Stable Job: സ്ഥിരതയുള്ള ജോലി നേടാം, വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കാം

Stable Job:  മഹാവിഷ്ണുവിനെ ആരാധിക്കുന്നതിനൊപ്പം ഭക്തര്‍ ലക്ഷ്മി ദേവിയേയും ആരാധിക്കണം. മഹാവിഷ്ണുവിന്‍റെയും ലക്ഷ്മിദേവിയുടേയും കൃപയുള്ള വീടിന് ഒരിയ്ക്കലും യതൊരു വിധതിലുമുള്ള  പ്രതിസന്ധികള്‍ ഉണ്ടാവില്ല. 

Written by - Zee Malayalam News Desk | Last Updated : Mar 2, 2023, 10:50 AM IST
  • മഹാവിഷ്ണുവിനെ ആരാധിക്കുന്നതിനൊപ്പം ഭക്തര്‍ ലക്ഷ്മി ദേവിയേയും ആരാധിക്കണം. മഹാവിഷ്ണുവിന്‍റെയും ലക്ഷ്മിദേവിയുടേയും കൃപയുള്ള വീടിന് ഒരിയ്ക്കലും യതൊരു വിധതിലുമുള്ള പ്രതിസന്ധികള്‍ ഉണ്ടാവില്ല.
Stable Job: സ്ഥിരതയുള്ള ജോലി നേടാം, വ്യാഴാഴ്ച  മഹാവിഷ്ണുവിനെ ആരാധിക്കാം

Stable Job Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിൽ ഓരോ ദിവസവും ഓരോ ദേവീ ദേവതകൾക്കായി സമർപ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച് വ്യാഴാഴ്ച  ദിവസം മഹാവിഷ്ണുവിനെയാണ് ആരാധിക്കുന്നത്.  

വിശ്വാസമനുസരിച്ച്‌ വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കാനുള്ള ദിവസമാണ്. ഈ ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ സങ്കടങ്ങളും നീങ്ങുമെന്നാണ് വിശ്വാസം. വിവാഹകാര്യങ്ങളിൽ തടസ്സം നേരിടുന്ന യുവാക്കൾ  വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കുന്നതുവഴി എല്ലാ തടസങ്ങളും മാറിക്കിട്ടും. കൂടാതെ, സാമ്പത്തികമായ പ്രശ്നങ്ങൾ നേരിടുന്നവർ മഹാവിഷ്ണുവിനെ ആരാധിച്ചാൽ അവരുടെ ജീവിതത്തിലെ എല്ലാ ക്ലേശങ്ങളും മാറിക്കിട്ടും. 

Also Read:  Tulsi: ഈ ദിവസം അറിയാതെപോലും തുളസിച്ചെടിയ്ക്ക് വെള്ളം ഒഴിയ്ക്കരുത്, ദാരിദ്ര്യം മാറില്ല

മഹാവിഷ്ണുവിനെ ആരാധിക്കുന്നതിനൊപ്പം ഭക്തര്‍ ലക്ഷ്മി ദേവിയേയും ആരാധിക്കണം. മഹാവിഷ്ണുവിന്‍റെയും ലക്ഷ്മിദേവിയുടേയും കൃപയുള്ള വീടിന് ഒരിയ്ക്കലും യതൊരു വിധതിലുമുള്ള  പ്രതിസന്ധികള്‍ ഉണ്ടാവില്ല. 

Also Read:  Success Mantra: രാവിലെ ഉറക്കമുണരുമ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യൂ, വിജയം എന്നും കൈപ്പിടിയില്‍..!!

മഹാവിഷ്ണുവിന്‍റെ അനുഗ്രഹം ലഭിക്കുന്നതിനും നിയമാവലിയോടെ ആരാധിക്കുന്നതിനുമായി ആളുകൾ വ്യാഴാഴ്ച ഉപവാസം ആചരിക്കുന്നു. ഇതുകൂടാതെ, ഒരു വ്യക്തിക്ക് ജോലിയിലോ ബിസിനസ്സിലോ പുരോഗതി കൈവരിക്കണമെങ്കിൽ അതിനായി വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ഉത്തമമാണ്. ഈ ദിവസം ചില പ്രത്യേക നടപടികൾ സ്വീകരിക്കുന്നതിലൂടെ, പുരോഗതിയുടെ പാത തുറക്കുകയും ജീവിതത്തിൽ വിജയം കൈവരിക്കുകയും ചെയ്യാം.

Also Read:  Remedy for Good Job: നിങ്ങൾ ആഗ്രഹിക്കുന്ന ജോലിയും പുരോഗതിയും ലഭിക്കും, ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി   

നിങ്ങൾ സർക്കാർ ജോലിക്ക് തയ്യാറെടുക്കുകയും വീണ്ടും വീണ്ടും പരാജയം നേരിടുകയും ചെയ്യുന്നുവെങ്കിൽ വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിക്കുക. കൂടാതെ, ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി വീട്ടില്‍നിന്നും ഇറങ്ങുന്ന അവസരത്തില്‍ പശുവിന് ശർക്കര നല്‍കുന്നത് ഉത്തമമാണ്. 

ഇതുകൂടാതെ, ജാതകത്തിൽ വ്യാഴത്തിന്‍റെ സ്ഥാനം മോശമായവര്‍ വ്യാഴാഴ്ച ദിവസം ക്ഷേത്രത്തിൽ കുങ്കുമവും പയറും ദാനം ചെയ്യണം. ഇത് നിങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്യും. നെറ്റിയിൽ കുങ്കുമ തിലകം പുരട്ടുന്നതും നിങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഓർക്കുക.

വ്യാഴാഴ്ച കുളിക്കുമ്പോൾ അൽപം മഞ്ഞൾ വെള്ളത്തിൽ കലർത്തണം. ഈ പ്രതിവിധി സ്വീകരിക്കുന്നതിലൂടെ, നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും പൂർത്തിയാകാന്‍ സഹായിയ്ക്കും. 

നിങ്ങൾ വ്യാഴാഴ്ച ഉപവസിക്കുകയാണെങ്കിൽ, ഈ ദിവസം മുടി കഴുകുന്നതും വസ്ത്രങ്ങൾ കഴുകുന്നതും നിഷിദ്ധമാണെന്ന് ഓർമ്മിക്കുക. ഇതുകൂടാതെ, ഈ ദിവസം സോപ്പ് ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. വ്യാഴാഴ്ച പുരുഷന്മാർ ഷേവ് ചെയ്യുന്നതും ഒഴിവാക്കണം. 

വ്യാഴാഴ്ച മഞ്ഞ വസ്ത്രം ധരിക്കുന്നത് ഭാഗ്യം നൽകുന്നു. ഈ ദിവസം, ആർക്കെങ്കിലും ദാനം നൽകിയാൽ, വിഷ്ണുവിനൊപ്പം, ലക്ഷ്മീദേവിയുടെ അനുഗ്രഹവും ലഭിക്കും.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യ.കോം ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ന്റെ ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 
 

 

Trending News