7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത! ജൂലൈയിൽ ഡിഎ 3% വർദ്ധിക്കും

ഏഴാം ശമ്പള കമ്മീഷൻ: കോടിക്കണക്കിന് കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ഈ മാസം (Government Employees And Pensioners) അതായത് ജൂലൈയിൽ സന്തോഷ വാർത്തകൾ ലഭിച്ചേക്കാം. 

Written by - Ajitha Kumari | Last Updated : Jul 13, 2021, 11:10 AM IST
  • ഡിയർനസ് അലവൻസ് ജൂലൈയിൽ 3% വർദ്ധിക്കുമെന്ന് സൂചന
  • 2021 ജൂലൈ മുതൽ വർദ്ധിച്ച ഡിഎ അനുസരിച്ചുള്ള ശമ്പളം ലഭിക്കും
  • ഡിഎ 31 ശതമാനം ലഭിച്ചേക്കും
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത! ജൂലൈയിൽ ഡിഎ 3% വർദ്ധിക്കും

7th Pay Commission: ഏഴാം ശമ്പള കമ്മീഷൻ: കോടിക്കണക്കിന് കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ഈ മാസം (Government Employees And Pensioners) അതായത് ജൂലൈയിൽ സന്തോഷ വാർത്തകൾ ലഭിച്ചേക്കാം. 

സർക്കാർ ജീവനക്കാരുടെ ഡിയർനസ് അലവൻസ് (DA) ജൂലൈ മാസത്തിൽ തന്നെ മൂന്ന് ശതമാനം വർദ്ധിച്ചേക്കാം (Dearness Allowance Hike).

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ പ്രതിമാസ ശമ്പളം 30,000 രൂപ വരെ വർദ്ധിക്കാം!

ജൂലൈയിൽ 3% ഡിഎ വർദ്ധിക്കും

വർദ്ധിച്ച ഡിഎയ്ക്ക് (DA) പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) അംഗീകാരം നൽകിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയുടെ ( All India Consumer Price Index) കണക്കുകൾ തൊഴിൽ മന്ത്രാലയം 2021 മെയ് മാസത്തിൽ നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. 

ഇതനുസരിച്ച് 2021 മെയ് മാസത്തെ സൂചിക 0.5 പോയിൻറ് വർദ്ധിച്ച് 120.6 ആയിട്ടുണ്ട്. ഇപ്പോൾ ജൂണിലെ ഡാറ്റ കാത്തിരിക്കുന്നു അത് വളരെയധികം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഡി‌എയിൽ (DA) 4 ശതമാനം വർദ്ധനവ് വേണമെങ്കിൽ അത് 130 ആകേണ്ടതുണ്ട്. 

Also Read: 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാരുടെ കാത്തിരിപ്പിന് വിരാമം; DA യും കുടിശ്ശികയും സെപ്റ്റംബറിൽ ലഭിക്കും

പക്ഷേ AICPI ക്ക് ഒരു മാസത്തിൽ 10 പോയിൻറ് ഉയരുന്നത് അസാധ്യമാണ്. അതിനാൽ ജൂലൈയിൽ ഡിഎയുടെ വർദ്ധനവ് 3% ൽ കൂടുതലാകില്ല എന്നാണ് കണക്ക്. 2021 ജൂലൈ മുതൽ കേന്ദ്രത്തിന് ഡിഎ 3 ശതമാനം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരമൊരു പ്രഖ്യാപനം സർക്കാർ നടത്തിയാൽ കേന്ദ്ര ജീവനക്കാർക്കുള്ള കാത്തിരിപ്പ് ഈ മാസത്തോടെ അവസാനിക്കും.

ഡിയർനസ് അലവൻസ് 31% ലഭിച്ചേക്കാം

കേന്ദ്ര സർക്കാർ നേരത്തെ 2020 ജനുവരിയിൽ ഡിയറൻസ് അലവൻസ് 4 ശതമാനം വർദ്ധിപ്പിച്ചിരുന്നു. ഈ വർഷം വീണ്ടും ഡിഎ 3 ശതമാനം വർദ്ധിപ്പിച്ചു. ഇതിനുശേഷം 2021 ജനുവരിയിൽ 4% ഡിഎ വർദ്ധിപ്പിച്ചു. 

Also Read: 7th Pay Commission: ജീവനക്കാർ‌ക്ക് DA ക്ക് നികുതി നൽകേണ്ടിവരും, എങ്ങനെ കണക്കാക്കും ഡിയർനസ് അലവൻസ്?

അത്തരമൊരു സാഹചര്യത്തിൽ മൊത്തം വർദ്ധിച്ച ഡി‌എ നോക്കിയാൽ നിലവിലെ ഡി‌എ 17 ശതമാനത്തിനൊപ്പം കൂട്ടിയ ഡിഎ കൂടി ചേർക്കുമ്പോൾ മൊത്തം 31 (17 + 4 + 3 + 4 + 3 = 31) ശതമാനമായി മാറും. 

അതേസമയം സർക്കാർ 2021 ജൂണിൽ നൽകേണ്ട ഡിഎ ജൂലൈയിൽ അതായത് ഈ മാസം പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹമുണ്ട്. ഓൾ ഇന്ത്യ ഉപഭോക്തൃ വില സൂചികയുടെ ഡാറ്റയ്ക്ക് ശേഷം കേന്ദ്രത്തിന് ഡിഎ 3 ശതമാനം വർദ്ധിപ്പിക്കാൻ കഴിയും.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് Cabinet ൽ നിന്ന് വരും സന്തോഷ വാർത്ത! DA കുടിശ്ശികയുടെ വഴി വ്യക്തമാകുമോ?

DA, DR നിരോധിച്ചു

കേന്ദ്ര ജീവനക്കാരുടെ (Government Employee) ഡിഎയുടെ  മൂന്ന് തവണകൾ ലഭിക്കാൻ ബാക്കിയുണ്ട്. മുൻ ജീവനക്കാരുടെ ഡിയർനെസ് റിലീഫിന്റെ (DR) തവണകളും അടച്ചിട്ടില്ല. ജീവനക്കാർക്കും പെൻഷൻകാർക്കും 2020 ജനുവരി 1, 2020 ജൂലൈ 1, 2021 ജനുവരി 1 തുടങ്ങിയ സമയത്തെ ഡിഎയും ഡിആറും ലഭിച്ചിട്ടില്ല. 

കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും  2020 ജനുവരി 1, 2020 ജൂലൈ 1, 2021 ജനുവരി 1 ലെ ഡിഎ നൽകുന്നത് നിർത്തിവച്ചിരിക്കുകയായിരുന്നു. 50 ലക്ഷത്തിലധികം കേന്ദ്ര ജീവനക്കാർക്കും 61 ലക്ഷം പെൻഷൻകാർക്കുമായി ഡിയർനെസ് അലവൻസ് (ഡിഎ) വർദ്ധിപ്പിക്കുന്നത് 2021 ജൂൺ വരെ നിർത്താൻ ധനമന്ത്രാലയം അനുവാദം നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News