7th Pay Commission Big Updates : കോവിഡ് കാലത്ത് കേന്ദ്രം പിടിച്ചുവെച്ചിരുന്ന 18 മാസത്തെ ക്ഷാമബത്തയെ (ഡിഎ) കുറിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ. റിപ്പോർട്ടുകൾ പ്രകാരം നടക്കാൻ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി കേന്ദ്രം തങ്ങളുടെ ജീവനക്കാർക്ക് രണ്ട് വലിയ സർപ്രൈസുകൾ നൽകാൻ ഒരുങ്ങുകയാണ്. ഒന്ന് ഡിഎ വർധനവ്, മറ്റൊന്ന് 18 മാസം കേന്ദ്രം പിടിച്ചുവെച്ച 18 മാസത്തെ ഡിഎ കുടിശ്ശിക ജീവനക്കാർക്ക് നൽകുക. റിപ്പോർട്ടുകൾ പ്രകാരം നടന്നാൽ സർക്കാർ ജീവനക്കരുടെ ശമ്പളത്തിൽ ഉണ്ടാകാൻ പോകുന്നത് വൻ വർധനയായിരിക്കും.
18 മാസത്തെ ഡിഎ കുടിശ്ശിക
എക്ണോമിക്സ ടൈംസ് റിപ്പോർട്ട് പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് മുമ്പായി കേന്ദ്രം ഇത് നൽകുമെന്നാണ്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരമാന് കത്തയച്ചതായിട്ടാണ് റിപ്പോർട്ട്. കോവിഡ് കാലത്ത് കേന്ദ്രം പിടിച്ചുവെച്ച് 18 മാസത്തെ ഡിഎ കുടിശ്ശികയാണിത്. ബിജെപിയുടെ ജീവനക്കാരുടെ സംഘടനയായ ഭാരതീയ പ്രതിക്ഷ മസ്ദൂർ സംഘം ജനറൽ സെക്രട്ടറി മുകേഷ് സിങ്ങാണ് കേന്ദ്രമന്ത്രിക്ക് കത്തയിച്ചിരിക്കുന്നത്. അതേസമയം നേരത്തെ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഈ പിടിച്ചുവച്ചിരിക്കുന്ന ഡിഎ കുടിശ്ശിക നൽകാനാകില്ലയെന്നായിരുന്നു ലോക്സഭയിൽ അറിയിച്ചിരുന്നു
ഡിഎ കുടിശ്ശിക നൽകാൻ കേരളം
എന്നാൽ ഈ കാലയളവിൽ കേരള സർക്കാർ പിടിച്ചുവെച്ച ഡിഎയിലെ ആദ്യ ഗഡു സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിലൂടെ അറിയിച്ചു. ഏപ്രിൽ മാസത്തിലെ ശമ്പളത്തിനോടൊപ്പം ആദ്യ ഗഡുവായി രണ്ട് ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ് നൽകുക. 18 ശതമാനം ഡിഎ കുടിശ്ശികയായിരുന്നു ഉണ്ടായിരുന്നത്. നിലവിൽ ഏഴ് ശതമാനം സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡിഎ. രണ്ട് ശതമാനം കൂടി ലഭിക്കുമ്പോൾ സർക്കാർ ജീവനക്കാരുടെ ഡിഎ ഒമ്പത് ശതമാനമായി ഉയരും. എന്നാൽ നിലവിലെ ഡിഎ വർധനവിനെ കുറിച്ച് സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് വ്യക്തത നൽകിട്ടില്ല.
ഡിഎ വർധനവ്
മാർച്ചിൽ അടുത്ത ഡിഎ വർധനവിനായി കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാർ. നാല് ശതമാനം ഡിഎ ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 46 ശതമാനമാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത. നാല് ശതമാനം ഉയർത്തുമ്പോൾ ഡിഎ 50 ശതമാനത്തിലേക്കെത്തു. പുതുക്കിയ ശമ്പളം ജനുവരി മുതൽ മുകാലപ്രാബല്യത്തിൽ സർക്കാർ ജീവനക്കാർ ഏപ്രിലിൽ ലഭിക്കുന്നതായിരിക്കും. ഡിഎ 50 ശതമാനം ആയാൽ ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം അടിസ്ഥാന ശമ്പളം ഉയരും. അടിസ്ഥാന ശമ്പളം ഉയർന്നാൽ എച്ച്ആർഎ ഉയർത്തേണ്ടി വരും.
ഡിഎ വർധനവ് എങ്ങനെ കണക്ക് കൂട്ടുന്നു?
കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത വർധനവ് നിർണയിക്കുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിലാണ്. പണപ്പെരുപ്പം നിരക്കിന്റെ കൂട്ടുന്ന എഐസിപിഐ കണക്ക് പ്രകാരമാണ് ക്ഷാമബത്ത വർധന നിർണയിക്കുന്നത്. ജനുവരി, ജുലൈ മാസത്തിലെ പണപ്പെരുപ്പം കണക്കിൽ എടുത്താകും കേന്ദ്രം ഡിഎ വർധനവ് നിശ്ചയിക്കുക. തുടർന്ന് മാർച്ച് സെപ്റ്റംബർ മാസങ്ങളിലായി ഡിഎ വർധനവ് പ്രഖ്യാപിക്കുകയും ചെയ്യും. മാർച്ചിൽ ഡിഎ വർധനവ് പ്രഖ്യാപിക്കുമ്പോൾ ജനുവരി മാസം മുതൽ മുൻകാലപ്രാബല്യത്തിലാണ് ഡിഎ വർധനവ് ശമ്പളത്തിനൊപ്പം ലഭിക്കുക. ഇവയെല്ലാം ചേർത്ത് ഒരു വലിയ തുകയായിരിക്കും മാർച്ച് മാസത്തിൽ സർക്കാർ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.