Mahashivratri 2022: ഇന്ന് രാത്രി ഇക്കാര്യങ്ങൾ ചെയ്യൂ.. ജാതകത്തിലെ അശുഭ ഗ്രഹങ്ങളും ശുഭ ഫലങ്ങൾ നൽകും

Mahashivratri 2022: ജാതകന്റെ ഗ്രഹദോഷങ്ങൾ മാറാൻ മഹാശിവരാത്രി ദിനം വളരെ വിശേഷപ്പെട്ടതാണ്. ഇന്ന് രാത്രി ചെയ്യുന്ന ഈ പ്രതിവിധികൾ ഗ്രഹങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുകയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരുകയും ചെയ്യും.  

Written by - Ajitha Kumari | Last Updated : Mar 1, 2022, 02:05 PM IST
  • മഹാശിവരാത്രി രാത്രിയിൽ ഈ പ്രതിവിധി ചെയ്യുക
  • നവഗ്രഹ കവചം 21 തവണ പാരായണം ചെയ്യുക
  • ജാതകത്തിലെ അശുഭ ഗ്രഹങ്ങളും ശുഭ ഫലങ്ങൾ നൽകാൻ തുടങ്ങും
Mahashivratri 2022: ഇന്ന് രാത്രി ഇക്കാര്യങ്ങൾ ചെയ്യൂ.. ജാതകത്തിലെ അശുഭ ഗ്രഹങ്ങളും ശുഭ ഫലങ്ങൾ നൽകും

Mahashivratri 2022: കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശി തീയതിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഈ ദിവസമാണ് മഹാവിഷ്ണുവും ബ്രഹ്മാവും ആദ്യമായി ശിവലിംഗത്തെ ആരാധിച്ചതെന്നും വിശ്വാസമുണ്ട്. മഹാശിവരാത്രിയായ ഇന്ന് വ്രതാനുഷ്ഠാനത്തിനും രുദ്രാഭിഷേകത്തിനും ആരാധനയ്ക്കും വലിയ പ്രാധാന്യമുണ്ട്. 

ഇതിന് പുറമെ  മഹാശിവരാത്രി ദിനം എല്ലാത്തരം സങ്കടങ്ങളിൽ നിന്നും വിഷമങ്ങളിൽ നിന്നും മുക്തി നേടുന്ന കാര്യത്തിലും വളരെ സവിശേഷമാണെന്നാണ് പറയപ്പെടുന്നത്. ഈ ദിവസം ചെയ്യുന്ന പ്രത്യേക പൂജകൾ, മന്ത്രജപങ്ങൾ, തന്ത്രങ്ങൾ, പരിഹാരങ്ങൾ എന്നിവ വളരെ വേഗത്തിൽ ഫലം നൽകുമെന്നും കരുതപ്പെടുന്നു.

Also Read: Maha Shivaratri 2022: ഭക്തിയുടെ നിറവിൽ ഇന്ന് മഹാശിവരാത്രി; വ്രതം അനുഷ്ഠിച്ചോളൂ ഫലം നിശ്ചയം

ഈ പ്രതിവിധി എല്ലാ ഗ്രഹദോഷങ്ങൽ;ളേയും കാറ്റിൽ പറത്തും 

പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ് മഹാദേവൻ.  കൂടാതെ എല്ലാ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും തന്ത്ര-മന്ത്രങ്ങളുടെയും ജ്യോതിഷത്തിന്റെയും പിതാവ് കൂടിയാണ്.  ഇതുകൊണ്ടുതന്നെയാണ് മഹാശിവരാത്രി ദിവസം തന്ത്ര-മന്ത്രങ്ങൾക്കും ജ്യോതിഷ പരിഹാരങ്ങൾക്കും വളരെ വിശേഷപ്പെട്ടതാണ് പറയുന്നത് തന്നെ. ഈ ദിവസം സ്വീകരിക്കുന്ന ഉപായങ്ങൾക്ക് വളരെ വേഗം ഫലം ലഭിക്കുമെന്നും വിശ്വാസമുണ്ട്. ജാതകത്തിലെ ഗ്രഹദോഷങ്ങൾ നീക്കാൻ മഹാശിവരാത്രി ദിനം ഏറ്റവും മികച്ചതായും കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ ദിവസം അതായത് ശിവരാത്രി ദിവസം ശിവനെ ആരാധിക്കുന്നതോടൊപ്പം നവഗ്രഹ ആരാധനയും ഗ്രഹങ്ങളുടെ ദോഷഫലങ്ങളിൽ നിന്ന് മോചനം നൽകുന്നു.

