Career Horoscope: 2022 ൽ ഈ 4 രാശിക്കാർക്ക് ലഭിക്കും ജോലിയും പദവിയും പണവും

Career Horoscope: ജോലിയും പണവും ജീവിതത്തിൽ വളരെ പ്രധാനമാണ്.  2022 ൽ ഈ രണ്ട് കാര്യങ്ങളിലും ചില രാശിക്കാർക്ക് വളരെയധികം സമ്മാനങ്ങൾ ലഭിക്കും.  

Written by - Ajitha Kumari | Last Updated : Dec 3, 2021, 02:47 PM IST
  • ഈ 4 രാശിക്കാരുടെ കരിയർ 2022 ൽ തിളങ്ങും
  • തൊഴിൽ-വ്യാപാരം എന്നിവയിൽ ഭാഗ്യം
  • വർഷം മുഴുവനും ധാരാളം അവസരങ്ങൾ
Career Horoscope: 2022 ൽ ഈ 4 രാശിക്കാർക്ക് ലഭിക്കും ജോലിയും പദവിയും പണവും

Career Horoscope: കൊറോണ കാരണം 2 വർഷമായി ജോലിയെ കുറിച്ച് ആശങ്കാകുലരായ ആളുകൾക്ക് പുതുവർഷത്തിൽ ഒരുപാട് പ്രതീക്ഷകളുണ്ട്. ചിലർ ജോലി ലഭിക്കാൻ കാത്തിരിക്കുന്നു.  എന്നാൽ ചിലർ ജോലി മാറാൻ കാത്തിരിക്കുന്നു.  ചിലർ പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കുന്നതിനുള്ള കാത്തിരിപ്പിലാണ്. 

മൊത്തത്തിൽ 2022 കരിയറിന്റെ കാര്യത്തിൽ വളരെയധികം പ്രതീക്ഷയുള്ള ഒരു വർഷമാണ്.  കൂടാതെ ഈ 4 രാശിക്കാർക്ക് ഈ വർഷം വളരെയധികം നല്ലതാണ്. 2022 ൽ ആരുടെ കരിയറാണ് തിളങ്ങാൻ പോകുന്നതെന്ന് നമുക്ക് നോക്കാം...

Also Read: Solar Eclipse 2021: നാളത്തെ സൂര്യഗ്രഹണം ഈ 4 രാശിക്കാർക്ക് ഉത്തമം

ഈ രാശിക്കാരുടെ കരിയർ ശോഭിക്കും (Career of these zodiac signs will shine)

ഇടവം: ഇടവം രാശിക്കാരുടെ കരിയറിന് 2022 ഒരു അനുഗ്രഹമായിരിക്കും. കരിയറിൽ ഒന്നിനുപുറകെ ഒന്നായി മികച്ച അവസരങ്ങൾ ഉണ്ടാകും. അത് അവരുടെ ഭാഗ്യം തുറക്കും. ഇന്റർവ്യൂ-മത്സര പരീക്ഷകളിൽ വിജയം ലഭിക്കും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. വ്യാഴത്തിന്റെ അനുഗ്രഹത്താൽ പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. മൊത്തത്തിൽ ഈ വർഷം കരിയർ മേഖലയിൽ വളരെ നല്ലതായിരിക്കും. 

കർക്കടകം: കർക്കടക രാശിക്കാർക്ക് 2022 വർഷത്തിന്റെ തുടക്കത്തിൽ തൊഴിൽപരമായി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാമെങ്കിലും കാലക്രമേണ സാഹചര്യം അനുകൂലമാകും. സർക്കാർ ജോലി ആഗ്രഹിക്കുന്നവരുടെ സ്വപ്നം ഈ വർഷം സഫലമാകും. അതേസമയം മറ്റുള്ളവർക്ക് അവർക്കിഷ്ടമുള്ള ജോലിയും ലഭിക്കും. ബിസിനസ്സിൽ സ്ഥിതി മികച്ചതായിരിക്കും. വരുമാനം വർദ്ധിക്കും.

Also Read: Viral Video: പാമ്പ് പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു

ധനു: ധനു രാശിക്കാർ ജോലിയിലും തൊഴിൽരംഗത്തും വളരെയധികം ലാഭം നേടും. ദീർഘകാലമായി ഒരു ജോലിക്കായി തയ്യാറെടുക്കുന്ന ആളുകൾക്ക് ഈ വർഷം വിജയം ലഭിക്കും. നിങ്ങൾക്ക് വലിയ സ്ഥാനം ലഭിക്കും. ബിസിനസ്സിൽ പുതിയ തുടക്കം ആഗ്രഹിക്കുന്നവർക്ക് വിജയം ലഭിക്കും. പ്രത്യേകിച്ച് വർഷത്തിന്റെ അവസാന പാദം വളരെ അനുകൂലമായിരിക്കും. 

കുംഭം: കുംഭം രാശിക്കാർക്ക് അവരുടെ കരിയറിൽ 2022 വലിയ നേട്ടങ്ങൾ കൊണ്ടുവരും. കൂടാതെ വരുമാനം ഗണ്യമായി വർദ്ധിക്കും. സ്ഥാനവും പണവും ലഭിക്കും. അതേസമയം വ്യവസായികൾക്കും വലിയ ലാഭമുണ്ടാകും. തൊഴിൽ-ബിസിനസ്സുകളിൽ വരുത്തുന്ന മാറ്റങ്ങളും ഗുണം ചെയ്യും. മൊത്തത്തിൽ ഈ വർഷം കരിയറിന്റെ കാര്യത്തിൽ വളരെ ഫലപ്രദമായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News