Wealth and Lakshmi Puja: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ധനലാഭം ഫലം, ലക്ഷ്മിദേവി സമ്പത്ത് വര്‍ഷിക്കും..!!

Wealth and Lakshmi Puja:  വെള്ളിയാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ സഹായിയ്ക്കും. ഇതുവഴി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വന്നു ചേരും.

Written by - Zee Malayalam News Desk | Last Updated : Dec 8, 2023, 01:18 PM IST
  • വെള്ളിയാഴ്ച ദിവസം, ലക്ഷ്മി ദേവിയെ ആരാധിക്കുന്നതുവഴി നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വന്നുചേരുമെന്നാണ് വിശ്വാസം
Wealth and Lakshmi Puja: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ധനലാഭം ഫലം, ലക്ഷ്മിദേവി സമ്പത്ത് വര്‍ഷിക്കും..!!

Wealth and Lakshmi Puja: ഹൈന്ദവ വിശ്വാസമനുസരിച്ച് ചില ദേവീ ദേവന്മാരുടെ പൂജകളും അര്‍ച്ചനകളും പ്രത്യേക ദിവസങ്ങളില്‍ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ഷിക്കുന്നതിന് വഴിയൊരുക്കും..  

Also Read:  Horoscope Today December 8: ഇടവം രാശിക്കാര്‍ക്ക് ജോലിയില്‍ മികച്ച നേട്ടം!! ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ? 
 
അതനുസരിച്ച്, വെള്ളിയാഴ്ച ദിവസം സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മിദേവിയെയാണ് ആരാധിക്കുന്നത്. വെള്ളിയാഴ്ച  ദിവസം, ലക്ഷ്മി ദേവിയെ ആരാധിക്കുന്നതുവഴി നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും  ഐശ്വര്യവും വന്നുചേരുമെന്നാണ് വിശ്വാസം.  ലക്ഷ്മിദേവി പ്രസാദിച്ചാല്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സമ്പത്തിന് യാതൊരു കുറവും ഉണ്ടാകില്ല. ദാരിദ്രവും ദുരിതവും ഈ വ്യക്തിയുടെ ജീവിതത്തില്‍ ഒരിയ്ക്കലും പടികടന്നെത്തില്ല. 

Also Read:  KCR Hospitalised: വീണതിനെത്തുടര്‍ന്ന് തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആശുപത്രിയിൽ  
 
വെള്ളിയാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ സഹായിയ്ക്കും. ഇതുവഴി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വന്നു ചേരും. നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെങ്കില്‍ അതില്‍നിന്നും  മോചനം നേടാന്‍ ഈ കാര്യങ്ങള്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ ചെയ്യാം... 

1. വെള്ളിയാഴ്ച ദിവസം സമ്പത്തിന്‍റെ  ദേവതയായ ലക്ഷ്മി ദേവിക്ക് സമർപ്പിച്ചിരിക്കുന്നു. നിങ്ങള്‍ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു, അല്ലെങ്കില്‍  ബിസിനസില്‍ നഷ്ടം നേരിടുന്നു എങ്കില്‍  വെള്ളിയാഴ്ച ദിവസം ഈ പൂജാവിധി നടത്തുന്നത് ഗുണം ചെയ്യും. അതായത്, നിങ്ങളുടെ വീട്ടിലെ പൂജാമുറിയില്‍ പിങ്ക് നിറത്തിലുള്ള തുണി വിരിച്ച് ആ തുണിയിൽ ശ്രീ യന്ത്രത്തിന്‍റെയും അഷ്ടലക്ഷ്മിയുടെയും ചിത്രം സ്ഥാപിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ബിസിനസില്‍ വന്നിരുന്ന തടസ്സങ്ങൾ അവസാനിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യും.

2. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ വെള്ളിയാഴ്ച രാത്രി അഷ്ടലക്ഷ്മിയെ ആരാധിക്കാം. രാത്രിയിൽ അഷ്ടലക്ഷ്മിക്ക് മുന്നിൽ അഗര്‍ബത്തി കത്തിച്ച് ചുവന്ന റോസാപ്പൂക്കൾ സമർപ്പിക്കുക. ഇതുകൂടാതെ ചുവന്ന നിറത്തിലുള്ള മാലയും അഷ്ടലക്ഷ്മിക്ക് സമർപ്പിക്കണം. ഇപ്രകാരം ചെയ്യുന്നതിലൂടെ  നിങ്ങളുടെ സാമ്പത്തിക  പ്രശ്നങ്ങള്‍ മാറിക്കിട്ടും. 

