Sun Transit 2023: സൂര്യ സംക്രമണം നൽകും വലിയ നേട്ടങ്ങൾ; ഈ രാശികൾക്ക് ധനലാഭമുണ്ടാകും

സെപ്റ്റംബർ 17ന് സൂര്യൻ രാശി മാറുകയാണ്. കന്നിരാശിയിലാണ് സൂര്യൻ പ്രവേശിക്കുക.

Written by - Zee Malayalam News Desk | Last Updated : Aug 31, 2023, 08:19 PM IST
  • ചിങ്ങം രാശിക്കാർക്ക് ബിസിനസ്സിൽ പുരോഗതിക്ക് അവസരമുണ്ടാകും.
  • മനസ്സിൽ സന്തോഷം ഉണ്ടാകും.
  • സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും.
Sun Transit 2023: സൂര്യ സംക്രമണം നൽകും വലിയ നേട്ടങ്ങൾ; ഈ രാശികൾക്ക് ധനലാഭമുണ്ടാകും

സൂര്യൻ സെപ്റ്റംബർ 17ന് കന്നിരാശിയിൽ പ്രവേശിക്കും. സൂര്യന്റെ രാശി മാറുന്നതിലൂടെ ചില രാശിക്കാർക്ക് ഭാഗ്യം ലഭിക്കുമെന്ന് ഉറപ്പാണ്. സെപ്റ്റംബർ 17 മുതൽ ഈ രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കും. ജ്യോതിഷത്തിൽ സൂര്യദേവന് പ്രത്യേക സ്ഥാനമുണ്ട്. സൂര്യദേവനെ എല്ലാ ഗ്രഹങ്ങളുടെയും രാജാവ് എന്ന് വിളിക്കുന്നു. സൂര്യദേവൻ ശുഭകരമായ സ്ഥാനത്തിരിക്കുമ്പോൾ ഒരു വ്യക്തിയുടെ ഭാഗ്യം തെളിയുന്നു. സെപ്തംബർ 17 മുതൽ ഏതൊക്കെ രാശികളുടെ നല്ല നാളുകൾ ആരംഭിക്കുമെന്ന് അറിയാം...

മിഥുനം - ജോലിസ്ഥലത്തും ബിസിനസ്സിലും അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. മനസിന് സന്തോഷമുണ്ടാകും. മുടങ്ങി കിടന്നിരുന്ന ജോലികൾ പൂർത്തീകരിക്കും. ബിസിനസ്സിൽ പെട്ടെന്നുള്ള ലാഭസാധ്യതകൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ വിജയം ലഭിക്കും. കഠിനാധ്വാനം ചെയ്താൽ ശുഭഫലം ലഭിക്കും.

Also Read: Astrology: സെപ്റ്റംബർ മാസം ഇവർക്ക് അനുകൂലം; എല്ലാ ജോലിയിലും വിജയം ഉറപ്പ്..!!

ചിങ്ങം - ബിസിനസ്സിൽ പുരോഗതിക്ക് അവസരമുണ്ടാകും. മനസ്സിൽ സന്തോഷം ഉണ്ടാകും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ബിസിനസ്സിൽ ലാഭത്തിനുള്ള അവസരങ്ങൾ വന്നുചേരും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും

ധനു - ജോലിസ്ഥലത്തും ബിസിനസ്സിലും കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. മുമ്പ് തീർപ്പുകൽപ്പിക്കാത്ത ജോലികളിൽ വിജയം ലഭിക്കും. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിലനിൽക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News