Ramayana Masam 2021: രാമായണ പാരായണത്തിന് അനുഷ്ഠിക്കേണ്ട ചിട്ടകൾ അറിയാം

Ramayana Masam 2021: ഒരു മാസത്തെ പാരായണത്തിലൂടെ രാമായണം പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം.     

Written by - Ajitha Kumari | Last Updated : Jul 18, 2021, 08:18 AM IST
  • കര്‍ക്കടക മാസത്തിന് രാമായണ മാസം എന്ന പുണ്യനാമം കൂടിയുണ്ട്
  • ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുക
  • രാമായണ പാരായണം ചെയ്യുന്നതിനും ചില ചിട്ടകള്‍ നിലനില്‍ക്കുന്നുണ്ട്
Ramayana Masam 2021: രാമായണ പാരായണത്തിന് അനുഷ്ഠിക്കേണ്ട ചിട്ടകൾ അറിയാം

Ramayana Masam 2021: കര്‍ക്കടക മാസത്തിനെ നാം രാമായണ മാസം എന്നും വിളിക്കുന്നുണ്ട്. കാരണം കർക്കിടകം തുടങ്ങിയാൽ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം വായിക്കാന്‍ തുടങ്ങും. അതുകൊണ്ടുതന്നെ ഈ മാസം മുഴുവനും രാമായണം പാരായണം ചെയ്യുകയാണ് വേണ്ടത്. 

പൊതുവെ നിഷ്‌ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്നതാണ് കര്‍ക്കടക മാസം. ഇതില്‍ നിന്നുള്ള മോചനത്തിന് പൂര്‍വ്വികന്മാര്‍ നല്‍കിയ ഉപായമാണ് രാമായണപാരായണവും (Ramayana Parayanam) മറ്റനുഷ്ഠാനങ്ങളും. 

Also Read: Ramayana Masam 2021: ഇന്ന് കർക്കിടകം ഒന്ന്.. രാമായണ മാസാചരണത്തിന് ഇന്നുമുതൽ തുടക്കം

അതുകൊണ്ടുതന്നെ സാധാരണ കര്‍ക്കിടകം പിറക്കുന്നതോടെ ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളില്‍ എല്ലാം ഒരു മാസം നീളുന്ന പരിപാടികളുണ്ടായിരുന്നു. രാമായണ പാരായണവും പ്രഭാഷണവുമാണ് പ്രധാനം. അതുപോലെ രാമായണ മത്സരങ്ങളും ഔഷധക്കഞ്ഞി വിതരണവുമുയിരുന്നു. 

പക്ഷെ ഈ കോവിഡ് മഹാമാരി കാലത്ത് അതൊന്നും ഇപ്പോൾ ഇല്ല.  അമ്പലങ്ങളിൽ ഭക്തർക്ക് പോലും പ്രവേശനമില്ലാത്ത കാലമാണിത്.  അതുകൊണ്ടുതന്നെ ഇത്തവണ വീടുകളിലായിരിക്കും  രാമായണ പാരായണം നടക്കുന്നത്. 

ഒരു മാസത്തെ പാരായണത്തിലൂടെ രാമായണം പൂര്‍ണമായി വായിച്ചു തീര്‍ക്കണമെന്നാണ് വിശ്വാസം. അതായത് രാമായണ പാരായണം ചെയ്യുന്നതിനും ചില ചിട്ടകള്‍ നിലനില്‍ക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം...

Also Read: Horoscope 17 July 2021: ഈ 5 രാശിക്കാരുടെ പ്രവർത്തനങ്ങൾ ശനി നശിപ്പിച്ചേക്കും 

കുളിച്ച്‌ ശുദ്ധിവരുത്തി ശുഭ്ര വസ്‌ത്രം ധരിച്ച് ഭസ്‌മമോ ചന്ദനമോ തൊടണം. നിലവിളക്കു കൊളുത്തി വയ്‌ക്കുക. രണ്ടോ അഞ്ചോ തിരികള്‍ ഇടാം. കിഴക്കോട്ടോ, വടക്കോട്ടോ ഇരുന്നു വായിക്കണം. ആവണിപ്പലകയിലിരുന്നായിരുന്നു പണ്ടുള്ളവര്‍ വായിച്ചിരുന്നത്. 

തടുക്കു പായോ കട്ടിയുള്ള തുണിയോ ഉപയോഗിക്കാം. വെറും നിലത്തിരുന്ന് വായിക്കരുത്. വെറും നിലത്ത് രാമായണം, ഭാഗവതം തുടങ്ങിയ ഗ്രന്ഥങ്ങള്‍ വയ്‌ക്കരുതെന്നാണ് വിശ്വാസം. കൂടാതെ സന്ധ്യാ സമയം രാമായണ പാരായണം പാടില്ല. രാമായണം (Ramayanam) വായിക്കുന്ന ദിക്കില്‍ ശ്രീഹനുമാന്‍റെ സാന്നിധ്യം ഉണ്ട്. സന്ധ്യാവേളയില്‍ ഹനുമാന് സന്ധ്യാവന്ദനം ചെയ്യേണ്ടതുണ്ട്. അതിനാലാണ് ആ സമയം പാരായണം പാടില്ലെന്ന് പൂര്‍വികര്‍ ഉപദേശിക്കുന്നത്.

