Broom Vastu Tips: വാസ്തു ശാസ്ത്ര പ്രകാരം, വീട്ടിൽ ഓരോ കാര്യങ്ങളും ചിട്ടയായി സൂക്ഷിക്കേണ്ടതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതുപോലെ, ചൂല് എങ്ങനെ സൂക്ഷിക്കണമെന്നും എപ്പോൾ വാങ്ങണം എന്നതും സംബന്ധിച്ച് വാസ്തു ശാസ്ത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. ഹിന്ദു മത വിശ്വാസം അനുസരിച്ച്, ചൂല് ലക്ഷമി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
അതിനാൽ, ചൂല് വാസ്തു ശാസ്ത്ര വിധി പ്രകാരം ഉപയോഗിച്ചാൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ചൂല് വാങ്ങുന്നത് മുതൽ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും സംബന്ധിച്ചും വാസ്തുശാസ്ത്രത്തിൽ വ്യക്തമാക്കുന്നു. അതിനാൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. വാസ്തുശാസ്ത്ര പ്രകാരം, തിങ്കൾ, ശനി ദിവസങ്ങളിൽ ഒരിക്കലും ചൂല് വാങ്ങരുത്.
ALSO READ: മോഹിനി ഏകാദശിയിൽ ഇക്കാര്യങ്ങൾ ചെയ്യൂ; മഹാവിഷ്ണുവിന്റെ അനുഗ്രഹത്താൽ ലഭിക്കും സമ്പത്തും സമൃദ്ധിയും
തിങ്കളാഴ്ച ചൂല് വാങ്ങുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കും. കടബാധ്യത വർധിക്കുന്നതിനും ഇത് കാരണമാകും. ശനിയാഴ്ച ചൂല് വാങ്ങുന്നത് ശനിയുടെ കോപത്തിന് കാരണമാകും. ചൊവ്വയും വെള്ളിയും ചൂല് വാങ്ങുന്നതിന് അനുകൂല ദിവസങ്ങളായി കണക്കാക്കുന്നു. ഈ ദിവസങ്ങളിൽ ചൂല് വാങ്ങുന്നത് ലക്ഷിദേവിയുടെ അനുഗ്രഹം ലഭിക്കാനും ഭാഗ്യം കടാക്ഷിക്കാനും കാരണമാകുമെന്ന് വിശ്വസിക്കുന്നു.
വാസ്തു ശാസ്ത്ര പ്രകാരം, ചൂല് വീടിന്റെ വടക്ക്-പടിഞ്ഞാറ് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിൽ വയ്ക്കണം. ഇത് സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കും. മാത്രമല്ല, ഇത് വ്യക്തി ജീവിതത്തിൽ പോസിറ്റീവ് എനർജി ഉണ്ടാക്കും. വീടിന്റെ വടക്ക്-കിഴക്ക് അല്ലെങ്കിൽ തെക്ക്-കിഴക്ക് ദിശയിൽ ഒരിക്കലും ചൂല് സൂക്ഷിക്കരുത്. ഇത് ലക്ഷ്മിദേവിയുടെ കോപത്തിന് ഇടയാക്കും.
ALSO READ: സ്കന്ദ ഷഷ്ഠി ദിനത്തിൽ മുരുകനെ ആരാധിക്കാം; തിയതിയും പൂജാവിധിയും ശുഭമുഹൂർത്തവും അറിയാം
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.