Nose Shape Reveals: മൂക്ക് പറയും നിങ്ങളുടെ സ്വഭാവം എങ്ങിനെ എന്ന്...!!

Nose Shape Reveals: മൂക്കിന്‍റെ രൂപ വ്യത്യാസം ഒരു വ്യക്തിയുടെ സ്വഭാവത്തിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ്  പറയപ്പെടുന്നത്.  മൂക്കിന്‍റെ ആകൃതി നോക്കി ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും അറിയാന്‍ സാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Jul 27, 2023, 07:17 PM IST
  • നിങ്ങള്‍ക്ക് ഒരു വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് അറിയണമെങ്കില്‍ ആ വ്യക്തിയോടൊപ്പം സമയം ചിലവഴിയ്ക്കുക എന്നത് ഒരു സാധാരണ പോംവഴിയാണ്.
Nose Shape Reveals: മൂക്ക് പറയും നിങ്ങളുടെ സ്വഭാവം എങ്ങിനെ എന്ന്...!!

Nose Shape Reveals: ഒരു വ്യക്തിയുടെ മുഖ സൗന്ദര്യത്തിന് മൂക്കിന്‍റെ പ്രാധാന്യം വളരെ വലുതാണ്. മൂക്ക് നമുക്കറിയാം എല്ലാവരുടെയും വ്യത്യസ്തമായ വലുപ്പവും ആകൃതിയും ഉള്ളതായിരിയ്ക്കും.  സാമുദ്രിക് ശാസ്ത്രം അനുസരിച്ച്, ഒരു വ്യക്തിയുടെ മൂക്കിന്‍റെ ആകൃതിയിലൂടെ ആ വ്യക്തിയെക്കുറിച്ച് ചില പ്രധാന കാര്യങ്ങള്‍ അറിയാന്‍ സാധിക്കും.  

Also Read:  Money and Vastu: ഈ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കൂ, നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് കുറവുണ്ടാകില്ല 
 
അതായത്, മൂക്കിന്‍റെ രൂപ വ്യത്യാസം ഒരു വ്യക്തിയുടെ സ്വഭാവത്തിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ്  പറയപ്പെടുന്നത്.  മൂക്കിന്‍റെ ആകൃതി നോക്കി ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും അറിയാന്‍ സാധിക്കും. 

Also Read:  Worship Tulsi Plant: തുളസിച്ചെടി ഈ വിധത്തില്‍ ആരാധിക്കൂ, ലക്ഷ്മിദേവി സമ്പത്ത് വര്‍ഷിക്കും 
 

നിങ്ങൾക്ക് ആരെയെങ്കിലും ഇഷ്ടമാണെങ്കിൽ, ആ വ്യക്തിയുടെ സ്വഭാവം വളരെ എളുപ്പത്തില്‍ അറിയാന്‍ സാമുദ്രിക് ശാസ്ത്രം നിങ്ങളെ സഹായിക്കും. മൂക്കിന്‍റെ ആകൃതിയിൽ നിന്ന് ഒരു വ്യക്തിയുടെ സ്വഭാവ ഗുണങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് നോക്കാം.   

നിങ്ങള്‍ക്ക് ഒരു വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് അറിയണമെങ്കില്‍ ആ വ്യക്തിയോടൊപ്പം സമയം ചിലവഴിയ്ക്കുക എന്നത് ഒരു സാധാരണ പോംവഴിയാണ്.   എന്നല്‍ ഇത് ഒരു ഒരു നീണ്ട പ്രക്രിയയാണ്. ഈ അവസരത്തിലാണ് സാമുദ്രിക് ശാസ്ത്രം നമ്മുടെ സഹായത്തിന് എത്തുന്നത്‌.  

