7th Pay Commission: സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ, എല്ലാ മാസവും ശമ്പളം ഇത്രയും വർദ്ധിക്കും

7th Pay Commission latest news: കേന്ദ്ര ജീവനക്കാർക്ക് ദീപാവലിക്ക് മുമ്പ് മികച്ച സമ്മാനം ലഭിച്ചു. സർക്കാർ ജീവനക്കാരുടെ പ്രമോഷൻ ആരംഭിച്ചു. 7 th CPC ശമ്പള ഘടന അനുസരിച്ചാണ് പ്രമോഷൻ നൽകുന്നത്.

Written by - Ajitha Kumari | Last Updated : Oct 12, 2021, 04:31 PM IST
  • കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത
  • കേന്ദ്ര ജീവനക്കാർക്ക് ദീപാവലിക്ക് മുമ്പ് മികച്ച സമ്മാനം
7th Pay Commission: സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ, എല്ലാ മാസവും ശമ്പളം ഇത്രയും വർദ്ധിക്കും

ന്യുഡൽഹി: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത. ഡിയർനെസ് അലവൻസ് (DA) വർദ്ധിപ്പിച്ചതിന് ശേഷം, കേന്ദ്ര ജീവനക്കാർ തുടർച്ചയായി 18 മാസത്തെ കുടിശ്ശിക ആവശ്യപ്പെടുന്നുണ്ട്. ഇതിൽ കേന്ദ്രത്തിലെ എല്ലാ വകുപ്പുകളും ഉൾപ്പെടുന്നു. 

ഇതോടൊപ്പം വിവിധ സർക്കാർ വകുപ്പുകളിൽ ഇപ്പോൾ സ്ഥാനക്കയറ്റം ആരംഭിച്ചിട്ടുണ്ട്. ഞങ്ങളുടെ അനുബന്ധ വെബ്‌സൈറ്റായ സീ ബിസിനസിൽ പ്രസിദ്ധീകരിച്ച വാർത്ത അനുസരിച്ച്, റെയിൽവേ വകുപ്പിലെ ജീവനക്കാർക്കാണ് ആദ്യം സ്ഥാനക്കയറ്റം ലഭിക്കുന്നത്.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! DA ക്കൊപ്പം ലഭിക്കും ബോണസും

ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ റെയിൽവേയിലെ ജീവനക്കാർക്ക് ആദ്യം സ്ഥാനക്കയറ്റം നൽകും. അതിനുള്ള ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം സ്ഥാനക്കയറ്റം ലഭിക്കുന്ന ഇന്ത്യൻ റെയിൽവേയിലെ ഉദ്യോഗസ്ഥർ ഏഴാം ശമ്പള കമ്മീഷന്റെ (7 th Pay Commission) ശുപാർശകൾക്ക് വിധേയമായിരിക്കും. 25,350 രൂപയിൽ നിന്ന് 29500 രൂപയുടെ എൻട്രി-പേയിൽ ഇപ്പോൾ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും.

ഡെപ്യൂട്ടി സെക്രട്ടറി/ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി തസ്തികയിലേക്ക് സ്ഥാനക്കയറ്റം

സർക്കാർ ഉത്തരവ് അനുസരിച്ച് Railway Board Secretariat Service (RBSS)/Railway Board Secretariat Stenographers Service (RBSSS) ഓഫീസർമാരുടെ സ്ഥാനക്കയറ്റം ഈ വർഷം നൽകേണ്ടതാണ്. ഇപ്പോൾ അവരെ under Secretary/Pr. Private Secretary ൽ നിന്നും പ്രമോട്ട് ചെയ്ത് Dy. Secretary/Sr. Principal Private Secretary ആക്കും. സ്ഥാനക്കയറ്റം ലഭിക്കുന്നത് മൂലം ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ വലിയ വർധനയുണ്ടാകും. 

Also Read: 7th Pay Commission: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു Good News കൂടി, ശമ്പളം 95,000 രൂപ വർദ്ധിക്കും ..!!

ശമ്പള വർദ്ധനവ് 15000 രൂപ വരെ ആയിരിക്കും

സ്ഥാനക്കയറ്റത്തിനു ശേഷം ഉദ്യോഗസ്ഥരുടെ ശമ്പളം പ്രതിമാസം ഏകദേശം 15,000 രൂപ വർദ്ധിക്കും. പ്രതിവർഷം ഇത് ഏകദേശം ഒരു ലക്ഷത്തി എൺപതിനായിരം രൂപ വർദ്ധിക്കും. പേ-മെട്രിക്സ് നോക്കുമ്പോൾ ഈ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 67,700-78,800 രൂപയ്ക്ക് ഇടയിലാണ്.

പ്രമോഷനും അടിസ്ഥാന ശമ്പളത്തിലെ വർദ്ധനവും കാരണം, ഡിയർനെസ് അലവൻസ് (Dearness Allowance), ട്രാൻസ്പോർട്ട് അലവൻസ് (Dearness Allowance), വീട് വാടക അലവൻസ് (House rent Allowance), മറ്റ് ആവശ്യമായ അലവൻസുകൾ എന്നിവയിൽ വർദ്ധനവ് ഉണ്ടാകും.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ വലിയ അപ്‌ഡേറ്റ്, അറിയാം

Pay Band III ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകും (Pay Band III employees will be promoted)

7th Pay Matrix ന് കീഴിൽ, പേ ബാൻഡ് III ഈ തലത്തിൽ ബാധകമാണ്.  പ്രമോഷൻ സംബന്ധിച്ച് റെയിൽവേ മന്ത്രാലയം വിജ്ഞാപനം പറപ്പെടുവിച്ചു. സ്ഥാനക്കയറ്റത്തിന് രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങിയിട്ടുണ്ട്. ഇപ്പോൾ കേന്ദ്രത്തിലെ ഈ വകുപ്പിന്റെ വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് ഇൻക്രിമെന്റുകൾ ലഭിക്കും. ഇതിനുശേഷം രണ്ടാമത്തെ ഇൻക്രിമെന്റ് Level 11 ന്റെ 69,700 അടിസ്ഥാന ശമ്പളത്തിൽ നിന്ന് 81,200 രൂപയാക്കി മാറ്റും. 

പേ-മാട്രിക്സും വർദ്ധിക്കും (Pay-matrix will also increase)

ഏഴാം ശമ്പള കമ്മീഷന് (7th Pay Commission) കീഴിൽ ഓരോ വർഷവും വ്യത്യസ്ത വകുപ്പുകളിൽ രണ്ട് ഇൻക്രിമെന്റുകൾ നൽകുന്നുണ്ട്. ഞങ്ങൾ നിങ്ങളോട് പറയട്ടെ.  ഒരുപക്ഷേ പ്രമോഷൻ ഡ്യൂ ആയാൽ രണ്ട് ഇൻക്രിമെന്റുകളും ഒരേസമയം നൽകും. Pay Matrix അനുസരിച്ച് ശമ്പളം വർദ്ധിപ്പിക്കും. ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കിയ ശേഷമാണ് Pay Matrix അവതരിപ്പിച്ചത്.  ഇതിൽ ഫിറ്റ്മെന്റ് ഘടകവും വലിയ പങ്ക് വഹിക്കുന്നു. നിലവിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

 

Trending News