Also Read: Horoscope March 01, 2022: മഹാശിവരാത്രി ദിനമായ ഇന്ന് ഈ രാശിക്കാർക്ക് നല്ലതായിരിക്കും

അശുഭ ഗ്രഹങ്ങളും ശുഭഫലം നൽകും

മഹാദേവൻ കടാക്ഷിച്ചാൽ ജാതകത്തിലെ അശുഭഗ്രഹങ്ങളും ശുഭഫലം നൽകാൻ തുടങ്ങുമെന്നാണ് പറയപ്പെടുന്നത്. ഇതിനായി മഹാശിവരാത്രി നാളിൽ നവഗ്രഹങ്ങളെ പ്രീതിപ്പെടുത്താൻ അർദ്ധരാത്രിയിൽ 21 തവണ നവഗ്രഹ കവചം പാരായണം ചെയ്യുക. ഇതോടെ നവഗ്രഹങ്ങൾ പ്രസാദിക്കുകയും  ദുരിതം അവസാനിക്കുകയും ചെയ്യും. നവഗ്രഹ കവചം ചൊല്ലുമ്പോൾ നിങ്ങൾ വൃത്തിയുള്ള വസ്ത്രം ധരിച്ചിരിക്കണം,  മന്ത്രം ജപിക്കുന്നതിന് മുമ്പ് കുളിക്കുക. ഇത് പാരായണം ചെയ്യുമ്പോൾ കമ്പിളിയുടെ ഇരിപ്പിടത്തിൽ ഇരുന്ന് ശുദ്ധമായ നെയ്യ് വിളക്ക് കത്തിക്കണം.  ശേഷം പൂർണ്ണ ഏകാഗ്രതയോടും ഭക്തിയോടും കൂടി നവഗ്രഹ കവചം പാരായണം ചെയ്യുക.

Also Read: ഈ 4 രാശിക്കാർക്ക് മാർച്ച് മികച്ചതായിരിക്കും, ചതുർഗ്രഹി യോഗത്തോടെ ഭാഗ്യം തിളങ്ങും!

നവഗ്രഹ കവചം 

ശിരോ മേ പാതു മാര്താംഡോ കപാലം രോഹിണീപതിഃ ।
മുഖമംഗാരകഃ പാതു കംഠശ്ച ശശിനംദനഃ ॥ 1 ॥

ബുദ്ധിം ജീവഃ സദാ പാതു ഹൃദയം ഭൃഗുനംദനഃ ।
ജഠരം ച ശനിഃ പാതു ജിഹ്വാം മേ ദിതിനംദനഃ ॥ 2 ॥

പാദൌ കേതുഃ സദാ പാതു വാരാഃ സര്വാംഗമേവ ച ।
തിഥയോഽഷ്ടൌ ദിശഃ പാംതു നക്ഷത്രാണി വപുഃ സദാ ॥ 3 ॥

അംസൌ രാശിഃ സദാ പാതു യോഗാശ്ച സ്ഥൈര്യമേവ ച ।
ഗുഹ്യം ലിംഗം സദാ പാംതു സര്വേ ഗ്രഹാഃ ശുഭപ്രദാഃ ॥ 4 ॥

അണിമാദീനി സര്വാണി ലഭതേ യഃ പഠേദ് ധൃവമ് ।
ഏതാം രക്ഷാം പഠേദ് യസ്തു ഭക്ത്യാ സ പ്രയതഃ സുധീഃ ॥ 5 ॥

സ ചിരായുഃ സുഖീ പുത്രീ രണേ ച വിജയീ ഭവേത് ।
അപുത്രോ ലഭതേ പുത്രം ധനാര്ഥീ ധനമാപ്നുയാത് ॥ 6 ॥

ദാരാര്ഥീ ലഭതേ ഭാര്യാം സുരൂപാം സുമനോഹരാമ് ।
രോഗീ രോഗാത്പ്രമുച്യേത ബദ്ധോ മുച്യേത ബംധനാത് ॥ 7 ॥

ജലേ സ്ഥലേ ചാംതരിക്ഷേ കാരാഗാരേ വിശേഷതഃ ।
യഃ കരേ ധാരയേന്നിത്യം ഭയം തസ്യ ന വിദ്യതേ ॥ 8 ॥

ബ്രഹ്മഹത്യാ സുരാപാനം സ്തേയം ഗുര്വംഗനാഗമഃ ।
സര്വപാപൈഃ പ്രമുച്യേത കവചസ്യ ച ധാരണാത് ॥ 9 ॥

നാരീ വാമഭുജേ ധൃത്വാ സുഖൈശ്വര്യസമന്വിതാ ।
കാകവംധ്യാ ജന്മവംധ്യാ മൃതവത്സാ ച യാ ഭവേത് ।
ബഹ്വപത്യാ ജീവവത്സാ കവചസ്യ പ്രസാദതഃ ॥ 10 ॥

ഇതി ഗ്രഹയാമലേ ഉത്തരഖംഡേ നവഗ്രഹ കവചം സമാപ്തം 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടേയും  വിവരങ്ങളുടേയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News