വീടിന്റെയോ താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടത്തിന്റെയോ വാസ്തു ശരിയായിരുന്നാൽ വീട്ടിൽ താമസിക്കുന്നവർക്ക് പോസിറ്റീവ് എനർജിയും സമാധാനവും സന്തോഷവും ഉണ്ടാകും. അതിനാൽ വീട് നിർമ്മിക്കുമ്പോൾ വാസ്തു ശാസ്ത്രം നിർദേശിക്കുന്ന കാര്യങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന്റെ വാസ്തുവിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് കിടപ്പുമുറി. ഒരു ദിവസം മുഴുവനും ഉള്ള ക്ഷീണം ഉറക്കത്തിലൂടെയും ശരിയായ വിശ്രമത്തിലൂടെയുമാണ് മാറുന്നത്.
കിടപ്പുമുറി വാസ്തു പ്രകാരം ശരിയായ ദിശയിൽ ആയിരുന്നാൽ നമുക്ക് ഊർജ്ജവും ഉത്സാഹവും തിരികെ ലഭിക്കും. എന്നാൽ, കിടപ്പുമുറി വാസ്തു പ്രകാരം അല്ലെങ്കിൽ നെഗറ്റീവ് എനർജി ഉണ്ടാകുകയും വിവിധ മനപ്രയാസങ്ങൾ അലട്ടുകയും ചെയ്യും. അതിനാൽ, കിടപ്പുമുറിയെ സംബന്ധിച്ച് വാസ്തു ശാസ്ത്രത്തിൽ വ്യക്തമാക്കുന്ന കാര്യങ്ങൾ വളരെ കൃത്യമായി പാലിക്കേണ്ടതുണ്ട്. ഓരോ കുടുംബാംഗങ്ങളുടെയും കിടപ്പുമുറികള്‍ക്ക് വ്യത്യസ്ത സ്ഥാനങ്ങളാണ് വാസ്തുശാസ്ത്രത്തിൽ നിർദേശിക്കുന്നത്.
വീടിന്റെ വടക്ക്-കിഴക്ക്, തെക്ക്-കിഴക്ക് കോണുകളില്‍ കിടപ്പുമുറി വരുന്നത് ശുഭമല്ല. കിടപ്പുമുറി വടക്ക് കിഴക്ക് ഭാഗത്ത് വരുന്നത് ധനനഷ്ടം, തൊഴിൽ നഷ്ടം, വിവാഹത്തിന് തടസം എന്നിവയ്ക്ക് കാരണമാകും. ഗൃഹനാഥന്‍റെയോ ഗൃഹനാഥയുടേയോ കിടപ്പുമുറി വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ആയിരിക്കണമെന്നാണ് വാസ്തു ശാസ്ത്രം നിർദേശിക്കുന്നത്. തെക്ക്-പടിഞ്ഞാറ് ഭാഗത്ത് കിടപ്പുമുറി നിർമിക്കുന്നത് മാനോബലവും സ്വസ്ഥതയും നല്‍കുന്നുവെന്ന് വാസ്തു ശാസ്ത്രത്തിൽ വ്യക്തമാക്കുന്നു.
കുടുംബത്തിലെ മുതിര്‍ന്ന അംഗം തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള മുറി ഉപയോഗിക്കുന്നതാണ് നല്ലത്. മൂത്ത മകനോ മകൾക്കോ മധ്യത്തിലുള്ള തെക്ക് ഭാഗത്തെ കിടപ്പുമുറി ഉപയോഗിക്കാം. പ്രായമായ ആളുകള്‍ക്ക് തെക്ക്-പടിഞ്ഞാറ് ഭാഗത്ത് കിടപ്പുമുറിയാകുന്നതാണ് സുഖപ്രദം. തെക്ക്-കിഴക്ക് ഭാഗത്ത് കിടപ്പുമുറി വരുന്നത് ദോഷമാണ്. ഉറക്കമില്ലായ്മയ്ക്കും പിരിമുറുക്കത്തിനും സമ്മർദ്ദത്തിനും ഇത് കാരണമാകുന്നു. തെക്ക്-കിഴക്ക് ഭാഗത്ത് കിടപ്പുമുറി വരുന്നത് ദമ്പതികളെ പിരിക്കുന്നതിലേക്ക് വരെ നയിക്കുന്നു.
ALSO READ: Vastu Tips For Success: കരിയറിൽ വിജയം നേടാൻ വാസ്തുശാസ്ത്രത്തിലെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഇത് മാത്രമല്ല, തെക്ക്-കിഴക്ക് ഭാഗം അഗ്നിയുടേതാണ്. ഈ ഭാഗത്തുള്ള കിടപ്പുമുറിയിലുള്ള ഉറക്കം ആക്രമണാത്മക പെരുമാറ്റത്തിനും ആധിപത്യ സ്വഭാവത്തിനും കാരണമാകും. വീടിന്റെ മധ്യഭാഗത്ത് കിടപ്പുമുറി വരാൻ പാടില്ല. വീടിന്റെ മധ്യഭാഗം ബ്രഹ്‌മസ്ഥാനമാണ്. ഊര്‍ജ്ജത്തിന്റെ ഉറവിടമാണ് ഇവിടം. ഇത് ഒരു കിടപ്പുമുറിയുടെ പ്രവർത്തനത്തിന് വിരുദ്ധമായി നിരന്തരമായി ഊര്‍ജ്ജ പ്രഭാവമുള്ള ഭാഗമാണ്. ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഭാഗമാണിതെങ്കിലും ബ്രഹ്‌മസ്ഥാനമായതിനാല്‍ ഇവിടെ കിടപ്പുമുറികല്‍ ശുഭകരമല്ലെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...