Paush Purnima Significance: ഇന്ന് അതായത് ജനുവരി 6 ന് പൗഷ മാസത്തിലെ പൗർണ്ണമിയാണ്. ഈ വർഷത്തെ ആദ്യ പൗർണ്ണമി. പൗഷമാസത്തെ സൂര്യഭഗവാന്റെ മാസമെന്നും പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ മാസത്തില്‍ വരുന്ന പൗര്‍ണമിയെ പൗഷപൂര്‍ണിമ എന്നും പറയുന്നു. ഈ ദിവസം ഭക്തര്‍ ചന്ദ്രനെയും സൂര്യനെയും, മഹാവിഷ്ണുവിനേയും ലക്ഷ്മീദേവിയെയുമെല്ലാം ആരാധിക്കുന്നു. ഇന്നേ ദിവസം ആളുകൾ ഗംഗ ഉൾപ്പെടെയുള്ള മറ്റ് പുണ്യനദികളിൽ മുങ്ങി കുളിക്കും. ഇതിന് കഴിയാത്തവർ ഇന്ന് കുളിക്കുന്ന വെള്ളത്തിൽ ഗംഗാജലം കലർത്തി കുളിക്കുന്നത് ഉത്തമമായിരിക്കും.
Also Read: Bhadra Rajyog 2023: ബുധൻ മകരത്തിലേക്ക്; ഈ രാശിക്കാർക്ക് ശുക്രദശ
പൗഷപൂര്‍ണിമയില്‍ യഥാവിധി പൂജിച്ചാല്‍ ഒരു മനുഷ്യന്‍ മോക്ഷം പ്രാപിക്കുമെന്നാണ് വിശ്വാസം. ഇന്നേ ദിനം ചെയുന്ന ദാനം, സ്‌നാനം, സൂര്യദേവന് അര്‍ഘ്യം എന്നിവ വളരെ പ്രാധാന്യമുള്ളതാണ്. ഈ ദിവസം ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ ഈ ഉപായം ചെയ്യുക ഇതിലൂടെ നിങ്ങളുടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. ദുഃഖങ്ങളിൽ നിന്നും മുക്തി നേടാനും സമ്പന്നനാകാനും ലക്ഷ്മി ദേവിക്ക് പായസം സമർപ്പിക്കണം. അതുപോലെ ലക്ഷ്മി ദേവിക്ക് ചുവന്ന വസ്ത്രങ്ങളും വളകളും സമർപ്പിക്കുക. കൂടാതെ ഈ ശുഭദിനത്തിൽ അഷ്ടലക്ഷ്മി സ്തോത്രം ചൊല്ലുന്നത് ഉത്തമമാണ്. ഇത് വീട്ടിൽ സന്തോഷവും സമാധാനവും കൊണ്ടുവരും.
പൗഷപൂര്‍ണിമ ദിനമായ ഇന്ന് സര്‍വാര്‍ത്ത സിദ്ധിയോഗവും ബ്രഹ്‌മയോഗവും ഇന്ദ്രയോഗവും രൂപപ്പെടുന്നുണ്ട്. ഈ ദിവസത്തെ സര്‍വാര്‍ത്ത സിദ്ധി യോഗം രാത്രി 12:14 മുതല്‍ പിറ്റേ ദിവസം രാവിലെ 07:15 വരെയാണ്. ഈ സമയം നിങ്ങൾ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് പൂർണ്ണ വിജയം ലഭിക്കും. കൂടാതെ രാവിലെ 08:00 മുതല്‍ 11:00 വരെ ബ്രഹ്‌മയോഗമാണ്. ശേഷം ഇന്ദ്രയോഗം രൂപപ്പെടും. ഇന്ദ്ര യോഗവും ബ്രഹ്‌മ യോഗവും വളരെ നല്ല യോഗമായിട്ടാണ് കണക്കാക്കുന്നത്. ഇന്നേ ദിവസം വൈകുന്നേരം 5 മണിക്ക് ചന്ദ്രന്‍ ഉദിക്കും. പൗര്‍ണ്ണമി ദിനത്തിൽ ചന്ദ്രന്‍ അസ്തമിക്കാത്തതിനാല്‍ ഇന്ന് ചന്ദ്രാസ്തമയ സമയമില്ല.
ഐശ്വര്യപ്രദമായ ഈ യോഗങ്ങളിൽ ലക്ഷ്മീദേവിയുടെ വിഗ്രഹത്തിൽ പശുവിൻ പാലിൽ അഭിഷേകം ചെയ്യുന്നത് ഉത്തമമാണ്. ഇതിലൂടെ ധനലാഭം ഉണ്ടാകും. കഴിയുമെങ്കിൽ രാവിലെ തന്നെ ഇത് ചെയ്യുക ശേഷം ആ പാൽ ആൽ മരത്തിന്റെ ചുവട്ടിൽ സമർപ്പിക്കുക. ഇന്നേ ദിവസം ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ അഷ്ടലക്ഷ്മി സ്‌തോത്രം പാരായണം ചെയ്യുക. ഇത് ചെയ്യുന്നത് നിങ്ങളുടെ വീട്ടില്‍ സന്തോഷവും സമൃദ്ധിയും നല്‍കും. ദിവസവും അഷ്ടലക്ഷ്മി സ്‌തോത്രം പാരായണം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ വിജയം നേടാനും സഹായിക്കുന്നുഉത്തമമാണ്.
പൗഷ പൗർണ്ണമിയുടെ ആരംഭവും അവസാനവും- ജനുവരി 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.16 മുതൽ ജനുവരി 7 ശനിയാഴ്ച രാവിലെ 4.37 വരെ
പൗഷപൂർണിമ പൂജാവിധി?
ഇന്നേ ദിവസം ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്ന് ഗംഗയിലൊ മറ്റ് നദികളിലോ മുങ്ങി കുളിച്ച് അതിന് കഴിയാത്തവർ കുളിക്കുന്ന വെള്ളത്തിൽ ഗംഗാജലം ചേർത്ത് കുളിക്കുക. വൃത്തിയുള്ള വസ്ത്രം ധരിച്ച് നോമ്പെടുക്കുക. തുടർന്ന് മഞ്ഞൾ, പൂക്കൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ, പഞ്ചാമൃതം, നൈവേദ്യം എന്നിവകൊണ്ട് ലക്ഷ്മി ദേവിയെ ആരാധിക്കുക. ശേഷം സത്യനാരായണന്റെ കഥ വായിച്ച് വിഷ്ണുവിനെ ആരാധിക്കുക. വൈകുന്നേരം പാലിൽ പഞ്ചസാരയും അരിയും കലർത്തി ചന്ദ്രന് അർഘ്യം സമർപ്പിക്കുക.
ഈ ദിവസം ബ്രാഹ്മണർക്ക് ഭക്ഷണം നൽകുകയും പുതപ്പ്, എള്ള്, ശർക്കര എന്നിവ ദാനം ചെയ്യുന്നതും ഉത്തമമാണ്. നിങ്ങളുടെ കഴിവനുസരിച്ച് പാവപ്പെട്ടവരെ സഹായിക്കുക. സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയെ അർദ്ധരാത്രിയിൽ ആരാധിക്കുകയും ധൂപം, ദീപം, മാല എന്നിവ സമർപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...