Vastu Tips for Tulsi: തുളസിച്ചെടി വീട്ടില്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഔഷധസസ്യങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന തുളസിയ്ക്ക് ഗുണങ്ങള്‍ നിരവധിയാണ്.  ഹൈന്ദവ വിശ്വാസത്തില്‍ തുളസിച്ചെടിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 1, 2022, 05:34 PM IST
  • തുളസിയെ സംബന്ധിക്കുന്ന ചില പ്രധാന കാര്യങ്ങള്‍ വാസ്തു ശാസ്ത്രത്തില്‍ പറയുന്നുണ്ട്.
  • വാസ്തു പ്രകാരം തുളസി വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
  • വീട്ടിൽ ഒരു തുളസി നട്ടു വളര്‍ത്തുന്നത് കുടുംബത്തിന് ഐശ്വര്യവും ഐക്യവും സന്തോഷവും നൽകുകയും സാമ്പത്തിക സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു
Vastu Tips for Tulsi: തുളസിച്ചെടി വീട്ടില്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Vastu Tips for Tulsi: ഔഷധസസ്യങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന തുളസിയ്ക്ക് ഗുണങ്ങള്‍ നിരവധിയാണ്.  ഹൈന്ദവ വിശ്വാസത്തില്‍ തുളസിച്ചെടിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. 

പൂജകള്‍ക്കും ചടങ്ങുകള്‍ക്കും തുളസി  അഭിഭാജ്യ ഘടകമാണ്. കേരളത്തിലെ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത്‌ ഒരു തുളസിത്തറ  സാധാരണമാണ്. തുളസിത്തറയിൽ സന്ധ്യക്ക് വിളക്ക് തെളിക്കുന്നതുവഴി കുടുംബത്തിൽ ഐശ്വര്യം ഉണ്ടാവുമെന്നാണ് വിശ്വാസം. മഹാലക്ഷ്മി തുളസിയായി ജനിച്ചു എന്നാണ്  ഐതീഹ്യം. അതിനാല്‍, ശുദ്ധമായി വേണം തുളസിയെ സമീപിക്കാൻ.  വലതു കൈകൊണ്ട് മാത്രമേ  തുളസിയില നുള്ളിയെടുക്കാൻ പാടുള്ളൂ,  നഖം ഉപയോഗിച്ച് അടര്‍ത്തിയെടുക്കാന്‍ പാടില്ല. 

Also Read:  Vastu Tips: നെഗറ്റീവ് എനർജി ഇല്ലാതാക്കാം, വീട് സന്തോഷം കൊണ്ട് നിറയ്ക്കാന്‍ ഈ നുറുങ്ങുകള്‍ പരീക്ഷിക്കാം

എന്നാല്‍, തുളസിയെ സംബന്ധിക്കുന്ന ചില പ്രധാന കാര്യങ്ങള്‍ വാസ്തു ശാസ്ത്രത്തില്‍ പറയുന്നുണ്ട്. വാസ്തു പ്രകാരം തുളസി വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വീട്ടിൽ ഒരു തുളസി നട്ടു വളര്‍ത്തുന്നത് കുടുംബത്തിന് ഐശ്വര്യവും ഐക്യവും സന്തോഷവും നൽകുകയും സാമ്പത്തിക സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു.

Also Read:  Vastu Tips : വീട്ടിൽ പോസ്റ്റീവ് എനർജി വേണോ? റോസാ ചെടികൾ വീടിന്റെ ഈ ഭാഗങ്ങളിൽ വെച്ച് പിടിപ്പിക്കു

വാസ്തു പ്രകാരം വീട്ടിൽ എവിടെ തുളസി നട്ടു വളര്‍ത്തണം?  

കിഴക്ക് ദിശയിലേയ്ക്ക് വേണം തുളസി നടുവാന്‍. എന്നിരുന്നാലും, ബാൽക്കണിയിലോ ജനാലയ്ക്കരികിലോ വടക്ക് അല്ലെങ്കിൽ വടക്ക്-കിഴക്ക് ദിശയില്‍ സ്ഥാപിക്കാം. കൂടാതെ, ചെടിക്ക് നല്ല സൂര്യപ്രകാശം ലഭിക്കണം.  തുളസിയുടെ സമീപത്ത് ചൂലുകൾ, ചെരിപ്പുകൾ, ചവറ്റുകുട്ടകൾ എന്നിവ പാടില്ല. ചെടിയ്ക്ക് ചുറ്റുമുള്ള പരിസരം വൃത്തിയായി സൂക്ഷിക്കണം. 

തുളസിച്ചെടി വീട്ടിൽ സൂക്ഷിക്കുന്നതിന്‍റെ ഗുണങ്ങൾ:- 

തുളസിച്ചെടി വീട്ടില്‍ സൂക്ഷിക്കുന്നതു കൊണ്ട് ഗുണങ്ങള്‍ ഏറെയാണ്‌. തുളസി വായുവിനെ ശുദ്ധീകരിക്കാന്‍ സഹായിയ്ക്കുന്നു.തുളസിച്ചെടി വായുവിൽ നിന്ന് വിഷാംശമുള്ള രാസവസ്തുക്കൾ വലിച്ചെടുക്കുകയും ശുദ്ധിയുള്ള  നല്ല സുഗന്ധം പുറപ്പെടുവിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. അതായത്,  വീട്ടില്‍ തുളസിയുണ്ടോ ആ വീട് ആരോഗ്യകരമായ വീട് ആയിരിയ്ക്കും.  

വീട്ടിൽ തുളസി നടുന്നതിലൂടെ നെഗറ്റീവ് എനർജി ഇല്ലാതാകുകയും പോസിറ്റീവ് എനർജി വർദ്ധിക്കുകയും ചെയ്യും. തുളസി വീട്ടില്‍  അനർത്ഥങ്ങൾ ഉണ്ടാകാതെ സംരക്ഷിക്കുകയും  കുടുംബത്തിലെ അംഗങ്ങള്‍ക്ക്  സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.  

ജലദോഷം പോലുള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്. തുളസിയുടെ ചികിത്സാഗുണങ്ങള്‍ സവിശേഷമാണ്.  

വീട്ടില്‍ സമൃദ്ധി നിലനില്‍ക്കാന്‍ തുളസി സഹായിയ്ക്കും. വീട്ടിൽ ഭാഗ്യം കൊണ്ടുവരുന്നതിനും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും തുളസി സഹായിക്കുന്നു. വീട്ടില്‍ ഒരു തുളസിച്ചെടി ഉണ്ടായിരിയ്ക്കുന്നത് കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായകമാണ്.  

തുളസി കുടുംബത്തെ ദുഷിച്ച കണ്ണുകളിൽ നിന്നും മറ്റ് തരത്തിലുള്ള മന്ത്രവാദത്തിൽ നിന്നും സംരക്ഷിക്കുന്നു.
തുളസി കുടുംബബന്ധം ശക്തിപ്പെടുത്തുന്നു. തുളസി കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും പരസ്പരം സഹവാസം ആസ്വദിക്കാൻ വഴിതെളിയ്ക്കുകയും ചെയ്യുന്നു.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News