എല്ലാ ദേവീ,ദേവൻമാർക്കും പ്രിയപ്പെട്ട ചിലതുണ്ട്, ചിലർക്ക് അത് വഴിപാടായിരിക്കും,ചിലർക്ക് നേദ്യമായിരിക്കാം ദേവതാ സങ്കൽപ്പങ്ങൾക്ക് അനുസരിച്ച് ഒരോന്നും വ്യത്യസ്തമായിരിക്കുന്നു. ഹനുമാൻ സ്വാമിയുടെ(Hanuman Swamy) ഏറ്റവും പ്രിയപ്പെട്ട വെറ്റില മാലയെ പറ്റിയാണ് ഇനി പറയുന്നത്.സ്വാമിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെറ്റില മാല. രാമന്റെ ദൂതുമായി ലങ്കയിൽ സീതയെക്കാണുന്നതിന് വേണ്ടി എത്തിയ ഹനുമാന് സന്തോഷവതിയായ സീത അടുത്ത് നിന്ന് വെറ്റില ചെടിയിൽ നിന്ന് ഇലകൾ പറിച്ച് മാലയാക്കി കോർത്ത് ചാർത്തുകയായിരുന്നു. ഇത് ചാർത്തിക്കൊണ്ടി എന്നും ചിരഞ്ജീവി ആയിരിക്കട്ടെ എന്ന് സീതാദേവി അനുഗ്രഹിച്ചു എന്നുമാണ് ഐതീഹ്യം.
ഇതിന്റെ പ്രതീകമായാണ് ഭക്തർ ഹനുമാന് വെറ്റില മാല സമർപ്പിക്കുന്നത്. ജീവിതവിജയത്തിനും ആയുസ്സിനും ആഗ്രഹസാഫല്യത്തിനും എല്ലാം ഹനുമാൻ സ്വാമിയെ(Hanuman Swamy) പ്രാർത്ഥിച്ചാൽ മതി. ഇത് സർവ്വ തടസ്സങ്ങൾക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. നൂറ്റി എട്ട് വെറ്റിലകളാണ് വെറ്റില മാല ചാർത്തുന്നതിന് വേണ്ടി ഉപയോഗിക്കേണ്ടത്. കണ്ടകശനി ദോഷങ്ങൾക്കും വെറ്റിലമാല ഏറ്റവും ഉത്തമമായ വഴിപാടാണ്.
ALSO READ: Chottanikkara Makam: അറിയാം ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ
കാര്യതടസ്സം നീങ്ങി കിട്ടാനും ഫലസിദ്ധിയ്ക്കു വേണ്ടിയും ദോഷങ്ങൾ(Dosha) മാറുന്നതിനുമെല്ലാം ആളുകൾ ആഞ്ജനേയ സ്വാമിയ്ക്ക് വെറ്റില മാല സമർപ്പിക്കാറുണ്ട്. വെറ്റിലമാല സമർപ്പിക്കുന്നതിനൊപ്പം ഭഗവാനോട് ഉളളുരുകി പ്രാർഥിക്കുകയും വേണം എല്ലാ തടസങ്ങളും മാറി ശുഭമാവട്ടെ.
മാരുതിയുടെ സംരക്ഷണം നിങ്ങൾക്കൊപ്പം തന്നെ ഉണ്ടാവും. ധൈര്യമായിരിക്കു. ഭക്തരെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കാത്തയാളുമാണ് ഹനുമാൻ സ്വാമി.
ALSO READ: കുടുംബ ബന്ധങ്ങളുടെ പവിത്രത നിലനിർത്താൻ ഈ മന്ത്രം ജപിക്കൂ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.