Ramadan 2023: റമദാൻ മാസത്തിൽ വിശ്വാസികൾ വ്രതമനുഷഠിക്കുന്നത് എന്തിന്... റമദാനിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

Ramadan 2023 Date In India: സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയിലുള്ള സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നത് പൂർണമായും ഒഴിവാക്കി റമദാൻ മാസത്തിൽ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 11:55 AM IST
  • ഇസ്‌ലാമിക കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് റമദാൻ
  • ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ് ഇസ്‌ലാം വിശ്വാസികൾ പിന്തുടരുന്നത്
  • അതിനാൽ, എല്ലാ വർഷവും റമദാനിന്റെ തിയതികൾ മാറുന്നു
  • ഈ വർഷം, റമദാൻ മാർച്ച് 22ന് ആരംഭിച്ച്, ഈദുൽ ഫിത്തർ ഏപ്രിൽ 21 വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കും
Ramadan 2023: റമദാൻ മാസത്തിൽ വിശ്വാസികൾ വ്രതമനുഷഠിക്കുന്നത് എന്തിന്... റമദാനിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

റമദാൻ 2023: ഇസ്‌ലാമിക കലണ്ടറിലെ മാസങ്ങളിലൊന്നായ റമദാൻ മുസ്‌ലിംകളുടെ പ്രധാന ആഘോഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. റമദാൻ മാസത്തിൽ വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നു. സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയിലുള്ള സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നത് പൂർണമായും ഒഴിവാക്കുന്നു. ഈ കാലഘട്ടം ആളുകൾക്ക് അവരുടെ മതപരമായ ബന്ധം ശക്തിപ്പെടുത്താനും ചുറ്റുമുള്ളവർക്ക് കൈത്താങ്ങാകാനും അവസരമൊരുക്കുന്നു.

ഇസ്‌ലാമിക കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് റമദാൻ. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ് ഇസ്‌ലാം വിശ്വാസികൾ പിന്തുടരുന്നത്. അതിനാൽ, എല്ലാ വർഷവും റമദാനിന്റെ തിയതികൾ മാറുന്നു. ഈ വർഷം, റമദാൻ മാർച്ച് 22ന് ആരംഭിച്ച്, ഈദുൽ ഫിത്തർ ഏപ്രിൽ 21 വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കും. അടുത്ത ചന്ദ്രക്കല കാണുന്നത് വിശുദ്ധ മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നത് വരെ 29 മുതൽ 30 ദിവസം വരെ ഇത് നീണ്ടുനിൽക്കും.

ALSO READ: Ramadan 2023 : റമദാൻ വ്രതം ഉടൻ ആരംഭിക്കും; റമദാനെ കുറിച്ച് അറിയേണ്ടതെല്ലാം

റംസാനിൽ ചന്ദ്രദർശനത്തിന്റെ പ്രാധാന്യം:

ചന്ദ്രദർശനം റമദാൻ മാസത്തിന്റെ തുടക്കത്തെയും അവസാനത്തെയും സൂചിപ്പിക്കുന്നു. റംസാനിലെ വ്രതാനുഷ്ഠാനം ആരംഭിക്കുന്നതിന് മുമ്പ്, വിശ്വാസികളും മതപണ്ഡിതരും ചന്ദ്ര ദർശനം നടത്തുന്നു. ഇസ്‌ലാം മതത്തിൽ വർഷങ്ങളായി പിന്തുടരുന്ന ഒരു ആചാരമാണിത്. റമദാൻ മാസത്തിന് മുമ്പുള്ള മാസമാണ് ശഅബാൻ. ചന്ദ്രദർശന പാരമ്പര്യങ്ങൾ പിന്തുടരുന്ന ഷഅബാൻ മാസത്തിലെ 29-ാം ദിവസം സൂര്യാസ്തമയത്തിനുശേഷം റമദാൻ മാസം ആരംഭിക്കുന്നു.

എന്തുകൊണ്ടാണ് വിശ്വാസികൾ വിശുദ്ധ റമദാൻ മാസത്തിൽ ഉപവസിക്കുന്നത്?

റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം ഒരു ആരാധനാ കർമ്മമായാണ് കാണുന്നത്. വിശ്വാസികൾക്ക് അവർ ഉപവസിക്കുന്ന സമയം തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ചിന്തിക്കുകയും ദൃഢമാക്കുകയും ചെയ്യുന്നതിലൂടെ ദൈവവുമായി കൂടുതൽ അടുക്കാനുള്ള അവസരമായി ഉപയോഗിക്കുന്നു. കഷ്ടപ്പെടുന്നവരോട് കൂടുതൽ അനുകമ്പ കാണിക്കാനും നിങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും ക്ഷമ പഠിക്കാനും മോശം ശീലങ്ങൾ ഉപേക്ഷിക്കാനുമുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് നോമ്പ് അർഥമാക്കുന്നത്.

ALSO READ: Ramadan 2023: യുഎഇയിൽ സ്കൂളുകളുടെ പ്രവ‍ൃത്തി സമയം പ്രഖ്യാപിച്ചു

ആഘോഷത്തിന്റെയും കൂട്ടായ്മയുടെയും സമയം കൂടിയാണിത്. ഓരോ ദിവസവും പ്രഭാതത്തിന് മുമ്പുള്ള സുഹൂർ എന്ന ഭക്ഷണത്തോടെ നോമ്പ് ആരംഭിക്കുന്നു. വൈകുന്നേരം ഇഫ്താർ എന്ന് വിളിക്കപ്പെടുന്ന സായാഹ്ന ഭക്ഷണത്തോടെ നോമ്പ് മുറിക്കുന്നു. ദിവസം മുഴുവൻ ഭക്ഷണപാനീയങ്ങൾ ഒഴിവാക്കി, നോമ്പെടുക്കുന്നതിലൂടെ കഷ്ടതകൾ അനുഭവിക്കുന്നവരുടെ അവസ്ഥ മനസ്സിലാക്കാനും സഹാനുഭൂതി കാണിക്കാനും സാധിക്കുമെന്ന് വിശ്വസിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News