Surya Grahan 2024: ഈ വർഷത്തിലെ അവസാന സൂര്യഗ്രഹണം ഒക്ടോബർ 2 ന്; അറിയാം...

Solar Eclipse October 2024 Date and Time in India: വർഷത്തിൽ രണ്ടുതവണ മാത്രം സംഭവിക്കുന്ന സൂര്യഗ്രഹണം ന​ഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പാടില്ലാത്തതാണ്.

Written by - Ajitha Kumari | Last Updated : Sep 30, 2024, 09:06 PM IST
  • സൂര്യഗ്രഹണം ഒക്ടോബർ 2 നാണ് നടക്കുന്നത്
  • ഈ ദിവസം പിതൃ അമാവാസി കൂടിയാണ്, അടുത്ത ദിവസം നവരാത്രിയും
  • ഗ്രഹണ സമയത്ത് ആകാശത്ത് ഒരു 'റിംഗ് ഓഫ് ഫയർ' ദൃശ്യമാകും
Surya Grahan 2024: ഈ വർഷത്തിലെ അവസാന സൂര്യഗ്രഹണം ഒക്ടോബർ 2 ന്; അറിയാം...
Surya Grahan or Solar Eclipse October 2024 Date and Time in India: പഞ്ചാംഗം അനുസരിച്ച് ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഒക്ടോബർ 2 നാണ് നടക്കുന്നത്. ഈ ദിവസം പിതൃ അമാവാസി കൂടിയാണ്.  അടുത്ത ദിവസം നവരാത്രിയും. ഗ്രഹണ സമയത്ത് ആകാശത്ത് ഒരു 'റിംഗ് ഓഫ് ഫയർ' ദൃശ്യമാകും എന്നാണ് പറയുന്നത്. കൂടാതെ, സൂര്യഗ്രഹണത്തിൻ്റെ മോക്ഷകാലത്തിനുശേഷം മാത്രമേ പിണ്ഡദാനം നടത്താവൂ. സൂര്യഗ്രഹണത്തിന്റെ സമയക്രമവും രാശികളിലെ സ്വാധീനവും നമുക്കറിയാം...
 
 
ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഈ വേദ കലണ്ടർ അനുസരിച്ച് 2024 ഒക്ടോബർ 2 ന് സംഭവിക്കും. ഈ ദിവസം രാത്രി 9:14 മുതൽ ഒക്ടോബര് 3 ന് വെളുപ്പിനെ 3:17 വരെ ഉണ്ടാകും.  അതായത് ആകെ ദൈർഘ്യം ഏകദേശം 6 മണിക്കൂർ 3 മിനിറ്റ് ആയിരിക്കും. അമാവാസി നാളിലാണ് ഈ സൂര്യഗ്രഹണം സംഭവിക്കുന്നത്. 
 
 
ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. അതിനാൽ സുത കാലമില്ല.  തെക്കേ അമേരിക്കയുടെ വടക്കൻ ഭാഗങ്ങൾക്ക് പുറമെ ആർട്ടിക്, അർജൻ്റീന, ബ്രസീൽ, പെറു, ഫിജി, ചിലി, പെറു, ഹോണോലുലു, ബ്യൂണസ് ഐറിസ്, അൻ്റാർട്ടിക്ക, തെക്കേ അമേരിക്ക, പസഫിക് സമുദ്രം എന്നിവിടങ്ങളിലാണ് ഈ ഗ്രഹണം ദൃശ്യമാകുന്നത്.
 
 
12 രാശികളിൽ സൂര്യഗ്രഹണത്തിൻ്റെ ഫലം എങ്ങനെ അറിയാം...
 
ജ്യോതിഷമനുസരിച്ച് ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, വൃശ്ചികം, മീനം എന്നീ രാശിക്കാർക്ക് സൂര്യഗ്രഹണം വളരെയധികം ശുഭകരമായിരിക്കും. ഈ കാലയളവിൽ ഇവർക്ക് ജോലിയിലും ബിസിനസ്സിലും പ്രത്യേക വിജയം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ബിസിനസ്സിൽ നിങ്ങൾ നടത്തിയ നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിച്ചേക്കാം. ഈ കാലയളവിൽ നിങ്ങൾക്ക് ഒരു വാഹനമോ വസ്തുവോ വാങ്ങാനും യോഗമുണ്ട്.
 
എന്നാൽ സൂര്യഗ്രഹണം മേടം, തുലാം, മകരം രാശിക്കാർക്ക് ദോഷകരമാണെന്ന് ജ്യോതിഷത്തിൽ പറയുന്നത്.  ഈ കാലയളവിൽ, ഇവർക്ക് ആരെങ്കിലുമായി പിണക്കം ഉണ്ടാകാം. സാമ്പത്തിക നഷ്ടത്തിനും സാധ്യത,  ചില കാര്യങ്ങളിൽ മാനസിക അസ്വസ്ഥതകൾ ഉണ്ടാകാം, നിങ്ങൾ ശ്രദ്ധാപൂർവ്വം വാഹനമോടിക്കണം, അപകടം ഉണ്ടാകാൻ സാധ്യത.
 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 

Trending News