7th Pay Commission: ഡിഎ 34% വർദ്ധനവ് നിശ്ചയിച്ചു, എപ്പോൾ പ്രഖ്യാപിക്കുമെന്ന് അറിയാം

7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സുപ്രധാന വാർത്ത. ക്ഷാമബത്തയുടെ 12 മാസത്തെ സൂചിക ശരാശരി 351.33 ആണ്. ഈ ശരാശരി സൂചികയിൽ 34.04% ക്ഷാമബത്ത (Dearness allowance)ലഭിച്ചേക്കാം. അത് എപ്പോൾ മുതൽ പ്രഖ്യാപിക്കുമെന്ന് നമുക്ക് അറിയാം.   

Written by - Ajitha Kumari | Last Updated : Feb 5, 2022, 05:49 PM IST
  • 2022 ജനുവരി മുതൽ 3% അധിക ക്ഷാമബത്ത ലഭ്യമാകും
  • ശമ്പളത്തിൽ ഏകദേശം 90,000 രൂപ വർധിക്കും
  • കുറഞ്ഞതും കൂടിയതുമായ ശമ്പളത്തിന്റെ കണക്കുകൂട്ടൽ അറിയാം
7th Pay Commission: ഡിഎ 34% വർദ്ധനവ് നിശ്ചയിച്ചു, എപ്പോൾ പ്രഖ്യാപിക്കുമെന്ന് അറിയാം
ന്യൂഡൽഹി: 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്കും (Central government employees) പെൻഷൻകാർക്കും സന്തോഷവാർത്ത. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഡിയർനസ് അലവൻസിൽ (Dearness allowance) 3% വർദ്ധനവ് നിശ്ചയിച്ചു. അതായത് ഇപ്പോൾ ജീവനക്കാർക്കും പെൻഷൻകാർക്കും 34% നിരക്കിൽ ഡിയർനസ് അലവൻസ്  (DA Hike) ലഭിച്ചേക്കാം. വ്യാവസായിക തൊഴിലാളികൾക്കുള്ള ഉപഭോക്തൃ വില സൂചികയുടെ (AICPI Index) 2021 ഡിസംബറിലെ സൂചികയിൽ ഒരു പോയിന്റിന്റെ കുറവുണ്ടായി. ഡിയർനസ് അലവൻസിന്റെ ശരാശരി 12 മാസ സൂചിക 351.33 ആണ്. പക്ഷേ ക്ഷാമബത്ത എല്ലായ്‌പ്പോഴും മുഴുവൻ സംഖ്യകളിലാണ് നൽകുന്നത്. അതായത് 2022 ജനുവരി മുതൽ മൊത്തം ക്ഷാമബത്ത 34% ആയി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
 
 
എപ്പോൾ പ്രഖ്യാപിക്കുമെന്ന് അറിയാം (Know when it will be announced)
 
നിലവിൽ ജീവനക്കാർക്ക് ഇതിനകം 31% ഡിയർനസ് അലവൻസ്  (Dearness Allowance) ലഭിക്കുന്നു. എന്നാൽ 2022 ജനുവരി മുതൽ നിങ്ങൾക്ക് 3% അധിക ക്ഷാമബത്തയുടെ ആനുകൂല്യം ലഭിക്കും. ഏഴാം ശമ്പള കമ്മീഷൻ (7th Pay Commission) ശുപാർശകൾ അനുസരിച്ച് ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ മാത്രമേ നൽകൂ. മാർച്ചിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പി[പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാലാണ് സർക്കാർ ഇപ്പോൾ പ്രഖ്യാപിക്കാത്തത്.
 
 
50 ലക്ഷത്തിലധികം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും സർക്കാരിന്റെ ഈ തീരുമാനം ഗുണം ചെയ്യും. ഇതിനുശേഷം അടുത്ത ക്ഷാമബത്ത 2022 ജൂലൈയിൽ കണക്കാക്കും. 2021 ഡിസംബറിലെ AICPI-IW (All India Consumer Price Index for Industrial Workers) ഡാറ്റ പുറത്തുവിട്ടു. ഈ കണക്ക് പ്രകാരം ഡിസംബറിൽ ഈ കണക്ക് 0.3 പോയിന്റ് ഇടിഞ്ഞ് 125.4 പോയിന്റായി. നവംബറിൽ ഇത് 125.7 പോയിന്റായിരുന്നു. ഡിസംബറിൽ 0.24% കുറഞ്ഞു. എന്നാൽ ക്ഷാമബത്തയുടെ വർദ്ധനവിനെ ഇത് ബാധിച്ചിട്ടില്ല. തൊഴിൽ മന്ത്രാലയത്തിന്റെ AICPI IW കണക്കുകൾക്കുശേഷം ഇത്തവണ ക്ഷാമബത്ത 3 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
 
