Dhanteras 2022: ഹിന്ദുമതവിശ്വാസികള്‍ ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ദീപാവലി. ദീപാവലി ആഘോഷങ്ങള്‍ ധൻതേരസ് ദിനത്തിൽ ആരംഭിക്കുകയും ഭായ് ദൂജോടെ അവസാനിക്കുകയും ചെയ്യുന്നു.
ഈ അഞ്ച് ദിവസത്തെ ദീപാവലി ആഘോഷം ഏറെ ഉത്സാഹത്തോടെയാണ് കൊണ്ടാടുന്നത്. നമുക്കറിയാം, ധൻതേരസ് ദിനത്തിൽ സമ്പത്തിന്‍റെ ദേവനായ കുബേരനെയും ധനത്തിന്‍റെ ദേവിയായ ലക്ഷ്മിദേവിയെയുമാണ് ആരാധിക്കുന്നത്. ക്ഷീരസമുദ്രം കടയുന്നതിനിടെ ലക്ഷ്മീദേവി സമുദ്രത്തിൽ നിന്ന് ഇറങ്ങിവന്ന ദിവസമാണ് ധന്ത്രയോദശി എന്നറിയപ്പെടുന്ന ധൻതേരസ് എന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ഈ ദേവീ ദേവന്മാരുടെ ആരാധന വീട്ടിൽ സമൃദ്ധിയും അനുഗ്രഹവും വർഷിക്കുന്നു.
Also Read: Dhanteras 2022: ധൻതേരസിൽ ചൂൽ വാങ്ങുന്നതിൻ്റെ പ്രധാന്യം എന്താണ്?
ധൻതേരസ് ദിനവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വിശ്വാസങ്ങളും ആചാരങ്ങളും പ്രചാരത്തിലുണ്ട്. ഈ ദിവസം ചിലർ പാത്രങ്ങൾ വാങ്ങുന്നു, ചിലർ ആഭരണങ്ങളും വെള്ളി സാധനങ്ങളും വാങ്ങുന്നു. ഇത് ആളുകൾ മംഗളകരമായി കണക്കാക്കുന്നു.
Also Read: Dhanteras 2022: ധന്‍തേരസ് ദിനത്തിൽ അറിയാതെ പോലും ഈ സാധനങ്ങള്‍ വാങ്ങരുത്, ദൗര്‍ഭാഗ്യം ഒപ്പം കൂടും
എന്നാല്‍, ഈ വര്‍ഷത്തെ ധൻതേരസ് ദിനത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. അതായത്, ഈ വര്‍ഷം രണ്ട് ദിവസങ്ങളിലായാണ് ധൻതേരസ് ആഘോഷിക്കുന്നത്. 27 വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന ഒരു യാദൃശ്ചികതയാണ് ഇത്. അതിനാല്‍തന്നെ ഈ വര്‍ഷത്തെ ധൻതേരസ് ഏറെ ഭാഗ്യദായകമാണ് എന്നാണ് ജ്യോതിഷികള്‍ പ്രവചിച്ചിരിയ്ക്കുന്നത്.
Dhanteras 2022: ധൻതേരസ് ഏതു ദിവസമമാണ് ആഘോഷിക്കുന്നത്?
ഈ വര്‍ഷം ധൻതേരസ് രണ്ടു ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. അതായത്, ഈ വര്‍ഷം ധൻതേരസ് ഒക്‌ടോബർ 22 ന് വൈകീട്ട് 6.02-ന് ആരംഭിച്ച് ഒക്‌ടോബർ 23-ന് വൈകീട്ട് 6.03-ന് അവസാനിക്കും. ആ അവസരത്തില്‍ ധൻതേരസിന്‍റെ ആദ്യ ദിവസം രാത്രിയിലും രണ്ടാം ദിവസം പകൽ മുഴുവനും നിങ്ങൾക്ക് ഷോപ്പിംഗ് നടത്താനാകും.
അതേസമയം ദൃക് പഞ്ചാംഗ പ്രകാരം, ഒക്ടോബർ 22 (ശനി) നാണ് ധൻതേരസ് ആഘോഷിക്കുക.
Dhanteras 2022: ധൻതേരസ് പൂജാ മുഹൂർത്തം അറിയാം
ഒക്‌ടോബർ 22-ന് വൈകീട്ട് 5:46 മുതൽ 8:18 വരെ പൂജ നടത്താനുള്ള ശുഭ സമയമാണ്. പൂജാനിയമമനുസരിച്ച്, സൂര്യാസ്തമയത്തിനു ശേഷമാണ് ധൻതേരസ് പൂജ നടക്കുന്നത്. ഈ ദിവസം ലക്ഷ്മി ദേവിയെ ആരാധിക്കുന്നു.
(നിരാകരണം: ലേഖനം പൊതുവിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...