Also Read: LPG Gas Cylinder: ഇനി Address Proof ഇല്ലെങ്കിലും ഗ്യാസ് സിലിണ്ടർ ലഭിക്കും, അറിയേണ്ടതെല്ലാം 

 

യാതൊരു കേടുപാടുമില്ലാത്ത മഹത്ഗ്രന്ഥമാണ് പാരായണത്തിനായി ഉപയോഗിക്കേണ്ടത്. മഹത്ഗ്രന്ഥം പരിശുദ്ധമായ പീഠത്തിലോ പട്ടിലോ വച്ച്‌ ഞായര്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വേണം ആദ്യമായി ഗ്രന്ഥം എടുത്ത് വായിക്കാന്‍.  രാവിലെ കുളി കഴിഞ്ഞ് ശുദ്ധിയുള്ള വസ്ത്രം ധരിച്ച്‌ 11 പേരുടെ ചിത്രമുള്ള പട്ടാഭിഷേക ചിത്രത്തിന് മുന്നില്‍ പാരായണം ചെയ്യുക. 

ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വലതുകാല്‍ ആദ്യം പടിയില്‍ ചവിട്ടി കയറണം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് വന്ന് കൈകാല്‍ കഴുകാന്‍ പാടില്ല. ശുദ്ധിയുള്ള വസ്ത്രം ധരിച്ച്‌ വടക്ക്  അഭിമുഖമായി ഇരുന്ന് വായിക്കുക. 

കിഴക്ക് സൂര്യനുള്ളപ്പോള്‍ പടിഞ്ഞാറ് ചന്ദ്രനുണ്ടായിരിക്കും. തെക്കോട്ടിരുന്ന് ഒരു കര്‍മ്മവും ചെയ്യാന്‍ പാടില്ല. ആയതിനാല്‍ വടക്കോട്ടാണ് ഇരിക്കേണ്ടത്. അക്ഷരശുദ്ധിയോടെ വേണം രാമായണ പാരായണം ചെയ്യാന്‍. രാമായണം പാരായണം ചെയ്യുമ്പോള്‍ ഏകാഗ്രതയും ശ്രദ്ധയും വേണം, മറ്റു കാര്യങ്ങളൊന്നും ആലോചിക്കാന്‍ പാടില്ല.

Also Read: Sabarimala: കർക്കിടക മാസ തീർത്ഥാടനത്തിനായി ഭക്തർ എത്തിത്തുടങ്ങി

ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ എന്ന ഭാഗത്തില്‍ നിന്നായിരിക്കണം രാമായണപാരായണം ആരംഭിക്കേണ്ടത്. ഏതൊരു ഭാഗം വായിക്കുന്നതിനുമുന്‍പും ബാലകാണ്ഡത്തിലെ ഈ ഭാഗം പാരായണം ചെയ്തതിനുശേഷം വേണം വായിക്കാന്‍. 

ശ്രേഷ്ഠകാര്യങ്ങള്‍ വര്‍ണ്ണിക്കുന്നിടത്തു നിന്ന് ആരംഭിച്ച്‌ നല്ല കാര്യങ്ങള്‍ വിവരിക്കുന്നിടത്ത് അവസാനിപ്പിക്കണം. അശുഭ സംഭവങ്ങള്‍ വരുന്ന ഭാഗം പാരായണം ചെയ്‌ത് നിറുത്തരുത്, ആ ഭാഗം തുടങ്ങുകയും അരുത്. ഒരു സന്ദര്‍ഭത്തിന്‍റെ മധ്യത്തില്‍ വച്ച്‌ നിറുത്തരുത്. ശ്രീരാമപട്ടാഭിഷേകം വരെയാണ് വായിച്ചു സമര്‍പ്പിക്കേണ്ടത്.

യുദ്ധം, കലഹം, മരണം തുടങ്ങിയവ വര്‍ണ്ണിക്കുന്നിടത്തു നിന്ന് ആരംഭിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. മംഗളകരമായ സംഭവം അവസാനിപ്പിക്കുന്ന ഭാഗത്ത് വായന നിര്‍ത്തുന്നതാണ് ഉത്തമം. നിത്യപാരായണം ചെയ്യുമ്പോള്‍ യുദ്ധകാണ്ഡത്തിന്‍റെ അവസാനഭാഗത്തു നല്‍കിയിരിക്കുന്ന രാമായണ മാഹാത്മ്യം കൂടി പാരായണം ചെയ്തു വേണം അവസാനിപ്പിക്കാന്‍.

Also Read: Ramayana Masam 2021 nalambalam temples Visit: കർക്കിടകമാസത്തിൽ നിർബന്ധമായും വേണ്ടുന്ന നാലമ്പല ദർശനം

ഇരുപതിനായിരം ശ്ലോകം കൊണ്ട് രാമായണ കഥ കാവ്യരൂപത്തില്‍ വാല്മീകി എഴുതിത്തീര്‍ത്തു. അഞ്ഞൂറ് അദ്ധ്യായങ്ങള്‍ ഇതിലുണ്ട്. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളിലാണ് രാമകഥ രചിച്ചിരിക്കുന്നത്. ഇതില്‍ ബാലകാണ്ഡവും ഉത്തരകാണ്ഡവും വാല്മീകി എഴുതിയതല്ല എന്നും അത് പിന്നീട് ചേര്‍ക്കപ്പെട്ടതാണെന്നും വാദമുണ്ട്.

കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്‌തി പകരാനുള്ള വഴിയാണ് രാമായണ മാസാചരണം. ആദ്യന്തം ദുഃഖം നിറഞ്ഞതാണ് രാമകഥ. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്‌തിയാണുള്ളതെന്ന ചിന്തയാണ് രാമായണ പാരായണത്തിലൂടെ കഴിയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News