12 വർഷത്തിന് ശേഷം വ്യാഴവും ശുക്രനും മേടരാശിയിൽ ഒരുമിച്ച് ചലിക്കുന്ന സമയമാണിത്. ഇത് വളരെ നല്ല പ്രഭാവം മറ്റ് രാശിക്കാർക്ക് കൂടി ചെലുത്തും. ചില രാശിക്കാർക്ക് ബിസിനസ്സിൽ നല്ല അവസരങ്ങൾ ലഭിക്കും, പണവും സ്വത്തും ലഭിക്കുന്നതിനുള്ള വഴികളും വന്ന് ചേരും ഏതൊക്കെയാണ് ആ 4 രാശികൾ ഏതൊക്കെയാണ് ഗുണമെന്ന് നോക്കാം. ചില രാശിക്കാർക്ക് വിവാഹയോഗവും ഇക്കാലയളവിൽ പ്രതീക്ഷിക്കാവുന്നതാണ്. രാശി ഫലം നോക്കാം.
മേടം
ശുക്രനും- വ്യാഴ സംയോഗം മേടം രാശിക്കാർക്ക് അനുഗ്രഹമായിരിക്കും. സാമൂഹിക അന്തസ്സ് വർദ്ധിപ്പിക്കും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഈ കാലയളവ് വ്യാപാരികൾക്ക് വളരെ നല്ലതായിരിക്കും. ബിസിനസ്സ് മെച്ചപ്പെടും. മേലുദ്യോഗസ്ഥരിൽ നിന്നുള്ള അംഗീകാരവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള അവസരവും കൈവരും.
മിഥുനം
പതിനൊന്നാം ഭാവത്തിൽ ശുക്രൻ്റെയും വ്യാഴത്തിൻറെയും സംയോഗം മിഥുനം രാശിക്കാർക്ക് അനുകൂലമായ ഫലങ്ങൾ നൽകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ഒപ്പം തൊഴിൽ സാധ്യതകളും ശോഭനമായിരിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ അഭിനന്ദനം നേടാനും നിങ്ങളുടെ പ്രണയ ജീവിതവും മികച്ചതാക്കാനും സാധിക്കും.
കർക്കിടകം
വ്യാഴത്തിൻറെയും ശുക്രൻറെയും സംയോജനം വിജയത്തിന് വഴിയൊരുക്കും. വിവിധ മേഖലകളിൽ നല്ല അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ സാമൂഹിക അന്തസ്സ് വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. നല്ല വാർത്തകളും ലഭിക്കും. അടുത്ത സുഹൃത്തുക്കളിൽ ഒരാളിൽ നിന്ന് ജോലിയിൽ പൂർണ്ണ പിന്തുണ ലഭിക്കും.
തുലാം
തുലാം രാശിക്കാർക്ക് ഏഴാം ഭാവത്തിൽ വ്യാഴവും ശുക്രനും ചേരുന്നു. ദാമ്പത്യ ജീവിതം ഇക്കാലയളവിൽ മികച്ചതായിരിക്കും. ര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹം വർദ്ധിക്കും. പുതിയ ജോലികൾ ലഭിക്കും.
മീനം
മീനം രാശിക്കാർക്ക് പലവിധത്തിലും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവും. ഈ കാലയളവിൽ വാഹനം വാങ്ങാനും മറ്റും സാധിക്കുന്ന സമയമാണ്.
നിരാകരണം: ഈ ലേഖനത്തിലെ വിവരങ്ങൾ, ഉള്ളടക്കം, പ്രവചനം എന്നിവ വിധ മാധ്യമങ്ങൾ, ജ്യോതിഷികൾ, വിശ്വാസങ്ങൾ, ആത്മീയ ഗ്രന്ഥങ്ങൾ എന്നിവയിൽ നിന്ന് ശേഖരിച്ചവയാണ്. സീ ന്യൂസ് ഇതിൻറെ ആധികാരികത ഉറപ്പാക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.