Saturn Transit: ശനിയുടെയും വ്യാഴത്തിന്റെയും സംക്രമണം ഈ രാശിക്കാർക്ക് നൽകും സന്തോഷവും സൗഭാ​ഗ്യങ്ങളും

Jupiter Transit: ശനിയുടെയും വ്യാഴത്തിന്റെയും സ്ഥാനമാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ നൽകും. ശനി സംക്രമവും വ്യാഴത്തിന്റെ സംക്രമവും മൂലം ചില രാശിക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങളും പുരോഗതിയും ഉണ്ടാകും.

Written by - Zee Malayalam News Desk | Last Updated : Feb 6, 2024, 06:35 AM IST
  • മിഥുനം രാശിക്കാർക്ക് ശനിയുടെ അനുഗ്രഹം ലഭിക്കും
  • മിഥുനം രാശിക്കാർക്ക് ജോലിസ്ഥലത്ത് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ലഭിക്കും
  • മേലുദ്യോഗസ്ഥരിൽ നിന്നുള്ള അംഗീകാരവും ലഭിക്കും
Saturn Transit: ശനിയുടെയും വ്യാഴത്തിന്റെയും സംക്രമണം ഈ രാശിക്കാർക്ക് നൽകും സന്തോഷവും സൗഭാ​ഗ്യങ്ങളും

ഗ്രഹങ്ങളുടെ സംക്രമണം ചില രാശിക്കാർക്ക് അനുകൂല ഫലങ്ങളും ചില രാശിക്കാർക്ക് പ്രതികൂല ഫലങ്ങളും നൽകുന്നു. ശനിയുടെ സംക്രമണം ചില രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ശനി നിലവിൽ ചതയം നക്ഷത്രത്തിലാണ്. അതിനുശേഷം പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും. വ്യാഴം രോഹിണി നക്ഷത്രത്തിലേക്കും മാറും. ശനിയുടെയും വ്യാഴത്തിന്റെയും സ്ഥാനമാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ നൽകും. ശനി സംക്രമവും വ്യാഴത്തിന്റെ സംക്രമവും മൂലം ചില രാശിക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങളും പുരോഗതിയും ഉണ്ടാകും. ഈ രാശികൾ ഏതെല്ലാമാണെന്ന് അറിയാം.

മിഥുനം

മിഥുനം രാശിക്കാർക്ക് ശനിയുടെ അനുഗ്രഹം ലഭിക്കും. ശനിയുടെയും വ്യാഴത്തിന്റെയും ​ഗുണങ്ങൾ മിഥുനം രാശിക്കാർക്ക് ലഭിക്കും. ഇതുമൂലം മിഥുനം രാശിക്കാർക്ക് ജോലിസ്ഥലത്ത് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ലഭിക്കും. മേലുദ്യോഗസ്ഥരിൽ നിന്നുള്ള അംഗീകാരവും ലഭിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. വളരെക്കാലമായി ലഭിക്കാത്ത പണം ലഭിക്കും. ശാരീരിക ആരോഗ്യം മെച്ചപ്പെടും. കുടുംബ ബന്ധം ശക്തമാകും.

ALSO READ: ശനിയുടെ രാശിമാറ്റം; ഈ രാശിക്കാർക്ക് സുവർണ കാലം

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് വളരെ അനുകൂല സമയമാണ്. സമൂഹത്തിൽ നിലയും വിലയും വർദ്ധിക്കും. വ്യവസായം, തൊഴിൽ, വ്യാപാരം തുടങ്ങി എല്ലാ മേഖലയിലും വരുമാനം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. ആത്മീയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിലൂടെ മനസ്സിന് ശാന്തിയും സമാധാനവും ഉണ്ടാകും. ശനിദേവൻ്റെ അനുഗ്രഹത്താൽ ആഗ്രഹിച്ച കാര്യങ്ങളെല്ലാം സഫലമാകും.

ധനു

ശനിദേവൻ ധനുരാശിക്ക് അനുഗ്രഹവും കൃപയും നൽകും. ശനിയെപ്പോലെ സംഹാരകനും ശനിയെപ്പോലെ ദാതാവും ഇല്ലെന്നാണ് പറയപ്പെടുന്നത്. ഇതുവരെ ജീവിതത്തിൽ കഷ്ടത അനുഭവിച്ചിരുന്ന ധനുരാശിക്കാർ അതിൽ നിന്ന് മോചിതരായി സന്തോഷകരമായ ജീവിതം ആരംഭിക്കും. എല്ലാ സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കപ്പെടും. മനസ്സമാധാനം ഉണ്ടാകും. സ്വന്തമായി വീട് വാങ്ങാൻ അവസരം ലഭിക്കും. കുടുംബത്തിൽ നിലനിൽക്കുന്ന നീരസങ്ങൾ നീങ്ങി സന്തോഷകരമായ ജീവിതം നയിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News