സാമുദ്രിക് ശാസ്ത്രം അനുസരിച്ച്, ഒരു വ്യക്തിയുടെ ശരീരഭാഗങ്ങളുടെ പ്രത്യേകതയിലൂടെ  ആ വ്യക്തിയുടെ സ്വഭാവം കണ്ടെത്താന്‍ സാധിക്കും. മൂക്കിന്‍റെ ആകൃതിയിലൂടെ വ്യക്തിയുടെ  സ്വഭാവത്തെക്കുറിച്ച്, ഗുണങ്ങള്‍  എങ്ങിനെ മനസിലാക്കാം എന്ന് നോക്കാം. 

വലിയ മൂക്കുള്ള ആളുകൾ 

വലിപ്പം കൂടിയതും ബൾബുകൾ പോലെയുള്ളതുമാണ് ഈ മൂക്കിന്‍റെ പ്രത്യേകത. വലിയ മൂക്കുള്ള ആളുകൾ അവരുടെ ജീവിതം അടിപൊളിയായി ജീവിക്കാൻ ഇഷ്ടപ്പെടുന്നു. ഈ ആളുകൾ വളരെ അഹങ്കാരികളാണ്, അതിനാൽ അവർ ആരുടെയും വികാരങ്ങൾ പോലും ശ്രദ്ധിക്കില്ല. അതേസമയം, ഇത്തരക്കാർക്ക് കുട്ടിക്കാലം മുതൽ നേതൃത്വഗുണമുണ്ട്. വിജയിക്കാനായി ആരുടെയും സഹായം സ്വീകരിക്കാൻ ഇത്തരക്കാർ ഇഷ്ടപ്പെടുന്നില്ല. ഇതോടൊപ്പം, ഈ ആളുകൾ അൽപ്പം പിശുക്കന്മാരാണ്, എന്നാല്‍, ജീവിതം വളരെ രാജകീയ ശൈലിയിൽ ജീവിക്കാൻ ഇവര്‍ ഇഷ്ടപ്പെടുന്നു. 

കഴുകന്‍റെ കൊക്ക് പോലെയുള്ള മൂക്കുള്ളവർ    

ഇത്തരം മൂക്ക് ഉള്ളവര്‍ സ്വന്തം ആശയം ആരുടെ മുന്‍പിലും അവതരിപ്പിക്കാന്‍ മടി കാട്ടാറില്ല. കൂടാതെ, ഇവര്‍ എല്ലായ്പ്പോഴും ആൾക്കൂട്ടത്തിൽ നിന്ന് അകന്ന് പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും ഇവര്‍ വളരെ വേഗത്തിൽ സൗഹൃദം സ്ഥാപിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഇത്തരക്കാർക്ക് ജീവിതത്തില്‍ പണത്തിന് ഒരു കുറവും ഉണ്ടാകില്ല. ഇവരുടെ ജീവിതത്തില്‍ ഭാഗ്യം ഒപ്പമുണ്ടാകും. ഇവര്‍ ഏറെ ബഹുമാനം നേടും 

ചെറിയ മൂക്കുള്ളവർ എങ്ങനെയിരിക്കും? 

ചെറിയ മൂക്കുള്ളവർ വളരെ പ്രസന്നരും ചടുലരുമായിരിക്കും. അത്തരം ആളുകൾ ഒരിക്കലും വഴക്കിലോ തർക്കത്തിലോ ഏർപ്പെടാൻ ഇഷ്ടപ്പെടുന്നില്ല. ഇതുകൂടാതെ, അവർ വളരെ റൊമാന്‍റിക് തരക്കാരാണ്. അതിനാൽ ഇത്തരക്കാരിൽ ഭൂരിഭാഗവും പ്രണയവിവാഹം ചെയ്യാൻ ഇഷ്ടപ്പെടുന്നു. ഇവരുടെ ആശയവിനിമയ കഴിവുകൾ മികച്ചതാണ്. എന്നാൽ ഒരിക്കൽ ദേഷ്യപ്പെട്ടാൽ അവർ പരിധി കടക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News