Weekly Astrology: ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ നേട്ടം? വാരഫലം ഇതാ

ഈശ്വരാധീനം ഉള്ള സമയമാണ് നിങ്ങൾക്ക് പലതരത്തിലുള്ള ആഡംബര വസ്തുക്കൾ സമ്മാനമായി കിട്ടും

Written by - Zee Malayalam News Desk | Last Updated : Dec 10, 2022, 01:28 PM IST
  • കുടുംബജീവിതം കന്നി രാശിക്കാർക്ക് സന്തോഷകരമാകും
  • ചിങ്ങം രാശിക്കാരായ ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കുന്ന് സമയമാണിത്
  • കര്‍ക്കിടകം രാശിക്കാർ പുതിയ സംരംഭങ്ങൾ ആരംഭിക്കും
Weekly Astrology: ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ നേട്ടം? വാരഫലം ഇതാ

മേടം

ഈ രാശിക്കാർ ഭാഗ്യമുള്ളവരാണ് എന്നാൽ സഹപ്രവർത്തകരുമായി തർക്കം ഉണ്ടാവരുത്. ചിലപ്പോൾ ചെയ്യാത്ത കുറ്റത്തിന് വരെ പഴി കേൾക്കും. എന്നാൽ കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും. നിങ്ങൾക്ക് പരീക്ഷയിൽ മികച്ച വിജയം ഉണ്ടാകും. എല്ലാ കാര്യങ്ങളും ഊർജ്ജസ്വലതയോടെ പ്രവർത്തിക്കും. പുതിയ പ്രണയബന്ധം ഉണ്ടാകാനും സാധ്യത

ഇടവം

ഈശ്വരാധീനം ഉള്ള സമയമാണ് നിങ്ങൾക്ക് പലതരത്തിലുള്ള ആഡംബര വസ്തുക്കൾ സമ്മാനമായി കിട്ടും. പ്രവർത്തനരംഗത്ത് മികവ് പ്രകടിപ്പിക്കും. അപേക്ഷിച്ച വായ്പ നിങ്ങൾക്ക് അനുവദിച്ചു കിട്ടും. കുടുംബജീവിതം സന്തോഷകരം.മംഗള കർമങ്ങൾക്ക് നേതൃത്വം നൽകാൻ പറ്റുന്ന സമയമാണ്. കുട്ടികളുടെ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. 

മിഥുനം

ജെമിനിയിൽ ജനിച്ചവരുടെ കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. പുതിയ വാഹനം വാങ്ങാൻ ഇക്കാലയളവിൽ സാധിക്കും.  തൊഴിൽ രഹിതർക്ക് പുതിയ ജോലി ലഭിക്കും. വിദ്യാർഥികൾ പഠനത്തിൽ അലസരാകും. ഉന്നതരായ വ്യക്തികളുടെ സഹായം നിങ്ങൾക്ക് പ്രതീക്ഷിക്കാം. അവിചാരിതമായ പല നേട്ടങ്ങളും വരും വ്യവഹാരങ്ങൾ മപരിഹരിക്കാനാവും. 

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാർ പുതിയ സംരംഭങ്ങൾ ആരംഭിക്കും. ഭൂമിയിൽ നിന്നും നിങ്ങൾക്ക് ആദായം വർധിക്കും. പല കാര്യങ്ങളിലും തീരുമാനമെടുക്കാൻ വൈകുന്ന സമയമാണ്. നിങ്ങളുടെ പൂർവികസ്വത്ത് അധീനതയിൽ വന്നുചേരും.പുതിയ കരാറുകളിൽ ഒപ്പ് വെച്ചേക്കാം വിദ്യാർഥികൾക്ക് പഠനത്തിൽ ഏറ്റവും നല്ല സമയമാണിത്.

ചിങ്ങം
 
ചിങ്ങം രാശിക്കാരായ ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കുന്ന് സമയമാണിത്. ഉപരിപഠനത്തിനും നല്ല സമയമാണ്. നിങ്ങളുടെ ബിസിനസ്സിൽ നിന്നും കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. പല കാര്യങ്ങളും പ്രതീക്ഷിക്കാത്ത രീതിയിൽ സഫലമാകും. പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കും.ഭൂമി വിൽക്കാനുള്ളവർക്ക് അത് സാധിക്കും. 

കന്നി 

കുടുംബജീവിതം കന്നി രാശിക്കാർക്ക് സന്തോഷകരമാകും. നിങ്ങളുടെ പഠന കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവും ലഭിക്കും. രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കുക. ചിലപ്പോൾ നിങ്ങളുടെ വീട് പണിയാനായി ഭൂമി വാങ്ങും. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി നേടാൻ സാധിക്കും. ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം നിങ്ങൾ വിജയം വരിക്കും.

