Astrology: 3 രാജയോ​ഗങ്ങൾ, മഹത്തായ നേട്ടങ്ങൾ; ഈ രാശിക്കാർ സമ്പന്നരാകും

കർക്കടകം രാശിയിൽ ബുധൻ, ശുക്രൻ, സൂര്യൻ എന്നിവ ചേരുന്നത് ലക്ഷ്മീ നാരായണ യോഗം, ബുദ്ധാദിത്യയോഗം, ശുക്രാദിത്യയോഗം എന്നിവയുൾപ്പെടെ 3 രാജയോഗങ്ങൾ സൃഷ്ടിക്കും. ‍  

Written by - Zee Malayalam News Desk | Last Updated : Jul 9, 2024, 06:01 PM IST
  • കർക്കടകത്തിൽ അപൂർവമായ 3 രാജയോഗം രൂപപ്പെടുന്നത് തുലാം രാശിക്കാർക്ക് ഗുണം ചെയ്യും.
  • സാമ്പത്തികമായി അഭിവൃദ്ധി കൈവരിക്കും.
Astrology: 3 രാജയോ​ഗങ്ങൾ, മഹത്തായ നേട്ടങ്ങൾ; ഈ രാശിക്കാർ സമ്പന്നരാകും

ഈ മാസം കർക്കടകം രാശിയിൽ ​വിവിധ ​ഗ്രഹങ്ങൾ രാശിമാറുകയാണ്. അതുമൂലം ശുക്രാദിത്യ, ബുദ്ധാദിത്യ, ലക്ഷ്മീ നാരായണ യോഗം എന്നിവയുൾപ്പെടെ 3 അത്ഭുതകരമായ രാജയോഗങ്ങൾ സൃഷ്ടിക്കപ്പെടും. ബുധൻ കർക്കടകം രാശിയിലാണ് നിലവിൽ സ്ഥിതി ചെയ്യുന്നത്. 2024 ജൂലൈ 7 ന് ശുക്രനും കർക്കടകത്തിൽ പ്രവേശിച്ചു. ശുക്രൻ്റെയും ബുധൻ്റെയും കൂടിച്ചേരൽ മൂലം ലക്ഷ്മീ നാരായണയോഗം രൂപപ്പെട്ടു.

ജൂലൈ 16-ന് സൂര്യൻ കർക്കടക രാശിയിൽ പ്രവേശിക്കും. സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ കർക്കടകത്തിൽ കൂടിച്ചേരുകയും മറ്റ് രണ്ട് അപൂർവ രാജയോഗങ്ങൾ രൂപപ്പെടുകയും ചെയ്യും. സൂര്യനും ബുധനും കൂടിച്ചേർന്ന് ബുദ്ധാദിത്യ രാജയോഗം രൂപപ്പെടും. ഇതുകൂടാതെ, സൂര്യൻ്റെയും ശുക്രൻ്റെയും കൂടിച്ചേരൽ മൂലം വളരെ ശുഭകരമായ ശുക്രാദിത്യ രാജയോഗം രൂപപ്പെടും.

ജ്യോതിഷ പ്രകാരം ഈ മൂന്ന് രാജയോഗങ്ങളും വളരെ ശുഭകരവും ഫലദായകവുമാണ്. ഒരു വ്യക്തിയുടെ എല്ലാ പ്രശ്നങ്ങളും ഇതിലൂടെ മാറുന്നുവെന്നാണ് വിശ്വാസം. ജീവിതത്തിൽ സന്തോഷവും സമൃദ്ധിയുമുണ്ടാകും. എല്ലാ കാര്യത്തിലും വിജയം ലഭിക്കും. കർക്കടകത്തിലെ ത്രിഗ്രഹി യോഗത്തോടൊപ്പം ഈ 3 രാജയോഗങ്ങളുടെ രൂപീകരണം ചില രാശിക്കാർക്ക് അത്യധികം നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്ക് ഗുണം ലഭിക്കുമെന്ന് നോക്കാം...

കർക്കടകം: കർക്കടകം രാശിക്കാർക്ക് ഈ കാലയളവിൽ വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ സ്ഥാനമാനങ്ങൾ വർദ്ധിക്കും. പുതിയ ജോലികൾ ആരംഭിക്കുന്നതിന് നല്ല സമയമാണ്. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. 

Also Read: Rahu Transit: രാഹു നക്ഷത്ര സംക്രമണം; അടുത്ത 8 മാസം ഇവർക്ക് അത്യധികം നേട്ടങ്ങൾ

 

തുലാം: കർക്കടകത്തിൽ അപൂർവമായ 3 രാജയോഗം രൂപപ്പെടുന്നത് തുലാം രാശിക്കാർക്ക് ഗുണം ചെയ്യും. ഈ കാലയളവിൽ നിങ്ങൾക്ക് കുടുങ്ങി കിടന്ന പണം തിരികെ ലഭിക്കും. സാമ്പത്തികമായി അഭിവൃദ്ധി കൈവരിക്കും. ആത്മീയ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിയമ തർക്കങ്ങളിൽ നിന്ന് മോചനം ലഭിക്കും. 

വൃശ്ചികം: വൃശ്ചിക രാശിക്കാർക്ക് ശുക്രാദിത്യ, ലക്ഷ്മീ നാരായണ യോഗത്തിൽ നിന്ന് മഹത്തായ നേട്ടങ്ങൾ ലഭിക്കും. കരിയറിൽ നിങ്ങൾക്ക് വലിയ വിജയം ലഭിക്കും. വിദ്യാർത്ഥികൾക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. മത്സര പരീക്ഷകളിൽ വിജയിക്കും. പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. കരിയറുമായി ബന്ധപ്പെട്ട് നല്ല വാർത്തകൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News