Weekly Tarot Prediction: ഈ ആഴ്ച 4 രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങൾ!! വന്‍ നേട്ടങ്ങൾ

Weekly Tarot Prediction 11-17 September 2023: ഈ ആഴ്ച ചില രാശികളില്‍ ഉള്ള ആളുകൾക്ക് വളരെ ഭാഗ്യമാണെന്ന് തെളിയിക്കാൻ പോകുന്നു. സെപ്റ്റംബര്‍ 11 - 17 വരെയുള്ള ദിവസങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. 

Written by - Zee Malayalam News Desk | Last Updated : Sep 11, 2023, 12:17 PM IST
  • ജ്യോതിഷത്തിന്‍റെ ഒരു ശാഖയായ ടാരറ്റ് കാർഡ് റീഡിംഗിൽ കാർഡുകളെ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ ജാതകം പറയുന്നു. ടാരറ്റ് കാർഡ് റീഡിംഗ് അനുസരിച്ച് സെപ്റ്റംബർ മാസം വളരെ പ്രത്യേകതയുള്ളതാണ്.
Weekly Tarot Prediction: ഈ ആഴ്ച 4 രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങൾ!! വന്‍ നേട്ടങ്ങൾ

Weekly Tarot Prediction 11-17 September 2023:  ജ്യോതിഷ പ്രകാരം ഏറെ പ്രത്യേകതകള്‍  നിറഞ്ഞ മാസമാണ് സെപ്റ്റംബര്‍. ശുക്രൻ, വ്യാഴം, സൂര്യൻ, ബുധൻ എന്നിവ സെപ്റ്റംബർ മാസത്തിൽ സംക്രമിക്കുന്നു. ഇതുകൂടാതെ, 6 ഗ്രഹങ്ങളുടെ വക്രി ചലനം ചില രാശിക്കാര്‍ക്ക് ഏറെ  അശുഭ ഫലങ്ങള്‍ സമ്മാനിയ്ക്കും. 

Also Read:   September Horoscope: സെപ്റ്റംബര്‍ മാസം ഈ രാശിയില്‍പ്പെട്ട യുവാക്കള്‍ക്ക് അടിപൊളി സമയം!! വിജയം വിരല്‍ത്തുമ്പില്‍ 

അതേസമയം, ജ്യോതിഷത്തിന്‍റെ ഒരു ശാഖയായ ടാരറ്റ് കാർഡ് റീഡിംഗിൽ കാർഡുകളെ അടിസ്ഥാനമാക്കി ഒരു വ്യക്തിയുടെ ജാതകം പറയുന്നു. ടാരറ്റ് കാർഡ് റീഡിംഗ് അനുസരിച്ച് സെപ്റ്റംബർ മാസം വളരെ പ്രത്യേകതയുള്ളതാണ്. 

സെപ്റ്റംബര്‍ മാസത്തിലെ ഒരു പുതിയ ആഴ്ച കൂടി ആരംഭിച്ചിരിയ്ക്കുകയാണ്. ഈ ആഴ്ച ചില രാശികളില്‍ ഉള്ള ആളുകൾക്ക് വളരെ ഭാഗ്യമാണെന്ന് തെളിയിക്കാൻ പോകുന്നു. സെപ്റ്റംബര്‍ 11 - 17 വരെയുള്ള ദിവസങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്ക് ശുഭകരമായിരിക്കുമെന്ന് അറിയാം.  
 
മേടം രാശി (Aries Zodiac Sign)  

ടാരറ്റ് കാർഡുകൾ അനുസരിച്ച്, മേടം രാശിക്കാർ അലസത ഉപേക്ഷിച്ച് തങ്ങളുടെ ജോലിയിൽ മുഴുകണം. അപ്പോൾ മാത്രമേ നിങ്ങൾക്ക് ഉദ്ദേശിക്കുന്ന ലാഭമുണ്ടാകൂ. ഈ ആഴ്ച ജോലി ഭാരം കൂടുതല്‍  ഉണ്ടാകും. 

ഇടവം ( Taurus Zodiac Sign)  

ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച ഏറെ തിരക്കുള്ളതായിരിക്കും. ജോലിയുടെ സമ്മര്‍ദ്ദം നിങ്ങളെ അലട്ടാം, ജോലി പൂർത്തിയാക്കാൻ ശ്രമിക്കുക. 

