന 300 സിങ്കിൾ എയ്സെൽ വിമാനങ്ങളുടെ പ്രവര്‍ത്തന മികവും ലക്ഷ്യം വയ്ക്കുന്നു.
  • ക്യാബിൻ ക്രൂവിനെക്കാളും എയർക്രാഫ്റ്റ് എഞ്ചിനിയർമാരെക്കാളും ഒരു വിമാന കമ്പനികൾക്ക് ഏറ്റവും ചിലവേറിയ വിഭാഗമാണ് പൈലറ്റുമാർ.
  • വിരമിച്ചവർക്ക് അഞ്ച് വർഷം കാലാവധി പൂർത്തിയാകുംവരെയോ അല്ലെങ്കിൽ 65 വയസ് തികയുംവരെയോ സേവനമനുഷ്ടിക്കാനാകും.
വൻ തിരിച്ചുവരവിൽ എയർഇന്ത്യ: വിരമിച്ച പൈലറ്റുമാരെ പുനർ നിയമിക്കാനൊരുങ്ങുന്നു

മുംബൈ: എയർ ഇന്ത്യ വിരമിച്ച പൈലറ്റുമാരെ പുനർ നിയമിക്കാനൊരുങ്ങുന്നു. അഞ്ച് വർഷത്തേക്കാണ് നിയമനം. എയർ ഇന്ത്യയുടെ വ്യോമയാന മേഖലയ്ക്ക് സ്ഥിരത നൽകാനായണ് പുതിയ പദ്ധതി. ഒപ്പം പുതുതായി എയർ ഇന്ത്യ വാങ്ങുന്ന 300 സിങ്കിൾ എയ്സെൽ വിമാനങ്ങളുടെ പ്രവര്‍ത്തന മികവും ലക്ഷ്യം വയ്ക്കുന്നു. 

പുനർ നിയമിക്കുന്ന പൈലറ്റുമാരെ കമാൻഡർമാരായാണ് നിയമിക്കുക. ഇതിനായി പൈലറ്റുമാരുടെ സമ്മതം തേടിയിരിക്കുകയാണ് എയർ ഇന്ത്യ. മൂന്ന് വർഷം മുമ്പ് വിരമിച്ച പൈലറ്റുമാരെയാകും ഇതിനായി തിരഞ്ഞെടുക്കുക. സര്‍വീസ് പൂർത്തിയാക്കി വിരമിച്ചവർക്കും വോളന്ററി റിട്ടയർമെന്റ് സ്കീമിൽ പുറത്തുപോയവർക്കും ഈ നിയമനത്തിലൂടെ തിരിച്ചെത്താം. 

Read Also: Sanku T Das: ബിജെപി നേതാവ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്, സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

അതോടൊപ്പം പുതിയതായുള്ള റിക്രൂട്ട്മെന്റും എയർ ഇന്ത്യ നടത്തുന്നുണ്ട്. ക്യാബിൻ ക്രൂവിനെക്കാളും എയർക്രാഫ്റ്റ് എഞ്ചിനിയർമാരെക്കാളും ഒരു വിമാന കമ്പനികൾക്ക് ഏറ്റവും ചിലവേറിയ വിഭാഗമാണ് പൈലറ്റുമാർ. ആഭ്യന്തര വ്യോമയാന മേഖലയിൽ ആവശ്യത്തിന് പരിശീലനം നേടിയ പൈലറ്റുമാരില്ലെന്നത് ഇന്ന് പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യമാണ്. 

വിരമിച്ചവർക്ക് അഞ്ച് വർഷം കാലാവധി പൂർത്തിയാകുംവരെയോ അല്ലെങ്കിൽ 65 വയസ് തികയും വരെയോ സേവനമനുഷ്ടിക്കാനാകും. വിരമിക്കലിന് ശേഷമുള്ള ഈ നിയമനത്തിലും ശമ്പളത്തോടൊപ്പം മറ്റ് അലവൻസുകളും ലഭിക്കും. താത്പര്യമുള്ള പൈലറ്റുമാർ സമ്മത പത്രത്തോടൊപ്പം ജൂൺ 23ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. 

Read Also: സരിത എസ് നായർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി

2022 ജനുവരി 27ന് ആണ് ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുത്തത്. എയര്‍ ഇന്ത്യയിൽ പൈലറ്റുമാരുടെ റിട്ടയർമെന്റ് പ്രായം 58 വയസാണ്. മറ്റ് എയർലൈൻ കമ്പനികളിൽ 65 വയസാണ് വിരമിക്കൽ പ്രായം.  കോവിഡ് കാലഘട്ടത്തിന് മുമ്പ് വിരമിക്കുന്ന പൈലറ്റുമാരെ കരാർ അടിസ്ഥാനത്തിൽ പുനർ നിയമിച്ചിരുന്നു. എന്നാൽ ലോക്ഡൗണോടെ ഇത് നിർത്തലാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News