നവംബറിൽ വർദ്ധിച്ചു (increased in November)
 
തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 2021 നവംബറിൽ AICPI-IW സൂചിക 0.8% ഉയർന്ന് 125.7 ൽ എത്തി. ഇതിൽ നിന്നും ക്ഷാമബത്തയിൽ മൂന്ന് ശതമാനം വർധനയുണ്ടാകുമെന്ന് വ്യക്തമായിരുന്നു. ഇപ്പോൾ 2021 ഡിസംബറിലെ കണക്കിൽ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും 2022 ജനുവരിയിൽ 3 ശതമാനം നിരക്കിൽ ഡിഎയിൽ വർദ്ധനവുണ്ടാകും. സർക്കാർ ജീവനക്കാരുടെ ഡിഎ 
നിലവിൽ 31 ശതമാനമാണ്. ഇപ്പോൾ 3 ശതമാനം വർദ്ധനയ്ക്ക് ശേഷം ഇത് 34 ശതമാനത്തിലെത്തുമെന്നാണ് റിപ്പോർട്ട്.
 
 
DA Calculator from July 2021 
 
Month Marks DA Percentage
ജൂലൈ 2021 353 31.81%
ഓഗസ്റ്റ് 2021 354 32.33%
സെപ്റ്റംബർ 2021 355 32.81%
നവംബർ 2021 362.016 33 %
ഡിസംബർ 2021 361.152 34%
 
 
ഡിഎ കണക്കുകൂട്ടൽ
 
ജൂലൈയിലെ കണക്കുകൂട്ടൽ- 122.8 X 2.88 = 353.664
ഓഗസ്റ്റിലെ ആകെ തുക- 123 X 2.88 = 354.24
സെപ്റ്റംബറിലെ കണക്കുകൂട്ടൽ- 123.3 X 2.88 = 355.104
നവംബറിലെ കണക്കുകൂട്ടൽ - 125.7 X 2.88 = 362.016
ഡിസംബറിലെ കണക്കുകൂട്ടൽ - 125.4 X 2.88 = 361.152
 
34% ഡിഎയിൽ കണക്കുകൂട്ടൽ (Calculation on 34% DA)
 
ക്ഷാമബത്ത 3% വർദ്ധിപ്പിച്ച ശേഷം മൊത്തം DA 34% ആയിരിക്കും. ഇപ്പോൾ അടിസ്ഥാന ശമ്പളമായ 18,000 രൂപയിൽ, മൊത്തം വാർഷിക ക്ഷാമബത്ത 73,440 രൂപയാകും. എന്നാൽ വ്യത്യാസത്തെക്കുറിച്ച് പറയുമ്പോൾ, ശമ്പളത്തിൽ വാർഷിക വർദ്ധനവ് 6,480 രൂപയാകും.
 
 
കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന്റെ കണക്കുകൂട്ടൽ(Calculation on minimum basic salary)
 
1. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപ
2. പുതിയ ഡിയർനസ് അലവൻസ് (34%) 6120/മാസം
3. ഡിയർനസ് അലവൻസ് ഇതുവരെ (31%) 5580/മാസം
4. എത്രമാത്രം ക്ഷാമബത്ത വർദ്ധിച്ചു 6120- 5580 = 540 രൂപ/മാസം
5. വാർഷിക ശമ്പളത്തിൽ വർദ്ധനവ് 540X12 = 6,480 രൂപ
 
 
പരമാവധി അടിസ്ഥാന ശമ്പളത്തിന്റെ കണക്കുകൂട്ടൽ (Calculation on maximum basic salary)
 
1. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 56900 രൂപ
2. പുതിയ ഡിയർനസ് അലവൻസ് (34%) 19346 രൂപ/മാസം
3. ഡിയർനസ് അലവൻസ് ഇതുവരെ (31%) 17639 രൂപ / മാസം
4. എത്ര ക്ഷാമബത്ത 19346-17639= 1,707 രൂപ/മാസം വർദ്ധിച്ചു
5. വാർഷിക ശമ്പളത്തിൽ വർദ്ധനവ് 1,707 X12 = 20,484 രൂപ
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News