നേർന്ന വഴിപാടുകൾ മറന്നാൽ എന്ത് ചെയ്യാം

 നാളുകൾ കഴിയുമ്പോൾ ഇത് പലരും മറന്നു പോവുക പതിവാണ്. പിന്നീട് അത് ഓര്‍ത്തെടുക്കാനും സാധിച്ചെന്നുവരില്ല. 

Written by - Zee Malayalam News Desk | Last Updated : Feb 8, 2021, 08:41 AM IST
  • ഒരു പാട്ട എണ്ണയോ,നെയ്വിളക്കോ മുതൽ ഉദയാസ്തമന പൂജയോ ഉത്സവബലിയോ വരെ നേരുന്നവരുണ്ട്.
  • പിന്നീടെപ്പോഴെങ്കിലും ജ്യോതിഷന്‍മാരെ കാണാനെത്തുമ്പോഴായിരിക്കും വഴിപാടുകള്‍ മുടങ്ങിക്കിടക്കുന്നകാര്യത്തെക്കുറിച്ച്‌ ഓര്‍ക്കുക.
  • ചിലപ്പോള്‍ ഏതുവഴിപാടാണ് ചെയ്യാതിരുന്നതെന്ന് ഓര്‍മ്മിച്ചെടുക്കാന്‍ സാധിച്ചെന്നുവരില്ല.
നേർന്ന വഴിപാടുകൾ മറന്നാൽ എന്ത് ചെയ്യാം

ഉദ്ദിഷ്ട കാര്യങ്ങൾക്കായി പലരും വഴിപാടുകൾ നേരാറുണ്ട്. ഒരു പാട്ട എണ്ണയോ,നെയ്വിളക്കോ മുതൽ ഉദയാസ്തമന പൂജയോ ഉത്സവബലിയോ വരെ നേരുന്നവരുണ്ട്. എന്നാൽ നാളുകൾ കഴിയുമ്പോൾ ഇത് പലരും മറന്നു പോവുക പതിവാണ്. പിന്നീട് അത് ഓര്‍ത്തെടുക്കാനും സാധിച്ചെന്നുവരില്ല. പിന്നീടെപ്പോഴെങ്കിലും ജ്യോതിഷന്‍മാരെ കാണാനെത്തുമ്പോഴായിരിക്കും വഴിപാടുകള്‍ മുടങ്ങിക്കിടക്കുന്നകാര്യത്തെക്കുറിച്ച്‌ ഓര്‍ക്കുക. ചിലപ്പോള്‍ ഏതുവഴിപാടാണ് ചെയ്യാതിരുന്നതെന്ന് ഓര്‍മ്മിച്ചെടുക്കാന്‍ സാധിച്ചെന്നുവരില്ല.

ALSO READ: Temple : കാട്ടിൽ മേക്കതിൽ ദേവി ക്ഷേത്രത്തിന്റെ പ്രത്യേകതകളും വഴിപാടുകളും

എന്നാല്‍, മുടങ്ങിക്കിടന്ന വഴിപാടുകള്‍ ഏതെന്നും ഏതുക്ഷേത്രത്തിലേക്കാണെന്നും മറന്നുപോയല്‍ കുറച്ചുപണം മൂന്ന് വട്ടം  തലയിൽ ഉഴിഞ്ഞ് കാണിക്കിക്കയായി അടുത്തുള്ള ശിവക്ഷേത്രത്തിലോ(Siva) വിഷ്ണു ക്ഷേത്രത്തിലോ തലയ്ക്കുഴിഞ്ഞ് സമര്‍പ്പിക്കാം. ശിവക്ഷേത്ത്രതിലാണെങ്കില്‍ ക്ഷമാപണമന്ത്രവും വിഷ്ണുക്ഷേത്രത്തിലാണെങ്കില്‍ സമര്‍പ്പണമന്ത്രവും ജപിക്കണം. ഇനി ഏതുക്ഷേത്രത്തിലേക്കാണെന്നു ഓര്‍മയുണ്ടെങ്കില്‍ ആ ക്ഷേത്രത്തില്‍തന്നെ വഴിപാട് ചെയ്യാവുന്നതാണ്.

ക്ഷമാപണ മന്ത്രം

ഓം കരചരണകൃതം വാകായജം കര്‍മജം വാ
ശ്രവണനയനജം വാ മാനസം വാ അപരാധം
വിഹിതമവിഹിതം വാ സര്‍വ്വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്‌ധേശ്രീമഹാദേവശംഭോ

സമർപ്പണ മന്ത്രം

കായേന വാചാ മനസേന്ദ്രിയൈര്‍വാ
ബുദ്ധ്യാത്മനാ വാ പ്രകൃതേ: സ്വഭാവാത്
കരോമി യദ്യത് സകലം പരസ്‌മൈ
നാരായണായേതി സമര്‍പ്പയാമി
ജയ നാരായണായേതി സമര്‍പ്പയാമി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News