Saturn Lunar Eclipse: ആ അത്ഭുത പ്രതിഭാസത്തിന് ഇനി മണിക്കൂറുകൾ മാത്രം; ഇന്ത്യയിൽ ദൃശ്യമാകും

18 വർഷങ്ങൾക്ക്‌ ശേഷമാണ് ശനിയുടെ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുന്നത്. വളരെ അപൂർവമായി സംഭവിക്കുന്ന പ്രതിഭാസമാണിത്.   

Written by - Zee Malayalam News Desk | Last Updated : Jul 24, 2024, 09:19 AM IST
  • ഇന്ത്യയെ കൂടാതെ ശ്രീലങ്ക, മ്യാൻമർ, ചൈന, ജപ്പാൻ എന്നിവിടങ്ങളിലും ഈ കാഴ്ച വ്യത്യസ്ത സമയങ്ങളിൽ കാണാൻ കഴിയും.
  • ജൂലൈ 25 ന് പുലർച്ചെ 1.30 ന് ശേഷം ഇത് ആകാശത്ത് കാണാൻ സാധിക്കുമെന്നാണ് ജ്യോതിഷികൾ പറയുന്നത്.
Saturn Lunar Eclipse: ആ അത്ഭുത പ്രതിഭാസത്തിന് ഇനി മണിക്കൂറുകൾ മാത്രം; ഇന്ത്യയിൽ ദൃശ്യമാകും

ശനിയുടെ ചന്ദ്ര​ഗ്രഹണം സംഭവിക്കാൻ പോകുകയാണ്. ഈ അത്ഭുത പ്രതിഭാസം ഇന്ത്യയിൽ ദൃശ്യമാകും. 18 വർഷത്തിന് ശേഷമാണ് ഇത് ഇന്ത്യയിൽ ദൃശ്യമാകുന്നത്. ഈ കാഴ്ച ജൂലൈ 24-25 അർദ്ധരാത്രിയിൽ ഇന്ത്യയിൽ ദൃശ്യമാകും. ഈ സമയത്ത്, ശനി ചന്ദ്രന്റെ പിന്നിൽ മറഞ്ഞിരിക്കുകയും ശനിയുടെ വളയങ്ങൾ ചന്ദ്രന്റെ വശത്ത് നിന്ന് ദൃശ്യമാകുകയും ചെയ്യും. 

ജൂലൈ 25 ന് പുലർച്ചെ 1.30 ന് ശേഷം ഇത് ആകാശത്ത് കാണാൻ സാധിക്കുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. പുലർച്ചെ 1:44 ന് ചന്ദ്രൻ ശനിയെ പൂർണ്ണമായും മറയ്ക്കും. 2:25 ന് ശനി ചന്ദ്രന്റെ പിന്നിൽ നിന്ന് പുറത്തുവരുന്നത് കാണാം.

ഇന്ത്യയെ കൂടാതെ ശ്രീലങ്ക, മ്യാൻമർ, ചൈന, ജപ്പാൻ എന്നിവിടങ്ങളിലും ഈ കാഴ്ച വ്യത്യസ്ത സമയങ്ങളിൽ കാണാൻ കഴിയും. രണ്ട് ഗ്രഹങ്ങളും അവയുടെ വേഗതയിൽ നീങ്ങുമ്പോൾ, ചന്ദ്രന്റെ പിന്നിൽ നിന്ന് ശനി ഉയർന്ന് വരുന്നത് കാണാം. ശനിയുടെ വളയങ്ങൾ കാണപ്പെടുന്നു. 

ശാസ്ത്രജ്ഞരുടെ പറയുന്നത് പ്രകാരം ഈ കാഴ്ച ന​ഗ്നനേത്രങ്ങൾ കൊണ്ട് കാണാം. എന്നിരുന്നാലും, ശനിയുടെ വളയങ്ങൾ കാണാൻ ഒരു ചെറിയ ദൂരദർശിനി ഉപയോഗിക്കേണ്ടിവരും.ഈ കാഴ്ച ഇന്ത്യയിൽ വീണ്ടും കാണാൻ കഴിയും. മേഘങ്ങൾ കാരണം ജൂലൈയിൽ ഇത് കാണാൻ സാധിക്കാതെ പോയാൽ പിന്നീട് ഒക്ടോബർ 14 വരെ കാത്തിരിക്കേണ്ടിവരും. ഒക്ടോബർ 14 ന് രാത്രി, ശനിയുടെ ചന്ദ്രഗ്രഹണം വീണ്ടും ആകാശത്ത് കാണാൻ കഴിയും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News