Papmochani Ekadashi 2023: സർവ്വ പാപത്തിൽ നിന്നും മോചനം നേടാൻ പാപമോചനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം

Papmochani Ekadashi: ഇത്തവണത്തെ പാപമോചന ഏകാദശി വ്രതം വരുന്നത് മാര്‍ച്ച് 18 ശനിയാഴ്ചയാണ്. ഏകാദശി ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് മോക്ഷം ലഭിക്കും. 

Written by - Ajitha Kumari | Last Updated : Mar 17, 2023, 10:16 PM IST
  • സർവ്വ പാപത്തിൽ നിന്നും മോചനം നേടാൻ പാപമോചനി ഏകാദശി
  • ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയാണ് പാപമോചന ഏകാദശി
Papmochani Ekadashi 2023: സർവ്വ പാപത്തിൽ നിന്നും മോചനം നേടാൻ പാപമോചനി ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം

Papmochani Ekadashi 2023: ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിയെയാണ് പാപമോചന ഏകാദശി (ekadashi) എന്ന് പറയുന്നത്. അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങള്‍ക്കുള്ള ശിക്ഷയില്‍ നിന്നും മോചനം ലഭിക്കാൻ പാപമോചന ഏകാദശി വ്രതം അനുഷ്ഠിച്ചാല്‍ മതിയെന്നാണ് പറയപ്പെടുന്നത്. എല്ലാ മാസവും രണ്ട് ഏകാദശികളാണ് ഉള്ളത്. ഒരു വര്‍ഷത്തില്‍ ആകെ 24 ഏകാദശികളാണ് ഉള്ളത് അത് ചിലപ്പോൾ 25 ഉം ആകും. ഓരോ ഏകാദശിക്കും അതിന്റേതായ പ്രത്യേകതയും പ്രാധാന്യവുമുണ്ട്. ഏകാദശി വ്രതാമെടുത്താൻ ആ വ്യക്തിക്ക് മരണാനന്തര മോക്ഷം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.

Also Read: Rahu-Ketu Gochar 2023: രാഹു കേതു രാശി മാറ്റം: ഈ രാശിക്കാർ സൂക്ഷിക്കുക, ബുദ്ധിമുട്ടേറും!

ഇത്തവണത്തെ പാപമോചന ഏകാദശി വ്രതം വരുന്നത് മാര്‍ച്ച് 18 ശനിയാഴ്ചയാണ്. ഏകാദശി ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് മോക്ഷം ലഭിക്കും. ഹിന്ദു കലണ്ടര്‍ അനുസരിച്ച്  ചൈത്രമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥി മാര്‍ച്ച് 17 ന് ഉച്ചയ്ക്ക് 2.06 ന് ആരംഭിച്ച് മാര്‍ച്ച് 18ന് രാവിലെ 11.13 ന് അവസാനിക്കും. അതുകൊണ്ടുതന്നെ ഉദയതിഥി പ്രകാരം മാര്‍ച്ച് 18നാണ്  പാപമോചന ഏകാദശി.

Also Read: Shani Uday 2023: ശനിയുടെ ഉദയത്തോടെ ധനരാജ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും കരിയറിൽ വൻ പുരോഗതി

പാപമോചന ഏകാദശി നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിക്കുക. ശേഷം വിഷ്ണുവിനെ ആരാധിക്കുകയും ഭഗവാന് തുളസിയിലകള്‍ സമര്‍പ്പിക്കുകയും ചെയ്യുക. ഏകാദശി നാളില്‍ അബദ്ധത്തില്‍ പോലും തുളസിയിലകള്‍ പറിക്കാന്‍ പാടില്ല അതുകൊണ്ട് തലേ ദിവസം തുളസിയിലകൾ നുള്ളി വയ്ക്കണം. ആരാധനയ്ക്ക് ശേഷം ഭഗവാന് നിവേദ്യം അര്‍പ്പിക്കുകയും ആരതി ഉഴിയുകയും ചെയ്യുക. ഏകാദശി വ്രതമെടുക്കുമ്പോൾ അരിയാഹാരം പാടില്ല. ഈ ദിവസം പഴങ്ങള്‍ കഴിച്ചു വ്രതം അനുഷ്ഠിക്കുക.  ഈ ദിനം വെളുത്തുള്ളി, ഉള്ളി, മാംസം, അരി, ഗോതമ്പ്, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കരുത്.  അതുപോലെ മദ്യവും പുകയിലയും ഒഴിവാക്കണം. നിങ്ങള്‍ക്ക് പഴം, പാല്‍ എന്നിവ കഴിക്കാം. 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന മന്ത്രം  കഴിയുന്നത്ര തവണ ജപിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News