Weekly Tarot Horoscope: ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ഈ ആഴ്ച കാത്തിരിയ്ക്കുന്നത് വന്‍ നേട്ടങ്ങള്‍

Weekly Tarot Horoscope September 4 - 10, 2023:  ജ്യോതിഷത്തിന്‍റെ ഒരു ശാഖയായ ടാരറ്റ് കാർഡ് റീഡിംഗിൽ കാർഡുകളെ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ ഭാവി പറയുന്നു. ടാരറ്റ് കാർഡ് റീഡിംഗ് അനുസരിച്ച് സെപ്റ്റംബർ മാസം വളരെ പ്രത്യേകതയുള്ളതാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 4, 2023, 10:54 AM IST
  • ടാരറ്റ് കാർഡ് റീഡിംഗ് അനുസരിച്ച് വരാനിരിയ്ക്കുന്ന ആഴ്ച ഇടവം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും നിർണ്ണായകമാണെന്ന് തെളിയിക്കും. എന്നാല്‍, മേടം രാശിക്കാര്‍ക്ക് ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്നതായി കാണാം.
Weekly Tarot Horoscope: ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ഈ ആഴ്ച കാത്തിരിയ്ക്കുന്നത് വന്‍ നേട്ടങ്ങള്‍

Weekly Tarot Horoscope September 4 - 10, 2023: സെപ്റ്റംബര്‍ മാസത്തിലെ പുതിയ ആഴ്ച പിറന്നു. ഈ ആഴ്ച എങ്ങിനെയായിരിയ്ക്കും എന്നത് എല്ലാവര്‍ക്കും ആകാംഷ ഉളവാക്കുന്ന കാര്യമാണ്. 

ജ്യോതിഷത്തിന്‍റെ ഒരു ശാഖയായ ടാരറ്റ് കാർഡ് റീഡിംഗിൽ കാർഡുകളെ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ ഭാവി പറയുന്നു. ടാരറ്റ് കാർഡ് റീഡിംഗ് അനുസരിച്ച് സെപ്റ്റംബർ മാസം വളരെ പ്രത്യേകതയുള്ളതാണ്. ചില രാശികളില്‍ ഉള്ള ആളുകൾക്ക് ഈ മാസം ഏറെ ഭാഗ്യം നിറഞ്ഞതായിരിയ്ക്കും. അതനുസരിച്ച് ഈ ആഴ്ച ചില രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം നിറഞ്ഞ സമയമാണ് നല്‍കുന്നത്. ഈ ആളുകൾക്ക് 2023 സെപ്റ്റംബര്‍ 4 മുതൽ 10 വരെയുള്ള സമയത്ത് ഏറെ സാമ്പത്തിക ആനുകൂല്യങ്ങൾ നേടാനും ചില വലിയ വിജയങ്ങൾ നേടാനും കഴിയും.

Also Read:  Guru Vakri 2023: 16 വർഷത്തിന് ശേഷം വ്യാഴം വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

വരാനിരിയ്ക്കുന്ന ആഴ്ച ഇടവം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും നിർണ്ണായകമാണെന്ന് തെളിയിക്കും.  എന്നാല്‍, മേടം രാശിക്കാര്‍ക്ക് ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്നതായി കാണാം. ടാരറ്റ് കാർഡ് റീഡിംഗ് അനുസരിച്ച് സെപ്റ്റംബർ 4 മുതൽ സെപ്റ്റംബർ 10 വരെയുള്ള ദിവസങ്ങള്‍ നിങ്ങള്‍ക്ക് എങ്ങിനെയായിരിയ്ക്കും എന്ന് നോക്കാം...  

Also Read:  Crime News: കോട്ടയം രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു

മേടം രാശി (Aries Zodiac Sign): 

ടാരറ്റ് കാർഡുകൾ അനുസരിച്ച്, മേടം രാശിക്കാർക്ക് ഈ ആഴ്ച ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും, അതിനാല്‍ ഈ രാശിക്കാര്‍ എല്ലാ  കാര്യങ്ങളും വളരെ ആസൂത്രണം ചെയ്തുകൊണ്ട് പ്രവർത്തിക്കണം, അപ്പോൾ മാത്രമേ അവർക്ക് എല്ലാ ജോലികളും സമയത്ത് പൂർത്തിയാക്കാൻ കഴിയൂ. നീല നിറം ഉപയോഗിക്കുന്നത് ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങാന്‍ സഹായകമാണ്.    
 
ഇടവം രാശി (Taurus Zodiac Sign) 

ടാരറ്റ് കാർഡുകൾ അനുസരിച്ച്, നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ പ്രയോജനകരമാണെന്ന് തെളിയിക്കും, അതിനാൽ സ്വയം ആത്മവിശ്വാസം പുലർത്തുക. നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ചുവടുകൾ തുടരുക, നിങ്ങൾക്ക് തീർച്ചയായും വിജയം ലഭിക്കും. 

