Shani Nakshatra Gochar 2023: ഈ രാശിക്കാർക്ക് 7 മാസത്തേക്ക് ബമ്പർ നേട്ടങ്ങൾ

Shani Nakshatra Transit 2023: ശനിയുടെ ഗ്രഹ സംക്രമമോ അല്ലെങ്കിൽ രാശി സംക്രമമോ ആകട്ടെ അത് എല്ലാ ആളുകളുടേയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. നാളെ അതായത് മാർച്ച് 15 ന് ശനി നക്ഷത്രം മാറുകയാണ്. ശേഷം ഒക്ടോബർ 17 വരെ ശതഭിഷ നക്ഷത്രത്തിൽ ശനി തുടരും.

Written by - Ajitha Kumari | Last Updated : Mar 14, 2023, 11:27 AM IST
  • മാർച്ച് 15 ന് ശനി നക്ഷത്രം മാറും
  • നീതിയുടെ ദേവനായ ശനി നിലവിൽ സ്വന്തം രാശിയായ കുംഭത്തിലാണ്
  • 30 വർഷങ്ങൾക്ക് ശേഷം കുംഭ രാശിയിൽ നിൽക്കുന്ന ശനി മാർച്ച് 15 ആയ നാളെ നക്ഷത്രം മാറും
Shani Nakshatra Gochar 2023: ഈ രാശിക്കാർക്ക് 7 മാസത്തേക്ക് ബമ്പർ നേട്ടങ്ങൾ

Saturn Transit in which Nakshatra 2023: നീതിയുടെ ദേവനായ ശനി നിലവിൽ സ്വന്തം രാശിയായ കുംഭത്തിലാണ്. 30 വർഷങ്ങൾക്ക് ശേഷം കുംഭ രാശിയിൽ നിൽക്കുന്ന ശനി മാർച്ച് 15 ആയ നാളെ നക്ഷത്രം മാറും. ശനി നക്ഷത്രം മാറിയ ശേഷം വരുന്ന 7 മാസം അതായത് 2023 ഒക്ടോബർ 17 വരെ അതിൽ തുടരും.  ശതഭിഷ നക്ഷത്രത്തിന്റെ അധിപൻ രാഹുവാണ്. അതുകൊണ്ടുതന്നെ ഈ പ്രവേശനം എല്ലാവരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. എങ്കിലും ഈ 5 രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും.  അത് ആരൊക്കെയാണെന്ന് നമുക്കറിയാം...

Also Read: ശശ് മഹാപുരുഷ രാജയോഗം: ഈ രാശിക്കാർക്ക് നൽകും കിടിലം നേട്ടങ്ങൾ 

മേടം (Aries): ശനിയുടെ നക്ഷത്ര മാറ്റം മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ബിസിനസുകാർക്ക് പുതിയ കരാർ,  സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും. വരുമാനം വർദ്ധിക്കും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും.

മിഥുനം (Gemini): ശനിയുടെ നക്ഷത്ര മാറ്റത്തിലൂടെ മിഥുന രാശിക്കാരുടെ ഏത് വലിയ സ്വപ്നവും സഫലമാകും.  വിദേശയാത്രയ്ക്ക് സാധ്യത, കരിയറിൽ മികച്ച വിജയം, വെല്ലുവിളികൾ ഉണ്ടാകുമെങ്കിലും തളരരുത്. വരുമാനം വർദ്ധിക്കും.

Also Read: Weight Loss: ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ പോകുന്നത് ചെലവേറും; ഈ 5 ഇലകൾ കഴിച്ച് ആകാം Slim & Trim

ചിങ്ങം (Leo): ശതഭിഷ നക്ഷത്രത്തിൽ ശനിയുടെ പ്രവേശനം കരിയറിൽ മികച്ച വിജയം നൽകും. ഇവർ  ഏറെ നാളായി കാത്തിരിക്കുന്ന ഒരു സംഭവത്തിൽ വിജയം കൈവരിക്കും. ജോലി മാറാം. ബിസിനസ്സിലും വസ്തുവകകളിലും ലാഭമുണ്ടാകും.

തുലാം (Libra): രാഹുവിന്റെ നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം തുലാം രാശിക്കാരുടെ കരിയറിൽ വലിയ പുരോഗതി ഉണ്ടാക്കും. പുതിയ ജോലിയിൽ ചേരാം. ഈ സമയം ഈ രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. വൻ ധനലാഭം ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, വിവാഹം നടക്കും.  

Also Read: Lakshmi Narayana Yoga: ലക്ഷ്മീ നാരായണ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്തും പുരോഗതിയും! 

 

ധനു Sagittarius):  ഈ നക്ഷത്ര സംക്രമണം ധനു രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവയ്ക്ക് ശക്തമായ സാധ്യതകളുണ്ട്. ആഗ്രഹിച്ച ജോലി ലഭിക്കും. ബിസിനസുകാർക്കും വലിയ ലാഭമുണ്ടാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News