Monday Pooja: എന്നും ജപിക്കാം അർഥമറിഞ്ഞ് ലളിതാ സഹസ്രനാമം

 കുളിച്ച് ശുദ്ധമായി രാവിലെ ജപിക്കുന്ന മന്ത്രങ്ങൾ നിങ്ങളുടെ ദിനം കൂടുതൽ ശുഭമാക്കും

Written by - Zee Malayalam News Desk | Last Updated : Feb 15, 2021, 06:30 AM IST
  • ലളിതാ മന്ത്രത്തിന്റെ ശക്തി വാക്കുകൾക്കും പ്രവചനങ്ങൾക്കും അതീതമാണ്.
  • നിത്യോപാസന കൊണ്ട് മനസ്സ് ശാന്തമാകുകയും ശാരീരിക രോഗങ്ങൾ കുറഞ്ഞു തുടങ്ങുകയും ചെയ്യും.
  • ക്രമേണ ജപിക്കുന്ന സമയത്ത് ഒരു ഊർജ്ജ പ്രവാഹം നമുക്ക് ചുറ്റും വലയം ചെയ്യുന്നതായി കാണാൻ കഴിയും.
Monday Pooja: എന്നും ജപിക്കാം അർഥമറിഞ്ഞ് ലളിതാ സഹസ്രനാമം

മന്ത്ര ജപങ്ങൾക്ക് നിത്യജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ട്. കുളിച്ച് ശുദ്ധമായി രാവിലെ ജപിക്കുന്ന മന്ത്രങ്ങൾ നിങ്ങളുടെ ദിനം കൂടുതൽ ശുഭമാക്കും. കൂടുതൽ ഉൗർജ്ജം നിങ്ങൾക്കുണ്ടാകും. അത്തരത്തിലൊന്നാണ് ലളിതാ സഹസ്രനാമം.നിത്യവും രാവിലെ സ്നാനം ചെയ്തു ശരീര ശുദ്ധി വരുത്തിയ ശേഷം നിലവിളക്ക് തെളിയിച്ച് അതിനു മുന്നിൽ  സൗകര്യപ്രദമായി ഇരുന്നുകൊണ്ട് ധ്യാന ശ്ലോകം ഭക്തിപൂർവ്വം ജപിക്കണം. 

മനസ്സിനെ എകാഗ്രമാക്കണം. മനസ്സ് ലളിതാംബികയിൽ  ലയിക്കുംതോറും ശരീരത്തിനു ഭാരം കുറയുന്നതായി അനുഭവപ്പെടും. ശ്രീ ചൈതന്യത്തെ മനസ്സിൽ  ഉറപ്പിച്ച ശേഷം സഹസ്ര നാമ ജപം ആരംഭിക്കാം. ഏതാനും ദിവസം കൊണ്ട് തന്നെ ജീവിത രീതിയിലും സംസാരത്തിലും നാം അറിയാതെ വ്യത്യാസം വരുന്നത് കാണാം. നാമം മനസ്സിൽ  ഉറച്ചാൽ  പിന്നെ ഓരോ നാമത്തിനും ഓരോ പുഷ്പംവീതം അർച്ചിക്കാം. എല്ലാ ദിവസവും രാവിലെയും വൈകിട്ടും ജപിക്കുന്നത് അതിവേഗം ഉത്തമ ഫലം നല്കും . അല്ലാത്ത പക്ഷം വെള്ളിയാഴ്ച്ചകളിലോ സംക്രമങ്ങളിലോ പൌർണമി , അമാവാസി ദിനങ്ങളിലോ ജപിക്കണം 

ALSO READ: Shani ദോഷത്തിന് ശാസ്താവിന് നീരാഞ്ജനം ഉത്തമം,കൂടെ ജപിക്കാം ധ്യാനശ്ലോകം

ലളിതാ സഹസ്രനാമം

സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം മാണിക്യ മൗലിസ്ഫുരത്
താരാ നായക ശേഖരാം സ്മിതമുഖീ മാപീന വക്ഷോരുഹാം|
പാണിഭ്യാമലി പൂർണ രത്ന ചഷകം രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്ന ഘടസ്ഥ രക്ത ചരണാം ധ്യായേത് പരാമംബികാം|

 ALSO READ: Shani ദേവനെ പ്രീതിപ്പെടുത്താൻ ഈ രീതിയിൽ ആരാധിക്കുക

ലളിതാ മന്ത്രത്തിന്റെ ശക്തി വാക്കുകൾക്കും പ്രവചനങ്ങൾക്കും അതീതമാണ്. നിത്യോപാസന കൊണ്ട് മനസ്സ് ശാന്തമാകുകയും ശാരീരിക രോഗങ്ങൾ കുറഞ്ഞു തുടങ്ങുകയും ചെയ്യും.ക്രമേണ ജപിക്കുന്ന സമയത്ത് ഒരു ഊർജ്ജ പ്രവാഹം നമുക്ക് ചുറ്റും വലയം ചെയ്യുന്നതായി കാണാൻ  കഴിയും. ഇതുവരെ അനുഭവിക്കാത്ത ഒരു ആനന്ദത്തിൽ  നാം ലയിക്കുന്നതായി തോന്നും. അർഥം കൂടി അറിഞ്ഞ് ജപിച്ചാൽ  ജ്ഞാനം അത്ഭുതകരമായി വർധിക്കും . എല്ലാ അറിവുകളും ക്രമേണ സ്വായത്തമാകും. സമ്പത്തും ഐശ്വര്യവും വർധിക്കുന്നതും അനുഭവപ്പെടും. ആയുസ്സും ആരോഗ്യവും ലഭിക്കും. അവർ  മാതൃ- പിതൃ ഭക്തരുമാകും. അവസാനം ഉപാസകന് സായൂജ്യം ലഭിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News