Rahu Transit In 2022: ജാതകത്തിൽ ഏറ്റവും അശുഭകരമായ യോഗങ്ങൾ രൂപപ്പെടുന്ന ഗ്രഹങ്ങളിൽ ഒന്നാണ് രാഹു പ്രമുഖനാണ്. രാഹു എല്ലാ രാശികളിലും ഒന്നര വർഷത്തോളം നിൽക്കുന്നുണ്ടെങ്കിലും രാശി മാറുമ്പോഴെല്ലാം അത് വലിയ കോളിളക്കം സൃഷ്ടിക്കും. 2022 ലും രാഹു രാശി മാറ്റും.
2022 ഏപ്രിൽ 12-ന് രാശി മാറി മേടം രാശിയിലേക്ക് കടക്കും. ഈ മാസത്തിൽ ശനിയും അതിന്റെ രാശി മാറ്റും. ഈ മാറ്റങ്ങൾ 6 രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. രാഹു അശുഭകരമായ യോഗമാണ് സൃഷ്ടിക്കുന്നതെങ്കിൽ അത് തൊഴിൽ, ബിസിനസ്സ്, പണം എന്നിവയുടെ കാര്യത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
ഈ രാശിക്കാർ ശ്രദ്ധിക്കുക
മേടം (Aries) : മേടം രാശിക്കാർക്ക് രാഹു കാരണം കുടുംബജീവിതത്തിൽ ആഘാതം നേരിടേണ്ടിവരും. ഇതുകൂടാതെ കരിയറിൽ നിങ്ങൾക്ക് വളരെയധികം മാനസിക സമ്മർദ്ദവും അനുഭവപ്പെടും. കരിയറിനെക്കുറിച്ചുള്ള അരക്ഷിതാവസ്ഥ മനസ്സിൽ നിലനിൽക്കും. നിക്ഷേപം ഒഴിവാക്കുക. അബദ്ധത്തിൽ പോലും സംവാദത്തിൽ ഏർപ്പെടരുത്.
ഇടവം (Taurus): ഇടവം രാശിക്കാർ രാഹുമാറ്റത്തിനു ശേഷം ആശയക്കുഴപ്പത്തിലാകും. അതുമൂലം തീരുമാനങ്ങൾ എടുക്കാൻ ബുദ്ധിമുട്ടും. അതുകൊണ്ട് വിവേകത്തോടെ തീരുമാനങ്ങൾ എടുക്കുക. ധനനഷ്ടം ഉണ്ടാകാം.
Also Read: Most Popular Zodiac: വളരെ പെട്ടെന്ന് ജനപ്രീതി നേടുന്നവരാണ് ഈ 3 രാശിക്കാർ, ലീഡർഷിപ്പിലും മുന്നിൽ
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ജോലിസ്ഥലത്ത് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ ക്ഷമയോടെ പ്രവർത്തിക്കുക. എന്നിരുന്നാലും ജോലിയിൽ മാറ്റത്തിനുള്ള സാധ്യതകളും ഉണ്ട്. അത് നല്ല ഫലങ്ങൾ നൽകും. അതേ സമയം ചിലർക്ക് കണ്ണടച്ച് ട്രാൻസ്ഫർ സ്വീകരിക്കേണ്ടിവരും.
കന്നി (Virgo): 2022-ൽ രാഹു കന്നി രാശിക്കാരുടെ മാനസിക നിലയെ ബാധിക്കും. ഇത് ആളുകളുമായുള്ള സംഘർഷത്തിന് കാരണമാകും. അസുഖത്തിന്റെയോ പരിക്കിന്റെയോ ഇരയായേക്കും. ജോലിസ്ഥലത്ത് സ്ഥിതിഗതികൾ പരസ്പരവിരുദ്ധമായി തുടരും.
Also Read: First Letter Of Your Name: നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം പറയുന്ന ജ്യോതിഷ ഗുണങ്ങൾ അറിയണ്ടേ?
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ദാമ്പത്യജീവിതത്തിലും പ്രണയജീവിതത്തിലും രാഹു അസ്വസ്ഥതയുണ്ടാക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തിൽ വലിയ മാറ്റമുണ്ടാകാം. വിഷയം ബന്ധം വേർപിരിയുന്നത് വരെ നീണ്ടു പോകാം. മാനനഷ്ടം, ധനനഷ്ടം എന്നിവയ്ക്ക് യോഗമുണ്ട്. എല്ലാം ശ്രദ്ധാപൂർവ്വം ചെയ്യുക.
ധനു (Sagittarius) : ധനു രാശിക്കാർക്ക് കോടതിയിൽ കയറിയിറങ്ങേണ്ടി വന്നേക്കാം. അതേസമയം പഴയ കേസുകൾ നിലനിൽക്കുന്നവർക്ക് ഇനി ആശ്വാസം ലഭിക്കും. മാനസിക വിഭ്രാന്തി ഉണ്ടാകും. ധ്യാനം ചെയ്യുക അത് ഗുണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...