Solar Eclipse 2023: സൂര്യ ഗ്രഹണത്തിന് മുന്‍പും ശേഷവും ഇക്കാര്യം ചെയ്യാന്‍ മറക്കരുത്!!

Solar Eclipse 2023:  സൂര്യഗ്രഹണ വേളയിൽ ദേവീ ദേവന്മാര്‍ നടത്തിയ പുണ്യസ്നാനത്തെക്കുറിച്ചും പുരാണങ്ങളില്‍ പറയുന്നു. അതായത്, സൂര്യ ഗ്രഹണത്തിന് മുന്‍പും ശേഷവും കുളിക്കണം എന്നാണ് പറയപ്പെടുന്നത്‌. 

Written by - Zee Malayalam News Desk | Last Updated : Apr 19, 2023, 01:58 PM IST
  • ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20, വ്യാഴാഴ്ച വൈശാഖ അമാവാസിയിൽ സംഭവിക്കാൻ പോകുന്നു. ഗ്രഹണം രാവിലെ 7.5 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.29 ന് അവസാനിക്കും
Solar Eclipse 2023: സൂര്യ ഗ്രഹണത്തിന് മുന്‍പും ശേഷവും ഇക്കാര്യം ചെയ്യാന്‍ മറക്കരുത്!!

Solar Eclipse 2023:  ജ്യോതിഷികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം. 2023-ലെ ആദ്യ സൂര്യഗ്രഹണത്തിന് വെറും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഗ്രഹണ സമയത്ത് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ അറിയാന്‍ ആളുകളും ഉത്സുകരാണ്.   

Also Read:  Money Tips: മാനസിക സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി, ബുധനാഴ്ച ഇക്കാര്യങ്ങള്‍ അനുഷ്ടിക്കൂ

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20, വ്യാഴാഴ്ച വൈശാഖ അമാവാസിയിൽ സംഭവിക്കാൻ പോകുന്നു. ഗ്രഹണം രാവിലെ 7.5 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.29 ന് അവസാനിക്കും. ഗ്രഹണത്തിന്‍റെ പ്രത്യേക പ്രാധാന്യം ഹൈന്ദവ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട്.  ഈ കാലയളവിൽ ചെയ്യുന്ന ജോലികൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു.

Also Read:  Animals and Vastu: ഭാഗ്യം നല്‍കും ഈ 5 മൃഗങ്ങള്‍!! ഇവയെ വളര്‍ത്തുന്നത് സന്തോഷവും സമാധാനവും നല്‍കും 

സൂര്യഗ്രഹണത്തെക്കുറിച്ച് മതഗ്രന്ഥങ്ങളിലും പുരാണങ്ങളിലും പല തരത്തിലുള്ള വിശ്വാസങ്ങളുണ്ട്. ചന്ദ്രഗ്രഹണത്തേക്കാൾ സൂര്യഗ്രഹണത്തിന് കൂടുതൽ ഫലമുണ്ടെന്ന് പുരാണങ്ങളിൽ പറയുന്നു. അതിനാല്‍ തന്നെ സൂര്യഗ്രഹണത്തെക്കുറിച്ച് മത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾ പാലിക്കുന്നത് ഉത്തമാണ്. 

Also Read:  Jupiter Mahadasha: 16 വര്‍ഷം നീണ്ടു നില്‍ക്കും വ്യാഴത്തിന്‍റെ മഹാദശ, രാജാവിനെപ്പോലെ ജീവിതം!! സ്വർണ്ണം പോലെ തിളങ്ങും ഭാഗ്യം!! 