മിധുനം രാശി ( Gemini Zodiac Sign) 

ടാരറ്റ് കാർഡുകൾ അനുസരിച്ച്, മിഥുനം  രാശിക്കാർ അവരുടെ ബുദ്ധി ഉപയോഗിച്ച് കാര്യങ്ങള്‍ നിര്‍വ്വഹിച്ചാല്‍ അത് നേട്ടം സമ്മാനിയ്ക്കും. ഈ ആഴ്ച എടുക്കുന്ന തീരുമാനങ്ങള്‍ ഗുണം ചെയ്യും.  

കര്‍ക്കിടകം രാശി  (Cancer Zodiac Sign): ടാരറ്റ് കാർഡുകൾ അനുസരിച്ച്, ഈ ആഴ്ച നിങ്ങൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം, ഒരു വെല്ലുവിളിയെയും ഭയപ്പെടരുത്. നിങ്ങൾ തീർച്ചയായും വിജയിക്കും. സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. 

ചിങ്ങം രാശി  (Leo Zodiac Sign): ടാരറ്റ് കാർഡുകൾ അനുസരിച്ച്, ചിങ്ങം രാശിക്കാർ  ഈ ആഴ്ച ഏറെ ക്ഷമയോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കണം. തിടുക്കത്തിലോ ദേഷ്യത്തിലോ എടുക്കുന്ന തീരുമാനങ്ങള്‍ നിങ്ങൾക്ക് നഷ്ടം വരുത്തും.  

കന്നി രാശി  (Virgo Zodiac Sign): ടാരറ്റ് കാർഡുകൾ അനുസരിച്ച്, കന്നി രാശിക്കാർ ശ്രദ്ധയോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കണം. ആരെയും അന്ധമായി വിശ്വസിക്കരുത്, അല്ലാത്തപക്ഷം നിങ്ങൾ വഞ്ചിക്കപ്പെട്ടേക്കാം. 

തുലാം രാശി  (Libra Zodiac Sign): ടാരറ്റ് കാർഡുകൾ അനുസരിച്ച്, ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിൽ നിരവധി നല്ല മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങള്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നു, നിങ്ങൾക്ക് വളരെയധികം പ്രയോജനം ലഭിക്കും. സമ്പത്ത് നേടാനുള്ള അവസരം ഉണ്ടാകും.  
 
വൃശ്ചികം രാശി  (Scorpio Zodiac Sign): ടാരറ്റ് കാർഡുകൾ അനുസരിച്ച്, നിങ്ങൾക്ക് എന്തെങ്കിലും പുതിയ ജോലി ആരംഭിക്കണമെങ്കിൽ അതിന് ഈ ആഴ്ച ഉത്തമമാണ്. നിങ്ങൾക്ക് പ്രയോജനം ലഭിക്കും. വെല്ലുവിളികൾ നീങ്ങും. 

ധനു രാശി  (Sagittarius Zodiac Sign): ടാരറ്റ് കാർഡുകൾ അനുസരിച്ച്, ധനു രാശിക്കാർ മറ്റുള്ളവരുടെ സഹായം തേടുന്നതിന് പകരം ബുദ്ധിയും വിവേകവും ഉപയോഗിക്കണം. നിങ്ങളുടെ ജോലി നിങ്ങൾക്ക് ബഹുമാനം നൽകും. 

മകരം രാശി  (Capricorn Zodiac Sign): ടാരറ്റ് കാർഡുകൾ അനുസരിച്ച്, മകരം രാശിക്കാർക്ക് ഈ ആഴ്ച സമ്മർദ്ദം ഉണ്ടെങ്കിലും ഉത്തരവാദിത്തങ്ങൾ നന്നായി നിറവേറ്റാൻ കഴിയും. എന്നാൽ ഈ സമയത്ത്, സ്വയം ശ്രദ്ധിക്കുക.

കുംഭം രാശി  (Aquarius Zodiac Sign): ടാരറ്റ് കാർഡുകൾ അനുസരിച്ച്, കുംഭ രാശിക്കാർക്ക്  ഈ ആഴ്ച വളരെ മികച്ചതാണ്.  ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. 

മീനം രാശി  (Pisces Zodiac Sign): മീനം രാശിക്കാർ അവരുടെ കഴിവുകള്‍ തിരിച്ചറിയണം. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയാൽ തീർച്ചയായും വിജയം ലഭിക്കും. 

 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News