Roof and Vastu: വീടിന്‍റെ ടെറസ് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം, കാരണമിതാണ്

Roof and Vastu: വീടിനൊപ്പം മേൽക്കൂര അല്ലെങ്കില്‍ ടെറസും വൃത്തിയായി സൂക്ഷിക്കണമെന്ന് പൊതുവെ പറയാറുണ്ട്. കാരണം കുബേര്‍ ദേവന്‍ വീടിന്‍റെ മേൽക്കൂരയിൽ വസിക്കുന്നുവെന്നും കുബേര്‍ ദേവന്‍ കോപിച്ചാൽ ഒരു വ്യക്തിയ്ക്ക് ജീവിതത്തില്‍ സമ്പത്തിന്‍റെ അഭാവം നേരിടേണ്ടിവരുമെന്നും വിശ്വസിക്കപ്പെടുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 11, 2023, 06:42 PM IST
  • വീടിന്‍റെ ടെറസ് വൃത്തിഹീനമാക്കുകയും ഉപയോഗശൂന്യമായ വസ്തുക്കള്‍ അവിടെ സൂക്ഷിക്കുകയും ചെയ്യുന്നത് ശനി ദേവന്‍റെ കോപം ക്ഷണിച്ചു വരുത്തും. അതിനാലാണ് വീടിന്‍റെ ടെറസ് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം എന്ന് പറയുന്നത്
Roof and Vastu: വീടിന്‍റെ ടെറസ് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം, കാരണമിതാണ്

Roof and Vastu: വീട് വൃത്തിയായി സൂക്ഷിക്കാന്‍ ഏറെ ശ്രദ്ധിക്കുന്നവരാണ്‌ നാം. എന്നാല്‍, വീടിനൊപ്പം വീടിന്‍റെ ടെറസും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. 

വാസ്തു ശാസ്ത്രം അനുസരിച്ച്, വീടിന്‍റെ നിര്‍മ്മാണവും വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. വാസ്തു പ്രകാരം മേൽക്കൂര പോലും അവഗണിക്കാന്‍ പാടില്ല.  

Also Read:  Sun Transit 2023: സന്തോഷം സമ്മാനമായി നല്‍കും സൂര്യ സംക്രമണം!! ആഗസ്റ്റ്‌ 16 വരെ ഈ രാശിക്കാര്‍ക്ക് ലഭിക്കും അടിപൊളി നേട്ടങ്ങള്‍ 

വീടിനൊപ്പം മേൽക്കൂര അല്ലെങ്കില്‍ ടെറസും വൃത്തിയായി സൂക്ഷിക്കണമെന്ന് പൊതുവെ പറയാറുണ്ട്. കാരണം കുബേര്‍ ദേവന്‍  വീടിന്‍റെ മേൽക്കൂരയിൽ വസിക്കുന്നുവെന്നും കുബേര്‍ ദേവന്‍ കോപിച്ചാൽ ഒരു വ്യക്തിയ്ക്ക് ജീവിതത്തില്‍ സമ്പത്തിന്‍റെ അഭാവം നേരിടേണ്ടിവരുമെന്നും വിശ്വസിക്കപ്പെടുന്നു. കൂടാതെ, മലിനമായ ടെറസ് ശനി ദേവന്‍റെ കോപത്തിന് ഇടയാക്കുന്നു. 

Also Read:  Mumbai Court: ഭാര്യയ്ക്ക് മാത്രമല്ല, വളര്‍ത്തുനായ്ക്കൾക്കും ജീവനാംശം നൽകണം, ഭർത്താവിന് കോടതി ഉത്തരവ്

വീടിന്‍റെ ടെറസ് വൃത്തിഹീനമാക്കുകയും ഉപയോഗശൂന്യമായ വസ്തുക്കള്‍ അവിടെ സൂക്ഷിക്കുകയും ചെയ്യുന്നത് ശനി ദേവന്‍റെ കോപം ക്ഷണിച്ചു വരുത്തും. ഇക്കാരണങ്ങള്‍ കൊണ്ടാണ് വീടിന്‍റെ ടെറസ്  എപ്പോഴും വൃത്തിയായി സൂക്ഷിക്കണം എന്ന് പറയുന്നത്. 

