Rahu Transit 2023: രാഹുവിന്റെ സംക്രമണം ഈ രാശിക്കാരുടെ ഭാഗ്യം മാറ്റും, ധനലാഭം ഉണ്ടാകും

Rahu Gochar 2023: ജ്യോതിഷ പ്രകാരം 2023ലെ രാഹു സംക്രമണത്തോടെ ചില രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും. ജീവിതത്തിൽ നിറയെ ഐശ്വര്യങ്ങൾ വന്നുചേരും.

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 12:20 PM IST
  • രാഹു സംക്രമത്തിന്റെ സ്വാധീനത്താൽ കർക്കടകം രാശിക്കാർക്ക് ബിസിനസിൽ വലിയ വിജയവും ഉയർച്ചയുമുണ്ടാകും.
  • വീടും വാഹനവും വാങ്ങാൻ സാധ്യതയുണ്ട്.
  • മുടങ്ങിക്കിടക്കുന്ന ഏത് ജോലിയും പൂർത്തിയാക്കാൻ കഴിയും.
Rahu Transit 2023: രാഹുവിന്റെ സംക്രമണം ഈ രാശിക്കാരുടെ ഭാഗ്യം മാറ്റും, ധനലാഭം ഉണ്ടാകും

Rahu Gochar 2023: 2023ൽ രാഹു രാശി മാറുകയാണ്. നിലവിൽ മേടത്തിൽ സഞ്ചരിക്കുന്ന രാഹു ഒക്ടോബർ 30ന് മീന രാശിയിൽ പ്രവേശിക്കും. രാഹുവിന്റെ സംക്രമണത്തോടെ ചില രാശിക്കാർക്ക് സമ്പത്തും ബഹുമാനവും ലഭിക്കും. ഷാഡോ പ്ലാനറ്റ് എന്നാണ് രാഹു അറിയപ്പെടുന്നത്. രാഹു സംക്രമത്തിൽ നിന്ന് പെട്ടെന്ന് ധനം ലഭിക്കാൻ സാധ്യതയുള്ള രാശിക്കാർ ആരൊക്കെയെന്ന് നോക്കാം...

കർക്കടകം: രാഹു സംക്രമത്തിന്റെ സ്വാധീനത്താൽ കർക്കടകം രാശിക്കാർക്ക് ബിസിനസിൽ വലിയ വിജയവും ഉയർച്ചയുമുണ്ടാകും. വീടും വാഹനവും വാങ്ങാൻ സാധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന ഏത് ജോലിയും പൂർത്തിയാക്കാൻ കഴിയും.

മിഥുനം: രാഹു സംക്രമത്തിന്റെ സ്വാധീനം മൂലം മിഥുന രാശിക്കാർക്ക് പെട്ടെന്ന് പണം ലഭിക്കും. ബഹുമാനം വർധിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. സ്ഥാനാഭിമാനം ഉയരും.

Also Read: Luck of Monday Born: തിങ്കളാഴ്ച ജനിച്ചവര്‍ ഏറെ ഭാഗ്യശാലികള്‍, ചന്ദ്രന്‍റെ സ്വാധീനത്തില്‍ ഇവരുടെ ഭാഗ്യം തിളങ്ങും

 

മേടം: മേടം രാശിക്കാർക്ക് ഈ നാളിൽ ധനലാഭം ലഭിക്കും. അതുവഴി അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിലും തൊഴിൽരംഗത്തും പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും.

കുംഭം: രാഹുവിന്റെ രാശിമാറ്റം കുംഭം രാശിക്കാരുടെ ബഹുമാനവും പദവിയും വർധിപ്പിക്കും. പഴയ നിക്ഷേപം ഗുണം ചെയ്യും. കടം കൊടുത്ത പണവും തിരികെ ലഭിക്കും .

മീനം: രാഹുവിന്റെ രാശി മാറ്റം മൂലം ധനലാഭത്തിന് സാധ്യതയുണ്ട്. നിക്ഷേപത്തിനുള്ള ഏറ്റവും നല്ല സമയമാണിത്. കടം കൊടുത്ത പണവും തിരികെ ലഭിക്കും. കരിയറിൽ വിജയം നേടാൻ കഴിയും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News