Shani Gochar 2023: സ്വന്തം രാശിയിൽ ശനി ശക്തൻ; ഈ രാശിക്കാർക്ക് ഭാഗ്യോദയം ഒപ്പം അപ്രതീക്ഷിത ധനനേട്ടവും!

Shani Planet Gochar 2023: ശനി ഇപ്പോൾ സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി ശനി കുംഭത്തിൽ ശക്തമായ രീതിയിൽ സഞ്ചരിക്കുകയാണ്.  ഇതിന്റെ സ്വാധീനം 3 രാശിക്കാർക്ക് ഉണ്ടാകും. 

Written by - Ajitha Kumari | Last Updated : Apr 17, 2023, 10:27 AM IST
  • ശനി സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കുകയാണ്
  • കഴിഞ്ഞ ഒരു മാസമായി ശനി കുംഭത്തിൽ ശക്തമായ രീതിയിൽ സഞ്ചരിക്കുകയാണ്
  • ശനി അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ 30 വർഷത്തിന് ശേഷം പ്രവേശിച്ചിരിക്കുകയാണ്
Shani Gochar 2023: സ്വന്തം രാശിയിൽ ശനി ശക്തൻ; ഈ രാശിക്കാർക്ക് ഭാഗ്യോദയം ഒപ്പം അപ്രതീക്ഷിത ധനനേട്ടവും!

Shani Gochar 2023: ജ്യോതിഷം അനുസരിച്ച് ശനി അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിൽ 30 വർഷത്തിന് ശേഷം പ്രവേശിച്ചിരിക്കുകയാണ്. ജനുവരി 17 ന് ശനി കുംഭത്തിൽ പ്രവേശിച്ചെങ്കിലും മാർച്ച് 13 മുതൽ കുംഭത്തിൽ ശനി കൂടുതൽ ശക്തനായിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ഗ്രഹങ്ങളുടെ രാശിമാറ്റം പലവിധ മാറ്റങ്ങളും ഉണ്ടാക്കും.  ഈ സമയത്ത് ശനി കുംഭം രാശിയിൽ വളരെ ശക്തമായ സ്ഥാനത്ത് നിൽക്കുകയാണ്. അതിന്റെ ശുഭ ഫലം 3 രാശികളിൽ ഉള്ളവർക്ക് ലഭിക്കും.  ഇവർക്ക് ശനിയുടെ അനുഗ്രഹത്താൽ ധാരാളം പണവും പുരോഗതിയും ലഭിക്കും. അതുപോലെ ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും.  എല്ലാ ജോലികളിലും നിങ്ങൾക്ക് വിജയം ലഭിക്കും. ഏതൊക്കെ രാശികളിലാണ് ശനിയുടെ കൃപയുണ്ടാകുന്നതെന്ന് നമുക്ക് നോക്കാം. 

Also Read: Budhaditya Yoga 2023: വരുന്ന 28 ദിവസത്തേക്ക് ഈ രാശിക്കാർക്ക് സുവർണ്ണ നേട്ടം, ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും! 

ഇടവം (Taurus): ശനി സ്വന്തം രാശിയിൽ ശക്തനായി സഞ്ചരിക്കുന്നത് ഇടവ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ശനി ശക്തി പ്രാപിക്കുന്നതിനനുസരിച്ചു ഇടവ രാശിക്കാരുടെ ഭാഗ്യവും തെളിയും.  ഇവർക്ക് കരിയറിൽ മികച്ച വിജയവും ഉയർന്ന സ്ഥാനവും നേടാൻ കഴിയും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. തീർത്ഥാടനത്തിന് പോകാൻ യോഗം. ബിസിനസുകാർക്ക് ലാഭം, വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ജോലികളിൽ വിജയം എന്നിവയുണ്ടാകും. 

മിഥുനം (Gemini): ശനിയുടെ ശക്തമായ സംക്രമണം മിഥുന രാശിക്കാരുടെ ഭാഗ്യത്തിന്റെ തിളക്കം കൂട്ടും. ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും.  നിങ്ങൾക്ക് വലിയ വിജയം നേടാൻ കഴിയും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും, വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ യോഗം, ധനലാഭമുണ്ടാകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും സന്തോഷകരമായിരിക്കും.

Also Read: Budh Vakri 2023: ബുധൻ വക്രഗതിയിലേക്ക്; ഈ 5 രാശിക്കാർക്ക് നൽകും പുരോഗതിയും ബമ്പർ നേട്ടങ്ങളും! 

 

തുലാം (Libra): സ്വന്തം രാശിയിൽ ശനിയുടെ ശക്തമായ സഞ്ചാരം തുലാം രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. ശുക്രൻ തുലാം രാശിയുടെ അധിപനും ശനിയുടെ മിത്ര ഗ്രഹവുമാണ്. ഇക്കാരണത്താൽ തുലാം രാശിക്കാരിൽ ശനിയുടെ കൃപയുണ്ടാകും. ഇവർക്ക് ഈ സമയം സന്താന ഭാഗ്യമോ അല്ലെങ്കിൽ കുട്ടികളുമായി ബന്ധപ്പെട്ട സന്തോഷ വാർത്ത  ലഭിക്കാൻ സാധ്യത. അപ്രതീക്ഷിതമായി ധനനേട്ടമുണ്ടാകും. പുരോഗതി കൈവരിക്കാൻ കഴിയും, വിദ്യാർത്ഥികൾക്ക് ഏത് പരീക്ഷയിലും വിജയം നേടാണ് കഴിയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News