Unlucky Plants for Home: മരങ്ങളും ചെടികളും നമ്മുടെ വീടിനും ചുറ്റുപാടുകള്‍ക്കും ഭംഗി കൂട്ടുകയും അന്തരീക്ഷം കൂടുതല്‍ ശുദ്ധമാക്കുകയും ചെയ്യുന്നു. വാസ്തു ശാസ്ത്രമനുസരിച്ച് ചില ചെടികള്‍ വായു ശുദ്ധീകരിക്കുകയും ഒപ്പം അതിശയകരമായ പ്രയോജനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
നമുക്കറിയാം, ചില ചെടികള്‍ വീടിനുള്ളില്‍ വയ്ക്കാന്‍ ഉത്തമമാണ്. ഇത്, വീടിനുള്ളിലെ വായു ശുദ്ധീകരിയ്ക്കുക മാത്രമല്ല, പോസിറ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യും. അതായത്, മരങ്ങൾക്കും ചെടികൾക്കും ഊർജ്ജമുണ്ട്, അത് ചുറ്റുമുള്ള പരിസ്ഥിതിയിൽ വലിയ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ടാണ് ഹൈന്ദവ ഗ്രന്ഥങ്ങളിൽ മരങ്ങൾക്കും ചെടികൾക്കും വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്നത്.
വിശ്വാസമനുസരിച്ച് ചില മരങ്ങളും ചെടികളും പൂജായോഗ്യമാണെന്ന് കരുതപ്പെടുന്നു, എന്നാല്‍, ചിലത് വീടിന് ചുറ്റും നടുന്നത് നിഷിദ്ധമാണെന്ന് പറയപ്പെടുന്നു. അതായത്, അബദ്ധത്തിൽ പോലും ഈ ചെടികളും മരങ്ങളും വീട്ടിലോ വീട്ടു പരിസരത്തോ നടാൻ പാടില്ല. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഈ ചെടികളും മരങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തില്‍ ദൗര്‍ഭാഗ്യം കൊണ്ടുവരും.
Also Read: Plants and Vastu: ഈ ചെടികള്‍ക്ക് വീടിനുള്ളില്‍ ഇടം നല്‍കാം, പോസിറ്റിവിറ്റിയും സന്തോഷവും ഉറപ്പ്
ഈ ചെടികൾ വീട്ടിൽ ഉള്ളത് വീടിന്‍റെ സന്തോഷവും ഐശ്വര്യവും ഇല്ലാതാക്കുന്നു. അവ ആ വീട്ടിലെ ആളുകളുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഈ ചെടികൾ വീട്ടിൽ ഒരിക്കലും നടാൻ പാടില്ല. വാസ്തു ശാസ്ത്രത്തിൽ പറയുന്ന ഇത്തരം ആശുഭകരങ്ങളായ മരങ്ങളെയും ചെടികളെയും കുറിച്ച് അറിയാം. ഈ ചെടികൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ അവ ഉടന്‍ നീക്കം ചെയ്യുന്നതാണ് നല്ലത്.
നിർഭാഗ്യം നല്‍കുന്ന ഈ ചെടികൾ വീട്ടിൽ നടാൻ പാടില്ല...
പരുത്തി: വീട്ടിൽ ഒരിക്കലും പരുത്തിച്ചെടി നടരുത്. ഈ ചെടി വീട്ടിൽ നിർഭാഗ്യം കൊണ്ടുവരുന്നു, ഒപ്പം സന്തോഷകരവും സന്തുഷ്ടവുമായ കുടുംബത്തെ നശിപ്പിക്കുന്നു. പരുത്തി ചെടി വീട്ടിൽ ദാരിദ്ര്യം കൊണ്ടുവരുന്നു.
അക്കേഷ്യ: അക്കേഷ്യ, കള്ളിച്ചെടി തുടങ്ങിയ മുള്ളുള്ള ചെടികളൊന്നും വീട്ടിൽ നടരുത്. വീടിന് പുറത്തോ പരിസരത്തോ ഉള്ള ഈ മുള്ളുള്ള ചെടികൾ പോലും നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. മുൾച്ചെടികൾ വീടിന്‍റെ സന്തോഷവും സമാധാനവും കവർന്നെടുക്കുകയും അംഗങ്ങൾക്കിടയിൽ കലഹങ്ങളും പിണക്കങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു.
മൈലാഞ്ചി: മൈലാഞ്ചി ചെടികൾ നമുക്ക് ഏറെ ഉപയോഗമുള്ളതാണ് എങ്കിലും ഇവ വീട്ടിൽ നടുന്നത് വളരെ അശുഭകരമാണ്. മൈലാഞ്ചി ചെടികൾ നെഗറ്റീവ് എനർജിയെ ആകർഷിക്കുകയും വീട്ടിലെ ആളുകൾക്ക് സങ്കടങ്ങളും പ്രശ്നങ്ങളും നൽകുകയും ചെയ്യുന്നു.
പ്ലം: വീടിന് പരിസരത്ത് പ്ലം മരം ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തിൽ തടസ്സങ്ങൾ വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ ഇത് വീട്ടിൽ നെഗറ്റീവ് ഊർജം കൊണ്ടുവരുന്നു.
നാരകം: വീട്ടിൽ നാരകം നടുന്നതും ശുഭമല്ല. ഇത് വീട്ടിൽ കുഴപ്പങ്ങളും കലഹങ്ങളും ഉണ്ടാക്കും. നാരകം ബന്ധങ്ങളിൽ മോശം സ്വാധീനം ചെലുത്തുന്നതായി പറയപ്പെടുന്നു.
ആല്‍മരം: പലപ്പോഴും ആല്‍മരം വീട്ടിൽ സ്വയം വളരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അത് ഉടന്‍ തന്നെ നീക്കം ചെയ്യുക. വീട്ടില്‍ ആല്‍മരം ഉണ്ടാവുന്നതും മരത്തിന്‍റെ നിഴല്‍ പതിയ്ക്കുന്നതും അശുഭകരമാണ്. അത് ദാരിദ്ര്യത്തിനും കഷ്ടപ്പാടുകൾക്കും കാരണമാകുന്നു.
ബോൺസായ്: ബോൺസായ് ചെടികൾ വളർത്തുന്നത് ഒരു കലയാണ്, അവ കാണാൻ വളരെ മനോഹരവുമാണ്. എന്നാൽ വാസ്തു ശാസ്ത്ര പ്രകാരം ബോൺസായ് ചെടി വീട്ടിൽ സൂക്ഷിക്കുന്നത് ജോലിയിൽ തടസ്സം സൃഷ്ടിക്കുന്നു. അതായത്, സാമ്പത്തിക പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നു. കരിയറിലെ പുരോഗതിയിലും തടസ്സങ്ങല്‍ ഉണ്ടാക്കുന്നു.
പുളിമരം: പുളിമരവും പ്രതികൂല ശക്തികളെ ആകർഷിക്കുന്നു, അതിനാൽ, ഇത് ക്ഷേത്രം, പൂന്തോട്ടം, വഴിയോരങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നടുന്നത് നല്ലതാണ്. ഒരിക്കലും വീട്ടിൽ പുളിമരം നടരുത്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...