Nag Panchami 2023: സർപ്പദോഷം ഇല്ലെങ്കിലും ഈ രാശിക്കാർ സർപ്പപൂജ നടത്തണം; ഫലം ഐശ്വര്യവും അഭിവൃദ്ധിയും

Naga Pooja: തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാർ പതിവായി സർപ്പപൂജ നടത്തുന്നത് നിരവധി ഐശ്യര്യങ്ങളും ഭാ​ഗ്യങ്ങളും കൊണ്ടുവരും.

Written by - Zee Malayalam News Desk | Last Updated : Aug 19, 2023, 02:35 PM IST
  • ഭരണി, രോഹിണി, ആയില്യം, അത്തം, പൂരം, പൂരാടം, തൃക്കേട്ട, തിരുവോണം, രേവതി നക്ഷത്രങ്ങളിൽ ജനിച്ചവർ രാഹുദശയുടെ കാലത്ത് നിർബന്ധമായും നാഗാരാധന നടത്തണം
  • ആയില്യം നക്ഷത്രക്കാർ ഏതൊരു പ്രവൃത്തി ചെയ്യുന്നതിന് മുൻപും നാഗങ്ങളെ ഭജിക്കണം
  • ജന്മനക്ഷത്ര ദിവസവും ഞായറാഴ്ചകളും നാഗാരാധന നടത്താൻ ഉചിതമാണ്
Nag Panchami 2023: സർപ്പദോഷം ഇല്ലെങ്കിലും ഈ രാശിക്കാർ സർപ്പപൂജ നടത്തണം; ഫലം ഐശ്വര്യവും അഭിവൃദ്ധിയും

സർപ്പദോഷങ്ങൾ ഇല്ലെങ്കിൽ പോലും പതിവായി സർപ്പപൂജ നടത്തിയാൽ ജീവിതത്തിൽ എല്ലാവിധ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകും. പലതരം ദോഷദുരിതങ്ങളും ഒഴിവാക്കാനും കഴിയും. തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാർ പതിവായി സർപ്പപൂജ നടത്തുന്നത് നിരവധി ഐശ്യര്യങ്ങളും ഭാ​ഗ്യങ്ങളും കൊണ്ടുവരും.

ഭരണി, രോഹിണി, ആയില്യം, അത്തം, പൂരം, പൂരാടം, തൃക്കേട്ട, തിരുവോണം, രേവതി നക്ഷത്രങ്ങളിൽ ജനിച്ചവർ രാഹുദശയുടെ കാലത്ത് നിർബന്ധമായും നാഗാരാധന നടത്തണം. ആയില്യം നക്ഷത്രക്കാർ ഏതൊരു പ്രവൃത്തി ചെയ്യുന്നതിന് മുൻപും നാഗങ്ങളെ ഭജിക്കണം. ജന്മനക്ഷത്ര ദിവസവും ഞായറാഴ്ചകളും നാഗാരാധന നടത്താൻ ഉചിതമാണ്. ഈ ദിവസങ്ങളിൽ നാ​ഗക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും നിരവധി ഫലങ്ങൾ നൽകും.

ഒരു വ്യക്തിക്ക് എന്തെല്ലാം സൗഭാഗ്യങ്ങൾ ഉണ്ടെങ്കിലും സർപ്പദോഷം ബാധിച്ചാൽ അവയെല്ലാം നിഷ്ഫലമാകുമെന്നാണ് വിശ്വാസം. നാഗദോഷം വ്യക്തിയെ മാത്രമല്ല, മുഴുവൻ കുടുംബത്തെയും ദോഷകരമായി ബാധിക്കും. മാറാവ്യാധികൾ, ത്വക്‌രോഗങ്ങൾ, നിരന്തരമായ ആപത്തുകൾ, വിവിധ രോ​ഗാവസ്ഥകൾ, സന്താനഭാഗ്യം ഇല്ലായ്മ, വിവാഹതടസം എന്നിവയാണ് നാ​ഗശാപത്തിന്റെ പ്രധാന ദോഷങ്ങൾ.

ALSO READ: Hariyali Teej 2023: ഹരിയാലി തീജ് 2023; അവിവാഹിതകളായ സ്ത്രീകൾ ഉപവാസം അനുഷ്ഠിക്കേണ്ടതും പൂജ ചെയ്യേണ്ടതും ഇങ്ങനെ

സർപ്പദോഷങ്ങൾ രണ്ടു വിധത്തിലാണ് സംഭവിക്കുക. ഒന്ന് ജന്മനാലുള്ള ദോഷങ്ങളും രണ്ട് കർമ്മപരമായി സംഭവിക്കുന്ന ദോഷങ്ങളും. ജന്മനാലുള്ള നാ​ഗദോഷങ്ങൾ ജാതകം നോക്കി മനസ്സിലാക്കാവുന്നതാണ്. കർമ്മപരമായി സംഭവിക്കുന്ന ദോഷങ്ങൾ മനപ്പൂർവ്വമോ അല്ലാതെയോ ചെയ്യുന്ന പ്രവൃത്തികളുടെ ഫലമാണ്. സർപ്പങ്ങളെ ഉപദ്രവിക്കുക, കാവ് നശിപ്പിക്കുക, കാവ് അശുദ്ധമാക്കുക എന്നിവ മൂലമാണ് കർമ്മപരമായ ദോഷങ്ങൾ ഉണ്ടാകുന്നത്. ഇതും ഒരു വ്യക്തിയുടെ ഗ്രഹനിലയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും.

കടുത്ത സർപ്പദോഷങ്ങൾ കുടുംബത്തെ ബാധിച്ചാൽ ദാരിദ്ര്യമായിരിക്കും ഫലം. സർപ്പദോഷം കുലം മുഴുവൻ മുടിക്കും. നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുക, നാഗർക്ക് മഞ്ഞൾ അഭിഷേകം നടത്തുക, പാലഭിഷേകം നടത്തുക തുടങ്ങിയവ വഴി ദോഷങ്ങൾ പരിഹരിക്കാനാകും. നാഗർക്ക് എണ്ണവിളക്ക് തെളിക്കുക, നൂറും പാലും കൊടുക്കുക എന്നിവയും ദോഷങ്ങൾ അകറ്റാൻ സഹായിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News