Sun Transit In Cancer 2022: ജ്യോതിഷ പ്രകാരം സൂര്യൻ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാൻ 30 ദിവസമെടുക്കും. എല്ലാ മാസവും സൂര്യൻ രാശി മാറാറുണ്ട്. ജൂലൈ 16ന് വീണ്ടും സൂര്യൻ രാശി മാറി കർക്കടക രാശിയിൽ പ്രവേശിക്കും. ഓഗസ്റ്റ് 17 വരെ ഇവിടെ തുടരും. സൂര്യന്റെ ഈ മാറ്റത്തിന്റെ ഫലം 12 രാശിക്കാരിലും ദൃശ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ ഫലം ചില രാശികളിൽ ശുഭകരവും ചിലതിൽ അശുഭകരവുമായിരിക്കും.
Also Read: Shani Gochar 2022: വെറും 8 ദിവസം മാത്രം.. ഈ രാശിക്കാർക്ക് ലഭിക്കും പുത്തൻ ജോലി മുതൽ പ്രമോഷൻ വരെ!
ജ്യോതിഷ പ്രകാരം സൂര്യന്റെ രാശി മാറ്റം ഈ 3 രാശിക്കാർക്ക് സുവർണ്ണ നേട്ടമുണ്ടാക്കും. ഇവർക്ക് ഈ മാസം സുവർണ്ണ ദിനങ്ങളായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇവരുടെ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും. സൂര്യദേവന്റെ കൃപ ഒരു മാസം മുഴുവൻ ഈ രാശിക്കാർക്ക് ലഭിക്കും. ഈ രാശിക്കാർക്ക് ഈ മാസം എത്രത്തോളം ഗുണകരമാകുമെന്ന് നമുക്ക് നോക്കാം.
മേടം (Aries): ജ്യോതിഷ പ്രകാരം സൂര്യൻ ജൂലൈ 16 ന് കർക്കടക രാശിയിൽ പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തിൽ മേടം രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ ആരംഭിക്കും. ജോലി ചെയ്യുന്നവർക്ക് ഈ കാലയളവിൽ പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും. സ്ഥാനക്കയറ്റം ഉണ്ടാകാം. ഇത് മാത്രമല്ല നിങ്ങൾക്ക് ഒരു പുതിയ ജോലിയുടെ ഓഫറും ലഭിക്കും. ബിസിനസ്സിലും മറ്റും നിങ്ങൾക്ക് ഒരു വലിയ ഇടപാടിന് അന്തിമരൂപം നൽകാൻ കഴിയും.
Also Read: Vastu Tips: ഈ ദിവസങ്ങളില്‍ യാതൊരു കാരണവശാലും ചെരിപ്പുകള്‍ വാങ്ങരുത്... ദൗര്‍ഭാഗ്യം ഫലം
ഇടവം (Taurus): ഇടവം രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ജോലി ചെയ്യുന്നവർക്ക് ഈ സമയത്ത് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ബിസിനസ് സംബന്ധമായ യാത്രകളിൽ ലാഭത്തിന് എല്ലാ സാധ്യതയും ഉണ്ട്.
മിഥുനം (Gemini): ജ്യോതിഷ പ്രകാരം മിഥുന രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും . സൂര്യന്റെ രാശിമാറ്റം ഇവർക്ക് ശരിക്കും നല്ല കാലം കൊണ്ടുവരും. ഈ സമയം ഇവർക്ക് വലിയ നേട്ടമാണ് ലഭിക്കുന്നത്. ഈ കാലയളവിൽ ശമ്പളമുള്ള ആളുകൾക്ക് പ്രമോഷനോ ശമ്പള വർദ്ധനവോ ലഭിക്കാൻ സാധ്യതയുണ്ട്. ധനലാഭമുണ്ടാകും. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ പണം തിരികെ ലഭിക്കും. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ലാഭമുണ്ടാകും.
(Disclaime: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...