വീടിന്‍റെ ടെറസ് കുബേർ ദേവ്, ശനി ദേവ് എന്നീ ദേവന്മാരുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. അതിനാല്‍,  വീടിന്‍റെ ടെറസ് വൃത്തിയായി സൂക്ഷിക്കണം. അതുകൂടാതെ, വീടിന്‍റെ ടെറസില്‍ സൂക്ഷിച്ചിരിയ്ക്കുന്ന സാധനങ്ങള്‍ ശരിയായ ദിശയിലാണെങ്കിൽ, അത് നല്ല ഫലം നൽകുന്നു. തെറ്റായ ദിശയിലെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകാം.  
 
വീടിന്‍റെ ടെറസില്‍ സൂക്ഷിക്കേണ്ട ചില സാധനങ്ങള്‍ ഉണ്ട്. അതായത്, വാട്ടർ ടാങ്ക് പോലുള്ള സാധനങ്ങള്‍ വയ്ക്കാനും പ്രത്യേക ദിശ പറയുന്നുണ്ട്.  

1. വാസ്തു ശാസ്ത്ര പ്രകാരം വീടിന്‍റെ മേൽക്കൂരയിൽ എപ്പോഴും പടിഞ്ഞാറ് ദിശയിലാണ് വാട്ടർ ടാങ്ക് സ്ഥാപിക്കേണ്ടത്. ഈ ദിശയിൽ, മേൽക്കൂരയുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി  വാട്ടർ ടാങ്ക് സൂക്ഷിക്കണം. ഇപ്രകാരം ചെയ്യുന്നത് മംഗളകരവും ഗുണകരവുമായി കണക്കാക്കപ്പെടുന്നു.

2. വീട്ടിൽ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ട് എങ്കില്‍ വീടിന്‍റെ ടെറസില്‍ വടക്ക് ദിശയിൽ അല്പം പഞ്ചസാര വയ്ക്കുക. വാസ്തു പ്രകാരം, ഇങ്ങനെ ചെയ്യുന്നതിലൂടെ, കുറച്ച് ദിവസങ്ങൾക്കുള്ളിൽ സാമ്പത്തികമായി നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. നിങ്ങളുടെ ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും വരുകയും ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോകുകയും ചെയ്യും. 

3. വീടിന്‍റെ മേൽക്കൂരയുടെ ഉയരവും വാസ്തു പ്രകാരമായിരിക്കണം. വാസ്തു ശാസ്ത്ര പ്രകാരം, ഉയരം 8.5 അടിയിൽ കുറവാണെങ്കിൽ, അത് നിങ്ങളുടെ ജീവിതത്തില്‍ പല പ്രശ്നങ്ങളും സൃഷ്ടിക്കും. ജീവിതത്തിൽ മുന്നോട്ട് പോകാൻ നിങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടും. അതുകൊണ്ട് തന്നെ വീട് പണിയുമ്പോൾ മേല്‍ക്കൂരയുടെ ഉയരം പ്രത്യേകം ശ്രദ്ധിക്കണം.

4. മഴക്കാലത്ത് വീടിന്‍റെ മേൽക്കൂര തകരുകയോ അതിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുകയോ ചെയ്താൽ ഇതും വാസ്തു ദോഷമാണ്. അതുകൊണ്ട് എത്രയും വേഗം ഇത് പരിഹരിക്കേണ്ടത് ആവശ്യമാണ്. കാരണം, വാസ്തുദോഷം കാരണം, ഒരു വ്യക്തിക്ക് പുരോഗതിയുടെ വഴിയിൽ തടസ്സങ്ങൾ നേരിടേണ്ടിവരും.

5. ചിലർ വീടിന്‍റെ ഭംഗി വര്‍ദ്ധിപ്പിക്കാനായി ചരിഞ്ഞ മേൽക്കൂര ഉണ്ടാക്കുന്നു. എന്നാൽ വാസ്തു പ്രകാരം അങ്ങനെ ചെയ്യുന്നത് ദോഷമാണ്. ഈ ഡിസൈൻ ഒഴിവാക്കുന്നതാണ് നല്ലത്. ഇക്കാരണത്താൽ, അ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് വിഷാദവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News  ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News