സൂര്യഗ്രഹണ വേളയിൽ ദേവീ ദേവന്മാര്‍ നടത്തിയ പുണ്യസ്നാനത്തെക്കുറിച്ചും പുരാണങ്ങളില്‍ പറയുന്നു. അതായത്, സൂര്യ ഗ്രഹണത്തിന് മുന്‍പും ശേഷവും കുളിക്കണം എന്നാണ് പറയപ്പെടുന്നത്‌.  സൂര്യഗ്രഹണത്തിനുശേഷം കുളിക്കണമെന്ന് വേദഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഒരു കുഞ്ഞിന്‍റെ ജനനം, യാഗം, സൂര്യൻ, ചന്ദ്ര സംക്രാന്തി എന്നിവയിൽ രാത്രിയിലാണെങ്കിലും കുളിച്ച് ശുദ്ധീകരിക്കണം. ഈ സംഭവങ്ങൾക്കെല്ലാം ശേഷം ശരീരം അശുദ്ധമാകുകയും ദേവ് പിത്രയുടെ പ്രവർത്തനത്തിനായി വീണ്ടും ശുദ്ധീകരിക്കേണ്ടത് ആവശ്യമാണ് എന്നാണ് പുരാണത്തില്‍ പറയുന്നത്. 

Also Read:  Solar Eclipse 2023: സൂര്യഗ്രഹണത്തിന് മുമ്പ് തുളസിയുമായി ബന്ധപ്പെട്ട ഈ തെറ്റ് ചെയ്യരുത്, ദൗര്‍ഭാഗ്യം കടന്നെതും 

സൂര്യ ഗ്രഹണത്തിന് മുന്‍പും  ശേഷവും കുളിക്കണം എന്നതിന് പിന്നിലെ ജ്യോതിഷ കാരണങ്ങള്‍ അറിയാം 

സൂര്യ ഗ്രഹണത്തിന് മുന്‍പ് കുളിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് ധ്യാനത്തിനുള്ള സമയമാണ്. ഗ്രഹണസമയത്ത് സൂര്യദേവന്‍റെ മന്ത്രങ്ങൾ ജപിക്കുക, ഗുരു മന്ത്രം ജപിക്കുക, നാരായൺ കവചം, വിവിധ ഗ്രഹങ്ങളുടെ മന്ത്രങ്ങൾ തുടങ്ങിയവ ജപിക്കുക എന്നത് ശുഭകരവും ഫലപ്രദവുമാണ്.

മത വിശ്വാസമനുസരിച്ച്, രണ്ട് അശുഭ ഗ്രഹങ്ങളായ രാഹുവും കേതുവും കാരണം ഗ്രഹണം സംഭവിക്കുന്നു. സൂര്യഗ്രഹണ സമയത്ത് കേതു സൂര്യനെ ബാധിക്കുന്നു. ഇത് നെഗറ്റീവ് എനർജിയുടെ പ്രഭാവം വർദ്ധിപ്പിക്കുന്നു. ഇത് അസുരശക്തികൾ ഉണരാന്‍ ഇടയാക്കുന്നു. ഒരു ശാസ്ത്രീയ വീക്ഷണ കോണിൽ, ഈ സമയം സൂക്ഷ്മാണുക്കളുടെ പ്രഭാവം വർദ്ധിക്കുന്നു. സൂര്യനിൽ നിന്ന് പുറപ്പെടുന്ന അൾട്രാവയലറ്റ് രശ്മികൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ടാണ് സൂര്യഗ്രഹണത്തിനുശേഷം ആരോഗ്യഗുണങ്ങൾക്കായി കുളിക്കുന്നത്.

സൂര്യ ഗ്രഹണത്തിന് ശേഷം കുളിക്കണം എന്നതിന് പിന്നിലെ ശാസ്ത്രീയ കാരണങ്ങള്‍കൂടി അറിയാം 
 
സൂര്യഗ്രഹണ സമയത്ത് സൂര്യപ്രകാശത്തിന്‍റെ അഭാവം മൂലം സൂക്ഷ്മാണുക്കള്‍ പെരുകുന്നു. ഗ്രഹണത്തിന്  ശേഷം കുളിയ്ക്കുന്നത് ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കുന്നു. ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഇതുമാത്രമല്ല, സൂര്യഗ്രഹണത്തിനുശേഷം വസ്ത്രങ്ങൾ കഴുകുന്നതിനും വീട് വൃത്തിയാക്കുന്നതിനും മറ്റും പ്രത്യേക പ്രാധാന്യമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News