Mars Transit: ചൊവ്വ സംക്രമണം: ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല

Transit of Mars beneficial for these zodiac signs:  ചിങ്ങം രാശിക്കാർ തങ്ങളുടെ എല്ലാ ശ്രമങ്ങളിലും ഇതോടെ വിജയിക്കും.

Written by - Zee Malayalam News Desk | Last Updated : Aug 9, 2023, 02:48 PM IST
  • മുരുക ഭ​ഗവാനോടും ആഞ്ജനേയ സ്വാമിയോടും ബന്ധപ്പെട്ടിരിക്കുന്നു ചൊവ്വ .
  • അത്തരം ആളുകൾ എല്ലാ ജോലികളും വളരെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും ഏറ്റെടുക്കുകയും പൂർത്തിയാക്കുകയും ചെയ്യുന്നു. ‌
Mars Transit: ചൊവ്വ സംക്രമണം: ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല

ജ്യോതിഷം അനുസരിച്ച്, എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവിൽ അവരുടെ രാശികളെ മാറ്റുന്നു. ഈ ഗ്രഹസംക്രമങ്ങളുടെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ സംഭവിക്കും. ഓഗസ്റ്റിൽ, പല പ്രധാന ഗ്രഹങ്ങളും അവയുടെ രാശിചിഹ്നങ്ങളിലൂടെ നീങ്ങുന്നു. ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 18-ന് ചൊവ്വ കന്നിരാശിയിൽ സംക്രമിക്കും.

മുരുക ഭ​ഗവാനോടും ആഞ്ജനേയ സ്വാമിയോടും ബന്ധപ്പെട്ടിരിക്കുന്നു ചൊവ്വ . ചൊവ്വയെ മംഗള ഗ്രാകാരം അതായത് ശുഭഗ്രഹമായാണ്  കണക്കാക്കുന്നത്. ഒരാളുടെ ജാതക പ്രകാരം ചൊവ്വയുടെ സ്ഥാനം നല്ല നിലയിലാണെങ്കിൽ ആ വ്യക്തിക്ക് ജീവിതത്തിൽ ആത്മവിശ്വാസവും ധൈര്യവും വർദ്ധിക്കുമെന്ന് ഉറപ്പാണ്. അത്തരം ആളുകൾ എല്ലാ ജോലികളും വളരെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും ഏറ്റെടുക്കുകയും പൂർത്തിയാക്കുകയും ചെയ്യുന്നു. ‌ജീവിതത്തിലെ അലസത നീങ്ങും. അവരുടെ നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും ഒരുപാട് നേട്ടങ്ങൾ കൊയ്യും. 

ചൊവ്വ സംക്രമണം

ഓഗസ്റ്റ് 18-ന് ചൊവ്വ കന്നി രാശിയിലേക്ക് പ്രവേശിക്കും. പൊതുവെ എല്ലാ ഗ്രഹങ്ങളുടെയും സ്വാധീനം എല്ലാ രാശികളിലും പ്രതിഫലിക്കാറുണ്ട്. അത്തരത്തിൽ ചൊവ്വ സംക്രമത്തിന്റെ ഫലവും എല്ലാ രാശികളിലും കാണപ്പെടും. എന്നിരുന്നാലും, ചില രാശിക്കാർക്ക് ഈ സംക്രമത്തിൽ നിന്ന് അമിതമായ നേട്ടങ്ങൾ ലഭിക്കുന്നു. അവർ എല്ലാ വിധത്തിലും വിജയിക്കും. ഈ ലേഖനത്തിൽ ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

ALSO READ: മണ്ണാറശാല അമ്മ ഉമാദേവി അന്തരിച്ചു

ചിങ്ങം

ജ്യോതിഷ പ്രകാരം,  മാസാ മാസങ്ങളിൽ സംഭവിക്കുന്ന ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാർക്കും ശുഭകരവും അശുഭകരവുമായ ഫലങ്ങൾ നൽകുന്നു. കന്നി രാശിയിലെ ചൊവ്വയുടെ സംക്രമണം ചിങ്ങം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകുന്നു. ‌ അതുകൊണ്ട് ഈ കാലയളവിൽ സാമ്പത്തിക പ്രതിസന്ധികൾ മാറി പെട്ടെന്നുള്ള ധനലാഭവും ഉണ്ടാകും. ഇത്രയും ദിവസമായി മുടങ്ങിക്കിടന്ന പണികൾ പൂർത്തിയാകും. ചിങ്ങം രാശിക്കാർ തങ്ങളുടെ എല്ലാ ശ്രമങ്ങളിലും ഇതോടെ വിജയിക്കും. നിങ്ങളുടെ സംസാരത്തിലൂടെ ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. 

വൃശ്ചികം

ചൊവ്വയുടെ സംക്രമണം വൃശ്ചിക രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ശമ്പളത്തിൽ വർദ്ധനവുണ്ടാകാൻ സാധഅയത കാണുന്നു. ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ആത്മവിശ്വാസം വർദ്ധിക്കും. ദീർഘകാല നിയമപ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് മോചനം ലഭിക്കും. വസ്തുപരമായ ഇടപാടകളിൽ നേട്ടം ഉണ്ടാകും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും.

മകരം

ജ്യോതിഷ പ്രകാരം, കന്നിരാശിയിൽ ചൊവ്വയുടെ സംക്രമണം മകരം രാശിക്കാർക്ക് അനുകൂലമാണ്. നിങ്ങളുടെ രാശിയുടെ 9-ാം ഭാവത്തിൽ ഈ സംക്രമണം സംഭവിക്കാൻ പോകുന്നു. ഈ സമയത്ത് നിങ്ങൾക്ക് പുതിയ വാഹനമോ വസ്തുവകകളോ വാങ്ങാം. നിങ്ങളുടെ വരുമാനം വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും. പണമുണ്ടാക്കാനുള്ള എല്ലാ വഴികളിലും വിജയിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. സാമ്പത്തിക സുഖം ലഭിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News