Shani Peyarchi 2022: ശനി സംക്രമണം മൂന്ന് ദിവസത്തിനുള്ളിൽ; ഈ മൂന്ന് രാശിക്കാർക്ക് സമ്പത്ത് വർധിക്കും

ഈ സംക്രമം മൂലം ചില രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും വന്ന് ചേരും. മൂന്ന് രാശിക്കാർക്ക് ആണ് ഇത്തരത്തിൽ ശനിയുടെ സംക്രമണം കൊണ്ട് ​ഗുണം ഉണ്ടാകുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 9, 2022, 01:20 PM IST
  • ശനിയുടെ സംക്രമണ സമയം ഇടവം രാശിക്കാരുടെ സാമ്പത്തിക നില അനുകൂലമായിരിക്കും.
  • ഇക്കാലയളവിൽ ഇവരുടെ വരുമാനത്തിൽ വൻ വർധനവുണ്ടാകും.
  • അത് അവരുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും.
  • ജീവിതത്തിൽ പണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളെല്ലാം മാറും.
Shani Peyarchi 2022: ശനി സംക്രമണം മൂന്ന് ദിവസത്തിനുള്ളിൽ; ഈ മൂന്ന് രാശിക്കാർക്ക് സമ്പത്ത് വർധിക്കും

ശനി സംക്രമണം നടക്കുന്നത് രണ്ടര വർഷത്തിലൊരിക്കലാണ്. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് വളരെ പതുക്കെ ചലിക്കുന്ന ഈ ​ഗ്രഹം ജൂലൈ 12ന് മകരം രാശിയിൽ പ്രവേശിക്കും. ശനിയുടെ സംക്രമണം 12 രാശികളെയും ബാധിക്കും. ചില രാശിക്കാർക്ക് (Zodiac Signs) ശുഭകരവും ചിലർക്ക് അശുഭകരവുമായിരിക്കും ശനിയുടെ സംക്രമണം. 

ഈ സംക്രമം മൂലം ചില രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും വന്ന് ചേരും. മൂന്ന് രാശിക്കാർക്ക് ആണ് ഇത്തരത്തിൽ ശനിയുടെ സംക്രമണം കൊണ്ട് ​ഗുണം ഉണ്ടാകുന്നത്. ആറ് മാസത്തേക്ക് ഇവർക്ക് ശനിയുടെ അനു​ഗ്രഹം ഉണ്ടാകും. അത് ഏതൊക്കെ രാശികൾ‌ ആണെന്ന് നോക്കാം. 

ഇടവം (Taurus): ശനിയുടെ സംക്രമണ സമയം ഇടവം രാശിക്കാരുടെ സാമ്പത്തിക നില അനുകൂലമായിരിക്കും. ഇക്കാലയളവിൽ ഇവരുടെ വരുമാനത്തിൽ വൻ വർധനവുണ്ടാകും. അത് അവരുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. ജീവിതത്തിൽ പണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളെല്ലാം മാറും. സാമ്പത്തിക സ്ഥിതി നല്ല രീതിയിൽ മെച്ചപ്പെടും. ഇടവം രാശിക്കാർക്ക് ഈ കാലയളവിൽ അവരുടെ കരിയറിൽ പുരോ​ഗതി കൈവരിക്കാൻ സാധിക്കും. ഉദ്യോ​ഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. ചിലർക്ക് പുതിയ തൊഴിൽ അവസരം ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ സമയം വളരെ അനുകൂലമാണ്. തടസ്സപ്പെട്ട ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും. 

Also Read: Shukra Gochar 2022: ശുക്ര രാശിമാറ്റം: ജൂലൈയിൽ ഈ രാശിക്കാരുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാകും!

ധനു (Sagittarius): ശനി സംക്രമണം നടക്കുമ്പോൾ ധനു രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഇവർക്ക് കൂടുതൽ പണം വന്ന് ചേരും. പല സ്രോതസുകളിൽ നിന്നും ഇവരിലേക്കെത്താം. നിക്ഷേപം നടത്തുന്നവർക്ക് ലാഭം ലഭിക്കും. ചിലർക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാനം ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങി കിടക്കുകയാണെങ്കിൽ അത് നിങ്ങളിലേക്ക് എത്തും. സംരംഭകർക്ക് ഇത് നല്ല സമയം ആയിരിക്കും. ലാഭം നേടാൻ കഴിയും. ബിസിനസ് വികസിപ്പിക്കുന്നതിനായുള്ള നിക്ഷേപങ്ങൾ നടത്താൻ അനുകൂല സമയമാണ്. 

മീനം (Pisces): ഈ കാലയളവ് മീനം രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കും. ബിസിനസിൽ വൻ ലാഭം ഉണ്ടാകും. മീനം രാശിക്കാരുടെ വരുമാനം വർധിക്കും. വരുമാനം ഉണ്ടാക്കുന്നതിനുള്ള പുതിയ വഴികൾ കണ്ടെത്തും. മീനരാശിയുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതി കൊണ്ടുവരുന്ന കാലയളവാണിത്. വ്യാപാരികൾക്ക് വലിയ ഇടപാടുകൾ നടത്താൻ സാധിക്കും. സ്ഥാനക്കയറ്റവും പണവും സ്ഥാനമാനങ്ങളും നിങ്ങളെ തേടിയെത്തും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News