Budh Rashi Parivartan: ജ്യോതിഷത്തിൽ എല്ലാ ഗ്രഹവും ഒരു നിശ്ചിത കാലയളവിന് ശേഷം ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് പ്രവേശിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 1 തിങ്കളാഴ്ച ബുധൻ കർക്കടകം വിട്ട് ചിങ്ങം രാശിയിൽ പ്രവേശിച്ചിട്ടുണ്ട്. ബുധന്റെ ചിങ്ങം രാശിയിലേക്കുള്ള വരവ് ചില രാശിക്കാരുടെ ജീവിതത്തിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. ആഗസ്റ്റ് 21 വരെ ബുധൻ ചിങ്ങം രാശിയിൽ തുടരും. ഈ സമയം ഏതൊക്കെ രാശിക്കാർക്കാണ് ദോഷമുണ്ടാകുക എന്നറിയാം.
Also Read: Surya Gochar 2022: സൂര്യ സംക്രമണം: ആഗസ്റ്റ് 17 വരെ ഈ 3 രാശികൾക്ക് ലഭിക്കും സൂര്യ കൃപ!
കർക്കടകം (Cancer): കർക്കടക രാശിയുടെ രണ്ടാം ഭാവത്തിലാണ് ബുധന്റെ സംക്രമം. ബുധന്റെ സംക്രമ പ്രഭാവം മൂലം നിങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ജോലിയിൽ പുരോഗതി ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമായിരിക്കും. എങ്കിലും ഈ സമയത്ത് ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കന്നി (Virgo): കന്നി രാശിക്കാർക്ക് ബുധൻ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. കന്നി രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ബുധന്റെ സംക്രമം. അതുമൂലം നിങ്ങളുടെ ചെലവുകൾ വർദ്ധിച്ചേക്കാം. അനാവശ്യ ചെലവുകൾ മാനസിക പിരിമുറുക്കം ഉണ്ടാക്കും.
Also Read: ശുക്രൻ കർക്കടകത്തിൽ: 2 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും ധാരാളം പണവും സ്ഥാനവും!
മകരം (Capricorn): ബുധന്റെ സംക്രമണം മകരം രാശിക്കാർക്ക് ജീവിതത്തിൽ നിരവധി വെല്ലുവിളികൾ കൊണ്ടുവരും. മകരം രാശിയുടെ എട്ടാം ഭാവത്തിലാണ് ബുധന്റെ സംക്രമണം. ഈ സമയത്ത് നിങ്ങൾ നിക്ഷേപം ഒഴിവാക്കണം. ജോലിസ്ഥലത്ത് ശ്രദ്ധിക്കണം. കുടുംബ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ആരോഗ്യം ശ്രദ്ധിക്കുക.
കുംഭം (Aquarius): കുംഭം രാശിയുടെ ഏഴാം ഭാവത്തിൽ ബുധൻ സംക്രമിച്ചു. ബുധന്റെ സംക്രമണം നിങ്ങളുടെ ദാമ്പത്യ ജീവിതത്തെയും ബിസിനസ്സിനെയും ബാധിക്കും. ഇതിനിടയിൽ പങ്കാളിയുമായി പിണക്കത്തിന് സാധ്യതയുണ്ട്. ജോലിയിൽ വിജയം കൈവരിക്കും.
Also Read: വ്യത്യസ്തമായ നാഗ്-നാഗിനി പ്രണയം, ഈ കാഴ്ച നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല..! വീഡിയോ വൈറൽ
മീനം (Pisces): മീനം രാശിയുടെ ആറാം ഭാവത്തിൽ ബുധൻ സംക്രമിക്കുന്നത് ശുഭകരമായിട്ടല്ല കണക്കാക്കുന്നത്. ഈ സമയത്ത് നിങ്ങൾ ജോലി ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യ ചെലവുകൾ കുറയ്ക്കുക. ഏത് തീരുമാനവും എടുക്കുമ്പോൾ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. നിങ്ങൾക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...