തുലാം 

തുലാം രാശിക്കാരുടെ സാമ്പത്തികനില മെച്ചപ്പെടും. നിങ്ങൾ മുന്നിട്ടിറങ്ങുന്ന കാര്യങ്ങൾ എല്ലാം പൂർത്തിയാക്കാൻ കഴിയും. മറ്റുള്ളവരുടെ ആദരവിന് ചിലപ്പോൾ നിങ്ങൾ പാത്രമാകും. ബന്ധുക്കൾ മുഖേന പല നേട്ടങ്ങളും നിങ്ങൾക്ക് ഉണ്ടാകും. വിദേശത്ത് നിന്നും സന്തോഷ വാര്‍ത്ത ലഭിക്കും. തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

വൃശ്ചികം

പല കാര്യങ്ങൾക്കും വൃശ്ചികം രാശിക്കാർക്ക് ഒരുപാട് പരിശ്രമിക്കേണ്ടിവരും. പലതരത്തിലും സാമ്പത്തിക ഞെരുക്കം. മനസ്സിന് ഉന്മേഷം നൽകുന്ന വാർത്തകൾ പലതും കേൾക്കും. നിങ്ങളുടെ കുടുംബ ജീവിതം ഊഷ്മളമാകും. മുടങ്ങി കിടന്നതോ അല്ലാത്തതോ ആയ ഗൃഹനിർമ്മാണം തുടങ്ങും. നിങ്ങളുടെ സഹോദരനെ സഹായിക്കേണ്ടതായി വരും. ദൂര യാത്രക്ക് സാധ്യതയുണ്ട്. വ്യാപാരത്തിൽ പുരോഗതിയും വിദ്യാർഥികൾക്ക് മികച്ച വിജയവും ഉണ്ടാകും.

ധനു 

ധനു രാശിക്കാർക്ക് പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കുന്ന് സമയമാണിത്. പല തരത്തിലുമുള്ള ഔദ്യോഗിക യാത്രകൾ നടത്തും. ചില പുരസ്കാരങ്ങൾ ധനു രാശിക്കാർക്ക് ലഭിക്കാനിടയുണ്ട്.ആനുകൂല്യങ്ങൾ കൈവശം വന്നു ചേരും. വീടുവിട്ട് കഴിയേണ്ടി വരാം. ഒന്നിലും എടുത്തു ചാടി പ്രവർത്തിക്കാതിരിക്കുക. രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. കലാരംഗത്ത് പ്രശസ്തി വർധിക്കും 

മകരം

മകരം രാശിക്കാരുടെ കുടുംബത്തിൽ സമാധാനം നില നിൽക്കും. നിങ്ങൾക്ക് പുതിയ വാഹനം വാങ്ങാൻ സാധിക്കും. പല കാര്യങ്ങൾക്കും പ്രാരംഭ തടസ്സം ഉണ്ടാകും. അമ്മക്ക് അസുഖങ്ങൾ പിടിപെടും. നിങ്ങളുടെ സാമ്പത്തിക നില ഭദ്രമായിരിക്കും. പല തരത്തിലുമുള്ള യാത്രകൾ ആവശ്യമായി വരും. സുഹൃത്തുക്കളുടെ സഹായം ചിലപ്പോൾ  ലഭിക്കും. വിദ്യാർഥികൾ പഠനത്തിൽ അലസരാകും. സാമ്പത്തിക ബാധ്യതകൾ തീർക്കും. 

കുംഭം

മക്കളുടെ നേട്ടത്തിൽ കുംഭം രാശിക്കാർക്ക് അഭിമാനിക്കാൻ സാധിക്കും. ഉദ്യോഗസ്ഥർക്ക് പ്രമോഷൻ ലഭിക്കും. ധനപരമായി സമയം അനുകൂലമാണ്. കാർഷിക കാര്യങ്ങളിൽ താൽപര്യം വർധിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ബന്ധുക്കളെ സഹായിക്കും. പ്രവർത്തനരംഗത്ത് നല്ല അന്തരീക്ഷമാകും. ബന്ധുക്കളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പണയം വെച്ച വസ്തു തിരിച്ചെടുക്കും.

മീനം 

സഹപ്രവർത്തകരുടെ സഹായം ലഭിക്കും. പഠനകാര്യങ്ങളിൽ ഉത്സാഹം വർധിക്കും. കുടുംബജീവിതം സന്തോഷകരമാകും. മുടങ്ങിക്കിടന്ന വരുമാന മാർഗങ്ങൾ പുനരുജ്ജീവിപ്പിക്കും. വരുമാനം വർധിക്കും. സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. ശത്രുക്കളെ നിയന്ത്രിക്കാൻ കഴിയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News