Sun Transit: കുടുംബത്തിൽ സന്തോഷമുണ്ടാകും സെപ്തംബർ 17 വരെ ഈ രാശിക്കാർ ശ്രദ്ധിക്കണം

Sun Transit In Leo: ഓരോ ഗ്രഹവും ഓരോ രാശിയുടെ അധിപനാണ്. നവഗ്രഹങ്ങളുടെ സംക്രമണം 12 രാശികളെയും ബാധിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 28, 2023, 06:33 AM IST
  • ഓഗസ്റ്റ് 17-ന് സൂര്യൻ തന്റെ സ്വന്തം രാശിയായ ചിങ്ങത്തിലേക്ക് സംക്രമിച്ചു
  • സൂര്യന്റെ രാശിമാറ്റം ചില രാശിക്കാർക്ക് ഗുണം നൽകുമെങ്കിലും ചില രാശിക്കാർക്ക് ഇത് അശുഭകരമായ ഫലമുണ്ടാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു
Sun Transit: കുടുംബത്തിൽ സന്തോഷമുണ്ടാകും സെപ്തംബർ 17 വരെ ഈ രാശിക്കാർ ശ്രദ്ധിക്കണം

സൂര്യഭഗവാന്റെ രാശിമാറ്റം വിവിധ രാശിക്കാരുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശിക്കാർ സെപ്തംബർ 17 വരെ തങ്ങളെയും കുടുംബത്തെ നന്നായി പരിപാലിക്കണം. സൂര്യന്റെ രാശിമാറ്റ സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ട രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

മകരം: മകരം രാശിക്കാർ സെപ്റ്റംബർ 17 വരെ പിതാവിന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യന്റെ സംക്രമം മൂലം പിതാവിന്റെ ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്. മകരം രാശിക്കാരുടെ പിതാവിന് എന്തെങ്കിലും രോഗാവസ്ഥ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ പരിചരണത്തിൽ ഒരു മടിയും കാണിക്കരുത്. കൃത്യസമയങ്ങളിൽ ഡോക്ടറെ സന്ദർശിച്ച് ചികിത്സ തേടേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തിൽ പുരോഗതി ഉണ്ടാകും. അതുപോലെ തന്നെ അലസത ഒഴിവാക്കാനും പ്രമേഹം പോലുള്ള രോഗങ്ങൾക്കെതിരെ ജാ​ഗ്രത പാലിക്കാനും അവരെ ഉപദേശിക്കണം.

കുംഭം: സൂര്യന്റെ രാശിമാറ്റ സമയത്ത് കുംഭം രാശിക്കാർ അവരുടെ ബന്ധങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളും സംശയങ്ങളും ഒഴിവാക്കണം. സൂര്യൻ സെപ്റ്റംബർ 17 വരെ ചിങ്ങത്തിൽ തുടരുന്നു. പരസ്പരം സമയവും വിശ്വാസവും നൽകുന്നത് ദാമ്പത്യ ജീവിതത്തിൽ നിങ്ങൾക്ക് വളരെ പ്രധാനമാണ്. കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തണം. അല്ലാത്തപക്ഷം നിങ്ങൾ വായ്പയെടുക്കേണ്ടി വന്നേക്കാം. കുടുംബത്തോടൊപ്പം ഒരു തീർത്ഥാടനത്തിന് പോകാൻ അവസരം ലഭിച്ചാൽ തീർച്ചയായും പോകുക. ഇക്കാര്യത്തിന് പണം ചിലവഴിക്കുന്നത്  ​ഗുണം മാത്രമേ ചെയ്യൂ. അപകട സാധ്യതയുള്ളതിനാൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക.

ALSO READ: Saturn Transit: ശനി ദേവൻ അനു​ഗ്രഹം വർഷിക്കും; ഈ രാശിക്കാരുടെ സങ്കടങ്ങളും ദുരിതങ്ങളും തീരും

മീനം: മീനരാശിക്കാർ പിതാവിനോട് വിയോജിക്കരുത്. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ വാക്കുകളെയും ബഹുമാനിക്കുക. അദ്ദേഹം നിങ്ങൾക്ക് എന്തെങ്കിലും ജോലി നൽകിയിട്ടുണ്ടെങ്കിൽ അത് കൃത്യസമയത്ത് പൂർത്തിയാക്കുക. കുടുംബവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നീങ്ങും. കുടുംബാം​ഗങ്ങളെല്ലാം തമ്മിൽ നല്ല ഐക്യം ഉണ്ടാകും. സഹോദരിമാരെ സന്തോഷിപ്പിക്കുക. സന്തോഷം നിങ്ങളുടെ അസുഖങ്ങൾ കുറയ്ക്കുകയും ആരോ​ഗ്യത്തോടെയും വിജയത്തോടെയും ഇരിക്കാൻ സഹായിക്കുകയും ചെയ്യും.

ഓരോ ഗ്രഹവും ഓരോ രാശിയുടെ അധിപനാണ്. നവഗ്രഹങ്ങളുടെ സംക്രമണം 12 രാശികളെയും ബാധിക്കുന്നു. ഓഗസ്റ്റ് 17-ന് സൂര്യൻ തന്റെ സ്വന്തം രാശിയായ ചിങ്ങത്തിലേക്ക് സംക്രമിച്ചു. സൂര്യന്റെ രാശിമാറ്റം ചില രാശിക്കാർക്ക് ഗുണം നൽകുമെങ്കിലും ചില രാശിക്കാർക്ക് ഇത് അശുഭകരമായ ഫലമുണ്ടാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

കുറിപ്പ്: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മീഡിയ ഈ വിവരങ്ങൾ സ്ഥിരീകരിക്കുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News