പത്തനംതിട്ട : കക്കി ആനത്തോട് റിസർവോയിൽ ജല നിരപ്പ് ക്രമാധീതമായി ഉയരുന്ന സാഹചര്യത്തിൽ റെഡ് അലട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
ജലനിരപ്പ് 979.34 മീറ്ററിലെത്തിയിട്ടുണ്ട്. റിസർവോയറിന്റെ പരമാവധി സംഭരണ ശേഷി 981.46 മീറ്ററാണ്. ഈ സാഹചര്യത്തിൽ ആവശ്യമെങ്കിൽ ഡാം (Kerala Dam) തുറക്കേണ്ടി വരുമെന്നും പമ്പാനദിയുടെയും, കാട്ടാറിന്റെയും ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അറിയിച്ചിട്ടുണ്ട്.
Also Read: Rain alert in Kerala | സംസ്ഥാനത്ത് 31 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
ജലനിരപ്പ് ഉയരാൻ കാരണം അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയും (Heavy Rain) ഇതേ തുടർന്നുണ്ടായ നീരൊഴുക്കുമാണ്. നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് നിലവിൽ 979.34 മീറ്ററായി ജലനിരപ്പ് ഉയർന്നതോടെയാണ് റെഡ് അലർട്ട് ഏർപ്പെടുത്തിയത്.
ഇതിനിടയിൽ സംസ്ഥാനത്ത് ഒക്ടോബർ 31 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് (Rain alert) കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയാണ് കേരളത്തിൽ മഴ വർധിക്കാൻ കാരണമായി ചൂണ്ടി കാണിക്കുന്നത്.
ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...