3. ശ്രീ യന്ത്രത്തിനും അഷ്ട ലക്ഷ്മിക്കും അഷ്ടഗന്ധ തിലകം പുരട്ടുക. ഇത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുമെന്നും ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളിൽ നിന്നും മുക്തി നേടുമെന്നും വിശ്വസിക്കപ്പെടുന്നു.

4. ജീവിതത്തിൽ കഠിനാധ്വാനം ചെയ്തിട്ടും നിങ്ങൾക്ക് വിജയം ലഭിക്കുന്നില്ലെങ്കിൽ, അസ്വസ്ഥരാകരുത്. പകരം, വെള്ളിയാഴ്ചയിലെ ഒരു പ്രത്യേക പ്രതിവിധി തീർച്ചയായും നിങ്ങൾക്ക് ഗുണങ്ങൾ നൽകും. സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാൻ വെള്ളിയാഴ്ച വൈകുന്നേരം ലക്ഷ്മി ദേവിയെ ആരാധിക്കുക. പൂജാ  സമയത്ത്  'ഐം ഹ്രീം ശ്രീം അഷ്ടലക്ഷ്മി ഹ്രീം സിദ്ധയേ മമ ഘരേ ആഗച്ഛച്ഛ നമഃ സ്വാഹാ' എന്ന മന്ത്രം 108 തവണ ജപിക്കാൻ ശ്രദ്ധിക്കുക.

എന്നാല്‍, വെള്ളിയാഴ്ച്ച നാം ചെയുന്ന ചെയ്യുന്ന ചില  പിഴവുകള്‍ നമ്മുടെ ജീവിതത്തില്‍ ഏറെ ക്ലേശങ്ങള്‍ സൃഷ്ടിക്കാം. അതുകൊണ്ട് വെള്ളിയാഴ്ച ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. 

1.  വീടിന്‍റെ വടക്ക്  ദിശയില്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം, ഈ ദിശയില്‍ ഒരിക്കലും മാലിന്യങ്ങൾ ഇടരുത്. ലക്ഷ്മിദേവിയുടെയും കുബേരന്‍റെയും സ്ഥലമാണിത്. അതിനാല്‍, വെള്ളിയാഴ്ച പ്രത്യേക പൂജയ്ക്ക് മുന്‍പായി വീടും പരിസരവും വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

2.  ഒരു സ്ത്രീയേയും ഒരിക്കലും അപമാനിക്കാൻ പാടില്ല, എങ്കിലും വെള്ളിയാഴ്ച ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഒരു സ്ത്രീയും നിങ്ങളാല്‍ അപമാനിക്കപ്പെടരുത്. 

3.  വെള്ളിയാഴ്ച മദ്യം, മാംസം എന്നിവ കഴിക്കാൻ പാടില്ല, ഇങ്ങനെ ചെയ്താൽ ലക്ഷ്മീദേവിയുടെ കോപത്തിന് ഇരയാകേണ്ടി വന്നേക്കാം.

4. വെള്ളിയാഴ്‌ച ദിവസം ആര്‍ക്കും പഞ്ചസാര  കടമായി നൽകരുത്. ജ്യോതിഷ പ്രകാരം, പഞ്ചസാര ശുക്ര  ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു, ശുക്രൻ ഭൗതിക സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും അധിപനായി കണക്കാക്കപ്പെടുന്നു. അതിനാൽ, കടത്തിന് പഞ്ചസാര നൽകുന്നത് ശുക്ര പക്ഷത്തെ ദുർബലമാക്കുകയും നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം കൊണ്ടുവരുകയും ചെയ്യുന്നു.

5.  ആരോടും അഹന്തയോ അഹങ്കാരമോ കാണിക്കരുത്, വെള്ളിയാഴ്ച ദിവസം  ഒട്ടുംപാടില്ല.  അഹങ്കാരികളുടെ മേല്‍ ലക്ഷ്മി ദേവിയുടെ കോപം ഉണ്ടാകും.  അതിനാല്‍ അത്തരം കാര്യങ്ങള്‍ ഒഴിവാക്കുക. 

6. വീടിന്‍റെ അടുക്കളയിലും ലക്ഷ്മിദേവി കുടികൊള്ളുന്നതായാണ് വിശ്വാസം. അതിനാൽ, വെള്ളിയാഴ്ച അടുക്കള വളരെ വൃത്തിയുള്ളതായി സൂക്ഷിക്കണം.  അടുക്കളയിൽ മലിനമായ പാത്രങ്ങള്‍ സൂക്ഷിക്കരുത്.  ഇത് ലക്ഷ്മി ദേവിയുടെ കോപത്തിന് ഇടയാക്കും...  

 

  ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News