Rahu-Ketu Gochar 2023: രാഹു കേതു രാശി മാറ്റം: ഈ രാശിക്കാർ സൂക്ഷിക്കുക, ബുദ്ധിമുട്ടേറും!

Grah Gochar 2023: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും അതിന്റെ നിശ്ചിത സമയത്ത് രാശി മാറാറുണ്ട്. വേദ ജ്യോതിഷത്തിൽ രാഹുവും കേതുവും പാപഗ്രഹങ്ങൾ എന്നാണ് അറിയപ്പെടുന്നത്.  ഈ വർഷം ഒക്ടോബർ 30 ന് രണ്ട് ഗ്രഹങ്ങളും അവരുടെ രാശിചക്രം മാറും. ഏതൊക്കെ രാശികളിലാണ് ഇതിന്റെ പ്രതികൂല ഫലങ്ങൾ വരുന്നതെന്ന് നമുക്കറിയാം...   

Written by - Ajitha Kumari | Last Updated : Mar 17, 2023, 08:36 PM IST
  • ഓരോ ഗ്രഹവും അതിന്റെ നിശ്ചിത സമയത്ത് രാശി മാറാറുണ്ട്
  • രാഹുവും കേതുവും പാപഗ്രഹങ്ങൾ എന്നാണ് അറിയപ്പെടുന്നത്
  • ഈ വർഷം ഒക്ടോബർ 30 ന് രണ്ട് ഗ്രഹങ്ങളും അവരുടെ രാശിചക്രം മാറും
Rahu-Ketu Gochar 2023: രാഹു കേതു രാശി മാറ്റം: ഈ രാശിക്കാർ സൂക്ഷിക്കുക, ബുദ്ധിമുട്ടേറും!

Rahu-Ketu Effect 2023: വേദ ജ്യോതിഷത്തിൽ രാഹു-കേതുക്കളെ അശുഭ ഗ്രഹങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഏതൊരു വ്യക്തിയുടെ ജാതകത്തിൽ രാഹു-കേതു ദുർബലമാണോ അവർക്ക് നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. രാഹു-കേതു സംക്രമണം പല രാശിക്കാരുടെയും ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തും. ഈ രണ്ട് ഗ്രഹങ്ങളേയും പാപഗ്രഹങ്ങൾ എന്നാണ് പറയപ്പെടുന്നത് മാത്രമല്ല ഇവ രണ്ടും എല്ലായ്പ്പോഴും വിപരീത ദിശയിലാണ് നീങ്ങുന്നത്.  ഇതിന്റെ ഫലമായി ഈ രാശിക്കാരെ പ്രതികൂലമായി ബാധിക്കും.

Also Read: Shani Uday 2023: ശനിയുടെ ഉദയത്തോടെ ധനരാജ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും കരിയറിൽ വൻ പുരോഗതി

 

മേടം (Aries):  ഈ വർഷം ഒക്ടോബർ 30 ന് രാഹു-കേതു രാശി മാറും. ഈ സമയത്ത് മേടം രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും. രാഹു-കേതു സംക്രമിക്കുന്ന സമയത്ത് ഇവരുടെ ജീവിതത്തിൽ ടെൻഷൻ വർദ്ധിക്കും. പല തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായേക്കാം.  ഇണയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും പിരിമുറുക്കം സൃഷ്ടിച്ചേക്കും.

ഇടവം (Taurus):  ജ്യോതിഷ പ്രകാരം രാഹു-കേതുവിന്റെ സംക്രമ കാലം ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ നിറഞ്ഞ സമയമായിരിക്കും.  ഈ രാശിക്കാർക്ക് ഓരോ ഘട്ടത്തിലും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. അമിതാവേശം അരുത് കാരണം അത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. വീടിന്റെ സന്തുലിതാവസ്ഥ തകരാറിലായതിനാൽ മറ്റ് പല പ്രശ്നങ്ങളും നിങ്ങളെ വലയം ചെയ്യും അതുകൊണ്ട് സൂക്ഷിക്കുക.

Also Read: Viral Video: പത്തി വിടർത്തി രണ്ട് മൂർഖന്മാർ സൈക്കിളിൽ..! വീഡിയോ കണ്ടാൽ ഞെട്ടും 

 

കന്നി (Virgo): രാഹു-കേതുക്കളുടെ സംക്രമം കന്നിരാശിക്കാർക്ക് ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കും. ഇരു ഗ്രഹങ്ങളും കന്നി രാശിക്കാരുടെ ജീവിതത്തിൽ അശുഭകരമായ സ്വാധീനം ഉണ്ടാക്കും.  എല്ലാ മേഖലകളിലും പ്രശ്‌നങ്ങൾ ഉണ്ടാകാം.  ബിസിനസ്സിലും ജോലിയിലും പല വിധത്തിലുള്ള പ്രശ്‌നങ്ങൾ വ്യക്തിയെ ബുദ്ധിമുട്ടിക്കും. ഈ സമയത്ത് ചില ബന്ധങ്ങളിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാം.

മീനം (Pisces):  ജ്യോതിഷ പ്രകാരം മീന രാശിക്കാർക്ക് ഈ സമയം കുഴപ്പങ്ങൾ നിറഞ്ഞതായിരിക്കും. ഈ രാശിക്കാർക്ക് ഈ സമയത്ത് പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ശാരീരിക പ്രശ്‌നങ്ങളും ഉണ്ടാകും. ഈ സമയം ഇവർക്ക് എല്ലാ വിധത്തിലും അശുഭകരമായിരിക്കും. ഇവരുടെ ബിസിനസിലും പ്രശ്നങ്ങൾ വർദ്ധിച്ചേക്കാം. കടം കൈകാര്യം ചെയ്യാൻ വ്യക്തിക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News