Numerology Prediction September 2: ഈ ആളുകൾക്ക് ഇന്ന് നല്ല വാർത്തകൾ ലഭിക്കും, സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക

Numerology Prediction: ജ്യോതിഷം പോലെ തന്നെ സംഖ്യാശാസ്ത്രത്തിലൂടെയും ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവ മനസിലാക്കാൻ സാധിക്കും.   

Written by - Zee Malayalam News Desk | Last Updated : Sep 2, 2023, 05:30 AM IST
  • റാഡിക്സ് 8 ആയിട്ടുള്ളവർക്ക് ഇന്ന് വ്യക്തിപരമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണ്.
  • വീട്ടിൽ സന്തോഷം ഉണ്ടാകും.
  • ബിസിനസ് കാര്യങ്ങളിൽ വിജയം ഉണ്ടാകും.
Numerology Prediction September 2: ഈ ആളുകൾക്ക് ഇന്ന് നല്ല വാർത്തകൾ ലഭിക്കും, സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക

Numerology Horoscope 2 September 2023: സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. ഒരു വ്യക്തിയുടെ ഗുണങ്ങളെയും അവന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും സ്വാധീനിക്കാൻ സംഖ്യകൾക്ക് ശക്തിയുണ്ടെന്ന് സംഖ്യാശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. സംഖ്യാശാസ്ത്രത്തിന്റെ കണക്കുകൂട്ടലിൽ, ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി 23 എന്ന തിയതിയിലാണ് ജനിച്ചതെങ്കിൽ, അവന്റെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക 2+3=5 ആണ്. 5 എന്ന സംഖ്യയായിരിക്കും ആ വ്യക്തിയുടെ റാഡിക്സ്.

ഈ ദിവസം നിങ്ങളുടെ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് നിങ്ങളുടെ റാഡിക്സിന്റെ അടിസ്ഥാനത്തിൽ പറയും. ഇന്ന് നിങ്ങൾക്ക് എന്തൊക്കെ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം എന്നതൊക്കെ അറിയാം. ദിവസേനയുള്ള ന്യൂമറോളജി പ്രവചനം വായിച്ചുകൊണ്ട് നിങ്ങൾക്ക് രണ്ട് സാഹചര്യങ്ങൾക്കും തയ്യാറാകാം. ഈ ദിവസം നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം...

റാഡിക്സ് 1- ഈ ആളുകൾക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടാകും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ബിസിനസ് അഭിവൃദ്ധിപ്പെടും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. സാമ്പത്തിക നേട്ടം ഉണ്ടായേക്കാം.

റാഡിക്സ് 2- നിങ്ങളുടെ ഇന്നത്തെ ദിവസം സമ്മിശ്ര ഫലങ്ങളാൽ നിറഞ്ഞതായിരിക്കും. നിങ്ങളുടെ ബിസിനസ്സ് ബന്ധങ്ങൾ മെച്ചപ്പെടും. വ്യക്തിപരമായ കാര്യങ്ങളിൽ നിങ്ങൾ ക്ഷമ കാണിക്കും. കുടുംബാംഗങ്ങളുമായുള്ള ചർച്ചകളിൽ ശ്രദ്ധയും പുലർത്തുക. ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുക. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ ശ്രമിക്കും.

റാഡിക്സ് 3 - ഇന്ന് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. ആത്മവിശ്വാസം നിറയും. നിങ്ങളുടെ കരിയറും ബിസിനസും മുമ്പത്തേക്കാൾ മികച്ചതായിരിക്കും. കുടുംബാംഗങ്ങളുമായി എല്ലാ കാര്യങ്ങളും പങ്കിടുക. നിങ്ങളുടെ കോപം നിയന്ത്രിക്കുക.

റാഡിക്സ് 4 - ഇന്ന് നിങ്ങൾ ജോലിയിൽ വിജയിക്കും. ബിസിനസിലും വിജയമുണ്ടാകും. നിങ്ങളുടെ നേട്ടങ്ങളിൽ സന്തോഷവും മതിപ്പും ഉണ്ടാകും. ബിസിനസുകാർക്ക് ലാഭം ശരാശരിയേക്കാൾ മികച്ചതായിരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സുഹൃത്തുക്കൾ പിന്തുണയ്ക്കും. ജാഗ്രത പാലിക്കുക.

റാഡിക്സ് 5 - സാമ്പത്തിക, ബിസിനസ് കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുക. നിങ്ങൾക്ക് ആളുകളെ ആകർഷിക്കാൻ കഴിയും. അപ്രതീക്ഷിത നേട്ടങ്ങളിൽ ആവേശഭരിതരാകും. ഇന്ന് നിങ്ങൾ അവസരങ്ങൾ പ്രയോജനപ്പെടുത്തും.

റാഡിക്സ് 6 - ആത്മവിശ്വാസം നിറഞ്ഞ ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക്. തൊഴിൽ, ബിസിനസ് ഉദ്യമങ്ങളിൽ വിജയം ഉണ്ടാകും. സാമ്പത്തിക വിജയം കൈവരിക്കും. ബിസിനസ് കാര്യങ്ങൾ പൂർണ്ണ സമർപ്പണത്തോടെ കൈകാര്യം ചെയ്യും. ജോലിയിൽ ക്ഷമ കാണിക്കുക. ബന്ധങ്ങൾ മെച്ചപ്പെടും.

റാഡിക്സ് 7 - ഇന്ന് നിങ്ങൾക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. ജോലികൾ വേ​ഗത്തിൽ പൂർത്തിയാക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പ്രതീക്ഷയ്‌ക്കൊത്ത് നിങ്ങൾ ജീവിക്കും. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. നിങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്തുക.

റാഡിക്സ് 8 - ഇന്ന് വ്യക്തിപരമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണ്. വീട്ടിൽ സന്തോഷം ഉണ്ടാകും. ബിസിനസ് കാര്യങ്ങളിൽ വിജയം ഉണ്ടാകും. ജോലിയിലും ബിസിനസ് കാര്യങ്ങളിലും തുല്യ സഹകരണം നിലനിർത്തുക. ഉത്തരവാദിത്തങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. അനാവശ്യ ചെലവുകൾ ഒഴിവാക്കുക.

റാഡിക്‌സ് 9 - ഇന്ന് നിങ്ങൾക്ക് ശുഭദിനമാണ്. ജോലിയിൽ വിജയം കൈവരിക്കും. ജോലിയിലും ബിസിനസ് കാര്യങ്ങളിലും നല്ല ലാഭം ഉണ്ടാകും. ഉത്തരവാദിത്തമുള്ള വ്യക്തികളുമായി നിങ്ങൾ ശക്തമായ ബന്ധം സ്ഥാപിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആളുകൾക്ക് നല്ല വാർത്തകൾ ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News