മിഥുനം രാശി ( Gemini Zodiac Sign)

നിങ്ങളുടെ സംസാരത്തിൽ വിനയം നിലനിർത്താൻ നിങ്ങൾക്ക് കഴിഞ്ഞാൽ, നിങ്ങൾക്ക് നേട്ടമുണ്ടാകും. അല്ലാത്തപക്ഷം നിങ്ങൾക്ക് വലിയ നഷ്ടം സഹിക്കേണ്ടി വന്നേക്കാം. ശത്രുക്കളുടെ എണ്ണം വർദ്ധിക്കും. നിങ്ങളുടെ ജോലി സത്യസന്ധമായി ചെയ്യുക. 

കർക്കടകം  രാശി (Cancer Zodiac Sign) 

ഈ ആഴ്ച ചില വെല്ലുവിളികൾ ഉണ്ടാകാം,  അവയെ ധൈര്യത്തോടെ നേരിടണം. നിങ്ങളുടെ ചിന്തകള്‍ വളരെ  പോസിറ്റീവായി നിലനിർത്തുക, വിജയം ഉറപ്പാണ്‌. ആത്മവിശ്വാസം കുറയാൻ അനുവദിക്കരുത്. 

ചിങ്ങം രാശി (Leo Zodiac Sign)

ഒരാളോട് അസൂയപ്പെടുന്നതും ആരെയെങ്കിലും കുറിച്ച് മോശമായി ചിന്തിക്കുന്നതും നിങ്ങൾക്ക് ദോഷകരമാണെന്ന് തെളിയിക്കും. ശ്രദ്ധയോടെ പെരുമാറുക, സാമാന്യബുദ്ധി ഉപയോഗിക്കുക. 

കന്നി രാശി (Virgo Zodiac Sign)

നിങ്ങളുടെ ഭാവി പരിപാടികൾ ആരോടും പറയരുത്, അല്ലാത്തപക്ഷം അവർ കുഴപ്പത്തിലായേക്കാം. നിശബ്ദമായി പരിശ്രമിക്കുക, നിങ്ങൾക്ക് വിജയം ലഭിക്കും. ശത്രുക്കളിൽ നിന്ന് അകന്നു നിൽക്കുക. 

തുലാം രാശി (Libra Zodiac Sign)

ഈ ആഴ്ച നിങ്ങൾക്ക് വിജയം ലഭിക്കുന്ന ആഴ്ചയാണ്. ഒപ്പം സാമ്പത്തികമായി ഏറെ പ്രയോജനകരവുമാണ്. ദൈവത്തിലുള്ള വിശ്വാസത്തോടെ നിങ്ങൾ മുന്നോട്ട് പോകുക, ഒന്നിനുപുറകെ ഒന്നായി നിങ്ങൾക്ക് വിജയം ലഭിക്കും.

വൃശ്ചികം രാശി ( Scorpio Zodiac Sign)

ചുറ്റുമുള്ളവരെ സൂക്ഷിക്കുക. എല്ലാവരെയും അന്ധമായി വിശ്വസിക്കുന്നത് ദോഷം ചെയ്യും. ചെലവുകൾ കൂടുതലായിരിക്കാം. 

ധനു രാശി (Sagittarius Zodiac Sign)

ടാരറ്റ് കാർഡുകൾ അനുസരിച്ച്, ഈ ആഴ്ച ബജറ്റിൽ പ്രത്യേക ശ്രദ്ധ നൽകുക. നിങ്ങളുടെ സാമ്പത്തിക   ഇടപാടുകള്‍ പരിശോധിച്ച് നിക്ഷേപ പദ്ധതികളെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക. 

മകരം രാശി ( Capricorn Zodiac Sign)

ടാരറ്റ് കാർഡുകൾ അനുസരിച്ച്, ഈ ആഴ്ച മകരം രാശിക്കാര്‍ക്ക് പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ ആഴ്ച ഏറെ ഏറെ സന്തോഷം ലഭിക്കും.  

കുംഭം  രാശി (Aquarius Zodiac Sign)

ടാരറ്റ് കാർഡുകൾ അനുസരിച്ച്, ഈ ആഴ്ച  നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പോസിറ്റീവ് ചിന്തകൾ നിലനിർത്തുക, മറ്റുള്ളവരോട് അസൂയപ്പെടരുത്.

മീനം രാശി (Pisces Zodiac Sign)

ടാരറ്റ് കാർഡുകൾ അനുസരിച്ച്, ഈ ആഴ്ച നിങ്ങൾക്ക് ജോലിയുടെയും ഉത്തരവാദിത്തങ്ങളുടെയും അമിത ഭാരമുണ്ടാകാം. എന്നാൽ ഉത്തരവാദിത്തങ്ങളെ ഭയപ്പെടരുത്, പകരം വിവേകത്തോടെ പ്രവർത്തിക്കുക. നിങ്ങൾ വിജയിക്കും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News